Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മണിക്കൂറുകൾക്കം ഉത്തരക്കടലാസുകൾ റോഡരികിൽ; ഓഫീസ് അറ്റൻഡന്റിനെ നീക്കി കോഴിക്കോട് ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടർ; വഴിയേ പോയ നാട്ടുകാരന് ലഭിച്ചത് മലയാളം സംസ്‌കൃതം അറബിക്ക് എന്നീ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ; കായണ്ണ അങ്ങാടിയിലേക്കുള്ള കുറ്റിവയലിൽ നിന്നും 'കെട്ട്' കണ്ടു കിട്ടിയതിങ്ങനെ

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മണിക്കൂറുകൾക്കം ഉത്തരക്കടലാസുകൾ റോഡരികിൽ; ഓഫീസ് അറ്റൻഡന്റിനെ നീക്കി കോഴിക്കോട് ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടർ; വഴിയേ പോയ നാട്ടുകാരന് ലഭിച്ചത് മലയാളം സംസ്‌കൃതം അറബിക്ക് എന്നീ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ; കായണ്ണ അങ്ങാടിയിലേക്കുള്ള കുറ്റിവയലിൽ നിന്നും 'കെട്ട്' കണ്ടു കിട്ടിയതിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പേരാമ്പ്ര: എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകൾ പരീക്ഷ കഴിഞ്ഞ് മണിക്കൂറുകൾക്കകം റോഡരികിൽ നിന്നും കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ കായണ്ണയിലാണ് സംഭവം. കായണ്ണ ജിഎച്ച്എസ്എസിൽ ബുധനാഴ്‌ച്ച നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് വഴിയേ പോയ നാട്ടുകാരന് ലഭിച്ചത്. സ്‌കൂളിൽ നിന്നും കായണ്ണ അങ്ങാടിയിലേക്കുള്ള വഴിയിൽ കുറ്റി വയലിൽ നിന്നുമാണ് ഉത്തരക്കടലാസിന്റെ കെട്ട് കണ്ടെടുത്തത്. ഇത് തപാൽ മാർഗം അയയ്ക്കുന്നതിന് വേണ്ടി സ്‌കൂൾ ജീവനക്കാരൻ കൊണ്ടു പോകും വഴി ബൈക്കിൽ നിന്നും തെറിച്ച് പോയതാകാമെന്നാണ് ലഭിക്കുന്ന വിവരം.

മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് വഴിയാത്രക്കാരന് ലഭിച്ചത്. സംഭവത്തിൽ ഓഫീസ് അറ്റൻഡന്റ് സിബിയെ ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടർ ഇ.കെ. സുരേഷ് കുമാർ പരീക്ഷാജോലികളിൽനിന്ന് നീക്കി. തുടരന്വേഷണവുമുണ്ടാകും.വൈകീട്ട് 3.30-ന് പരീക്ഷ കഴിഞ്ഞശേഷം കോഴിക്കോട് തപാലോഫീസിൽ എത്തിച്ച് അയയ്ക്കാനായാണ് ഇവ കൊണ്ടുപോയത്. കെട്ട് ലഭിച്ചയാൾ ഫോൺവഴി സ്‌കൂൾ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് അദ്ധ്യാപകരെത്തി ഉത്തരക്കടലാസുകൾ സ്‌കൂളിലെത്തിച്ചു.

എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ വഴിയരികിൽ കണ്ട സംഭവത്തിൽ ജീവനക്കാരന്റെയടുത്ത് ഗുരുതര വീഴ്ചയുണ്ടായതിനാൽ പരീക്ഷാജോലികളിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ടെന്ന് ഡി. ഡി.ഇ. ഇ.കെ. സുരേഷ് കുമാർ വ്യക്തമാക്കി. തുടർ അച്ചടക്ക നടപടി വ്യാഴാഴ്ചയുണ്ടാകും. കെട്ടുകൾ സീൽ പൊട്ടാതെ, ഒരു പോറൽപോലും പറ്റാത്ത സ്ഥിതിയിലായിരുന്നെന്നും അദ്ദേഹം അറിയിച്ചു.

ബുധനാഴ്ച ഉത്തരക്കടലാസുകൾ പൊലീസ് കാവലിൽ സ്‌കൂളിൽത്തന്നെ സൂക്ഷിക്കും. വ്യാഴാഴ്ച തപാൽവഴി ബന്ധപ്പെട്ടവർക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.രോഗിയാണെന്നും തലചുറ്റി ബൈക്കിൽനിന്നുവീണ് പീടികയിൽ കയറിയിരുന്ന സമയം നാട്ടുകാർ കെട്ടെടുത്ത് വിവരമറിയിക്കുകയായിരുന്നെന്നാണ് ജീവനക്കാരൻ ഡി.ഡി.ഇ.യോട് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP