Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള സർക്കാർ ഐ ടി ഉന്നതാധികാര സമിതിയുടെ ഹാഷ് ടാഗ് ഫ്യൂച്ചർ ജി സി എസ് ലണ്ടൻ പരിപാടിക്ക് ഗംഭീര തുടക്കം

കേരള സർക്കാർ ഐ ടി ഉന്നതാധികാര സമിതിയുടെ ഹാഷ് ടാഗ് ഫ്യൂച്ചർ ജി സി എസ് ലണ്ടൻ പരിപാടിക്ക് ഗംഭീര തുടക്കം

കൊച്ചി: കഴിഞ്ഞ വർഷം കൊച്ചിയിൽ വിജയകരമായി നടന്ന ഹാഷ് ടാഗ് ഫ്യൂച്ചർ (#FUTURE) പരിപാടിയുടെ തുടർച്ചയായി കേരള സർക്കാറിന്റെ ഐ ടി ഉന്നതാധികാര സമിതി ഹാഷ് ടാഗ് ഫ്യൂച്ചർ ജി സി എസ് ലണ്ടൻ (#FUTURE GCS - London) സംഘടിപ്പിച്ചു. കേരളത്തിലെ ഡിജിറ്റൽ സാങ്കേതിക രംഗത്തെ വളർച്ചയും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ വികാസവും സംബന്ധിച്ച് ലണ്ടനിലെ വ്യാപാര സമൂഹത്തെ പരിചയപ്പെടുത്താനും അവരെ സംസ്ഥാനത്തേക്ക് ആകർഷിക്കാനുമാണ് സംസ്ഥാന ഐ ടി ഉന്നതാധികാര സമിതി ഫ്‌ളാഗ് ഷിപ്പ് പരിപാടി സംഘടിപ്പിച്ചത്.

കേരളത്തിന്റെ ഡിജിറ്റൽ സാങ്കേതിക മികവും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വളർച്ചയും ലോകത്തെ വൻ നഗരങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഐടി ഉന്നതാധികാര സമിതി സംഘടിപ്പിക്കുന്ന റോഡ് ഷോയുടെ ഭാഗമായാണ് ഹാഷ് ടാഗ് ഫ്യൂച്ചർ ജിസിഎസ് - ലണ്ടൻ നടന്നത്. ഡിജിറ്റൽ സാങ്കേതിക വളർച്ചയിൽ ഇന്ത്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കേരളത്തിലെ നിക്ഷേപ സാദ്ധ്യതകളും വ്യാപാരാനുകൂല അന്തരീക്ഷവും പരിചയപ്പെടുത്തി ലണ്ടനിലെ വ്യാപാര സമൂഹത്തെ ഇങ്ങോട്ടേക്ക് ആകർഷിക്കുകയായിരുന്നു ലക്ഷ്യം. ലീന നായർ (യൂണിലിവർ); എസ് ഡി ഷിബുലാൽ (സഹസ്ഥാപകൻ - ഇൻഫോസിസ്, ചെയർമാൻ - എച്ച് പി ഐ സി ); വി കെ മാത്യൂസ് (സ്ഥാപകൻ, എക്‌സിക്യൂട്ടീവ് ചെയർമാൻ - ഐ ബി എസ് സോഫ്റ്റ് വെയർ); എം.ശിവശങ്കർ ഐ എ എസ് ( സെക്രട്ടറി, ഐ.ടി - കേരള സർക്കാർ); ഋഷികേശ് നായർ (സി ഇ ഒ , ഐ ടി പാർക്ക്‌സ്-കേരളം); ജോസഫ് ഒളശ (സഹസ്ഥാപകൻ, സി ഇ ഒ - ഇഗ്‌നിത്തോ ടെക്നോളജീസ്) തുടങ്ങിയ പ്രമുഖ വ്യക്തികൾ പരിപാടിയിൽ സംബന്ധിച്ചു. ബ്രിട്ടനിലെ ഐ ടി, ഇന്നൊവേഷൻ മേഖലകളിലെ ഉന്നത വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യം ഹാഷ് ടാഗ് ലണ്ടനെ ശ്രദ്ധേയമാക്കി.

കൊച്ചിയിലെ ഇൻഫോപാർക്കും ലണ്ടനും കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന ഇഗ്നിത്തോ ടെക്‌നോളജീസിന്റെ ലണ്ടൻ ഓഫീസ്, കേരളത്തിന്റെ ഐ.ടി വികസനത്തിനും സ്റ്റാർടപ്പ് വളർച്ചയ്ക്കും ഏറെ ഗുണകരമായ ഹാഷ്ടാഗ് ഫ്യൂച്ചർ ലണ്ടൻ ഉദ്യമത്തിന് പിന്തുണ നൽകി. അമേരിക്കൻ, ബ്രിട്ടീഷ് കമ്പനികളുടെ ഡിജിറ്റൽ ഇന്നൊവേഷൻ പങ്കാളി എന്ന നിലയിൽ പ്രവർത്തിക്കുന്ന ഇഗ്നിത്തോയുടെ പിന്തുണ ഹാഷ് ടാഗ് ഫ്യൂച്ചർ ജി സി എസിന് ഗുണകരവും കേരളത്തിലേയ്ക്ക് നിക്ഷേപകരെ ആകർഷിക്കാൻ സഹായകവുമാകും.

ഇന്നൊവേഷൻ, ഇൻക്യുബേഷൻ രംഗത്ത് ഭക്ഷിണേഷ്യയിൽ തന്നെ ഏറ്റവും മുന്നിലാണ് കേരളം. കൊച്ചിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ട് അപ്പ് കോംപ്ലക്‌സിലെ (ഐ എസ് സി) മേക്കർ വില്ലേജിൽ നൂറിലേറെ സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നു. യു കെ യിലെ ഇന്നൊവേഷൻ - ഐ ടി രംഗത്ത് ചലനങ്ങൾ സൃഷ്ടിക്കാൻ കേരളത്തിന്റെ ഹാഷ് ടാഗ് ഫ്യൂച്ചർ പരിപാടിക്കായി എന്നാണ് വിലയിരുത്തപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP