Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാർബൺ എമിഷന്റെ പേരിൽ ബ്രിട്ടനിൽ ടാറ്റയ്ക്ക് മുട്ടൻ പണി; 44,000 ലാൻഡ് റോവർ-ജാഗ്വാർ കാറുകൾ തിരിച്ച് വിളിക്കുന്നു; സാങ്കേതികപ്രശ്‌നം ടാറ്റയുടെ പ്രതിസന്ധി മൂർച്ചിപ്പിക്കുമോ?

കാർബൺ എമിഷന്റെ പേരിൽ ബ്രിട്ടനിൽ ടാറ്റയ്ക്ക് മുട്ടൻ പണി; 44,000 ലാൻഡ് റോവർ-ജാഗ്വാർ കാറുകൾ തിരിച്ച് വിളിക്കുന്നു; സാങ്കേതികപ്രശ്‌നം ടാറ്റയുടെ പ്രതിസന്ധി മൂർച്ചിപ്പിക്കുമോ?

മോട്ടോർവാഹനങ്ങളുടെ കാർബൺ എമിഷൻ വളരെ കർശനമായി പിന്തുടരുന്ന രാജ്യമാണ് ബ്രിട്ടൻ. ആഗോള താപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും നേരിടുന്നതിന് കാർബൺ എമിഷൻ പരമാവധി കുറയ്ക്കുകയാണ് രാജ്യം ലക്ഷ്യമിടുന്നത്. നിയമം കർശനമാക്കിയതോടെ കുടുങ്ങിയത് ടാറ്റയാണ്. ടാറ്റ നിർമ്മിക്കുന്ന ജാഗ്വാർ ലാൻഡ് റോവറിന്റെ 44,000 കാറുകൾ തിരിച്ചുവിളിക്കേണ്ട അവസ്ഥയിലാണ് നിർമ്മാതാക്കളിപ്പോൾ.

നിർമ്മാതാക്കൾ അവകാശപ്പെട്ടിരുന്നതിനെക്കാൾ കൂടുതൽ കാർബൺഡയോക്‌സൈഡ് വാഹനം പുറംതള്ളുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കാറുകൾ തിരിച്ചുവിളിക്കാൻ നിർബന്ധിതരായത്. ലാൻഡ് റോവറിന്റെയും ജാഗ്വാറിന്റെയും പത്തുമോഡലുകൾ കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറംതള്ളുന്നുണ്ടെന്നാണ് വെഹിക്കിൾ സർട്ടിഫിക്കേഷൻ ഏജൻസി കണ്ടെത്തിയിട്ടുള്ളത്. പിൻവലിക്കുന്ന കാറുകളിൽ സൗജന്യമായി റിപ്പയർ ചെയ്ത് പ്രശ്‌നം പരിഹരിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്.

യൂറോപ്യൻ സ്റ്റാൻഡേർഡ് അനുസരിച്ചല്ല ജാഗ്വാർ ലാൻഡ് റോവർ കാർബൺ ഡയോക്‌സൈഡ് പുറംതള്ളുന്നതെന്നാണ് കമ്മിഷന്റെ കണ്ടെത്തൽ. ചില സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിൽ കാറുകൾ തിരിച്ചുവിളിക്കുന്നതും പ്രശ്‌നം പരിഹരിക്കുന്നതും സ്വാഭാവികമാണ്. എന്നാൽ, കാർബൺ ഡയോക്‌സൈഡ് പുറന്തള്ളുന്നതിലെ പോരായ്മയുടെ പേരിൽ മുഴുവൻ കാറുകളും തിരിച്ചുവിളിക്കേണ്ടിവരുന്നത് ആദ്യമായാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലാൻഡ് റോവർ ഡിസ്‌കവറി, ഡിസ്‌കവറി സ്‌പോർട്ട്, റെയ്ഞ്ച് റോവർ സ്‌പോർട്ട്, 2016-നും 2019നും ഇടയിൽ നിർമ്മിച്ച വെലാർ,ഇവോക്ക് എന്നിവയാണ് പിൻവലിക്കേണ്ട ലാൻഡ് റോവർ മോഡലുകൾ. ഇ-പേസ്, എഫ്-പേസ്, എക്‌സ്.ഇ, എക്‌സ്.എഫ് എന്നിവയാണ് ജാഗ്വാർ മോഡലിൽ പിൻവലിക്കേണ്ടത്. പെട്രോൾ, ഡീസൽ മോഡലുകൾ രണ്ടും പിൻവലിച്ച് തകരാർ പരിഹരിക്കണമെന്നാണ് നിർമ്മാതാക്കളോട് ഏജൻസി ആവശ്യപ്പെട്ടിരിക്കുന്നത്.

സോഫ്റ്റ്‌വേറിലെ തകരാർ പരിഹരിക്കുന്നതിനൊപ്പം ചില മെക്കാനിക്ക് ജോലികളും ഇതിനാവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. ചില റെയ്ഞ്ച് റോവർ ഇവോക്ക് മോഡലുകൾക്ക് പുതിയ ടയറുകളും ആവശ്യമായി വരും. ഫോക്‌സ്‌വാഗൺ ഡീസൽ തട്ടിപ്പ് സംഭവത്തോടെയാണ് കാർബൺ എമിഷൻ ടെസ്റ്റുകൾ കനത്ത പരിശോധനയുടെ കീഴിലായത്. എമിഷൻ ടെസ്റ്റുകളിൽനിന്ന് രക്ഷപ്പെടാൻ ഫോക്‌സ്‌വാഗൺ കാറുകളിലെ സോഫ്റ്റ്‌വേറുകളിൽ തട്ടിപ്പ് നടത്തിയതായാണ് അന്ന് കണ്ടെത്തിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP