Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകത്തിന് മുന്നിൽ ഇന്ത്യക്ക് ഉയർത്തിക്കാട്ടാൻ ഇതാ മനുഷ്യസ്‌നേഹിയായ ഒരു മുതലാളി; 53,000 കോടി രൂപ കൂടി സമൂഹസേവനത്തിനായി മാറ്റിവൈച്ച് അസീം പ്രേംജി; ഒന്നരലക്ഷത്തോളം കോടി ആകെ ചാരിറ്റിക്ക് മാറ്റിയതോടെ ബിൽഗേറ്റ്‌സിന് പിന്നിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യസ്‌നേഹിയായ ബിസിനസുകാരനായി വിപ്രോ ഉടമ മാറും; ഫോർഡ് ഫൗണ്ടേഷന്റെ നേട്ടത്തെ ഇരട്ടിയായി മറികടന്ന് ശതകോടീശ്വരനായ ഇന്ത്യൻ പൗരൻ

ലോകത്തിന് മുന്നിൽ ഇന്ത്യക്ക് ഉയർത്തിക്കാട്ടാൻ ഇതാ മനുഷ്യസ്‌നേഹിയായ ഒരു മുതലാളി; 53,000 കോടി രൂപ കൂടി സമൂഹസേവനത്തിനായി മാറ്റിവൈച്ച് അസീം പ്രേംജി; ഒന്നരലക്ഷത്തോളം കോടി ആകെ ചാരിറ്റിക്ക് മാറ്റിയതോടെ ബിൽഗേറ്റ്‌സിന് പിന്നിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യസ്‌നേഹിയായ ബിസിനസുകാരനായി വിപ്രോ ഉടമ മാറും; ഫോർഡ് ഫൗണ്ടേഷന്റെ നേട്ടത്തെ ഇരട്ടിയായി മറികടന്ന് ശതകോടീശ്വരനായ ഇന്ത്യൻ പൗരൻ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ജീകകാരുണ്യപ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ് സംഭാവന നൽകുകയെന്നത് ലോകത്തെ പല ശതകോടീശ്വരന്മാരുടെയും പ്രത്യേകതയാണ്. പണം കുമിഞ്ഞുകൂടി, സമ്പത്തിന്റെ അർഥശൂന്യത ശരിക്കും മനസ്സിലാക്കിയവരാണവർ. മൈക്രോസോഫ്റ്റ് ചെയർമാൻ ബിൽ ഗേറ്റ്‌സാണ് താൻ ആർജിച്ച സമ്പത്ത് മനുഷ്യനന്മയ്ക്കായി വിനിയോഗിക്കുന്നതിൽ മുൻപന്തിയിലുള്ളത്. ബിൽ ഗേറ്റ്‌സിന്റെ നിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണ് വിപ്രോ ചെയർമാൻ അസീം പ്രേംജിയും ഇപ്പോൾ,

തന്റെ സമ്പത്തിൽനിന്ന് 52,750 കോടി കൂടി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമെന്ന് കഴിഞ്ഞദിവസം പ്രേംജി പ്രഖ്യാപിച്ചു. ഇതോടെ, അദ്ദേഹത്തിന്റെ ആകെ സംഭാവന 1,45,000 കോടി രൂപയായി ഉയർന്നു. ഇതോടെ, ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള സംഭാവനകളുടെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തേക്കാണ് അസീം പ്രേംജി ഫൗണ്ടേഷൻ മുന്നേറിയത്. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനാണ് രണ്ടേമുക്കാൽ ല്ക്ഷം കോടി രൂപയുടെ സംഭാവനയുമായി ഒന്നാം സ്ഥാനത്തുള്ളത്.

84,000 കോടി രൂപ സംഭാവന ചെയ്ത ഫോർഡ് ഫൗണ്ടേഷനെ പിന്തള്ളിയാണ് അസീം പ്രേംജി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ രണ്ടാം സ്ഥാനത്തേക്കുയർന്നത്. പണം വാരിക്കൂട്ടാൻ മാത്രം മത്സരിക്കുന്ന ഇന്ത്യയിലെ ധനാഢ്യർക്കിടയിൽ വ്യത്യസ്തനാണ് അസീം പ്രേംജി. അദ്ദേഹത്തിന്റെ നടപടികൾ കൂടുതൽ സമ്പന്നരെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ലോകത്തേക്ക് നയിച്ചിട്ടുണ്ടെന്ന് 2019-ലെ ഇന്ത്യ ഫിലാന്ത്രോപ്പി റിപ്പോർട്ട് വ്യക്തമാക്കുന്നു.

ബിൽ ഗേറ്റ്‌സും വാറൻ ബുഫെയും ചേർന്ന് രൂപംകൊടുത്ത ദ ഗിവിങ് പ്ലെഡ്ജ് എന്ന സംരംഭത്തിലൊപ്പുവെച്ച ആദ്യ ഇന്ത്യക്കാരനുമാണ് അസീം പ്രേംജി. തങ്ങളുടെ സമ്പത്തിന്റെ 50 ശതമാനമെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവനചെയ്യുമെന്ന സമ്മത പത്രമാണ് ഗിവിങ് പ്ലെഡ്ജ്. വിപ്രോയിൽ തന്റെ പേരിലുള്ള 34 ശതമാനം ഷെയറുകളിൽനിന്ന് സമ്പാദിച്ച പണമാണ് അസീം പ്രേംജി ഇപ്പോൾ സംഭാവന ചെയ്തിരിക്കുന്നത്.

വിപ്രോയിലാകെ 74.3 ശതമാനം ഓഹരിയാണ് പ്രേംജി കുടുംബത്തിനുള്ളത്. അതുകൊണ്ടുതന്നെ വോട്ടിങ്ങുൾപ്പെടെയുള്ള അവകാശങ്ങൾ അവർക്കുണ്ടാകും. പ്രേംജിയുടെ മക്കളായ റിഷാദ്, താരീഖ് എന്നിവർക്ക് ഏഴുശതമാനം ഓഹരിയിൽനിന്നുള്ള വരുമാനമേ ലഭിക്കൂവെന്നതാണ് പ്രത്യേകത. കുടുംബത്തിൽ പണം കുന്നുകൂടാതെ, സ്ഥാപനത്തിനും അതുവഴി സമൂഹത്തിനും പ്രയോജനം ചെയ്യുന്ന തരത്തിലാണ് വിപ്രോയുടെ ഷെയറുകളിലുള്ള അവകാശം പ്രേംജി നിക്ഷിപ്തമാക്കിയിരിക്കുന്നത്.

രാജ്യത്തെ പട്ടിണിപ്പാവങ്ങൾക്കാണ് അസീം പ്രംജി ഫൗണ്ടേഷൻ സഹായമെത്തിക്കുന്നത്. പ്രേംജി സ്വന്തമാക്കുന്ന ഓരോ ഡോളറിന്റെയും 67 ശതമാനവും ഫൗണ്ടേഷനിലെത്തും. സർക്കാർ സ്‌കൂളുകൾക്ക് കൂടുതൽ അടിസ്ഥാന സൗകര്യമൊരുക്കുക, ഉനന്ത നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കിൽ ഉന്നതപഠനം സാധ്യമാക്കുന്ന അസീം പ്രേംജി സർവകലാശാലയുടെ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് ഫൗണ്ടേഷന്റെ പ്രധാന പ്രവർത്തന മേഖലകൾ.

രാജ്യത്ത് വിവിധ മേഖലകളിലായി പ്രവർത്തിക്കുന്ന 150-ഓളം സന്നദ്ധ സംഘടനകൾക്കും ഫൗണ്ടേഷൻ പിന്തുണ നൽകുന്നുണ്ട്. കർണാടക, ഛത്തീസ്‌ഗഢ്, പുതുച്ചേരി, തെലങ്കാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില സ്‌കൂളുകൾക്കാണ് ഫൗണ്ട്ഷൻ സഹായം നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP