Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടര വയസുകാരിയുടെ തലയിൽ കുടുങ്ങിയ സ്റ്റീൽ കലം ഊരിയെടുക്കാൻ അമ്മയും ബന്ധുക്കളും കിണഞ്ഞു പരിശ്രമിച്ചിട്ടും നടന്നില്ല; ആനയറയിലെ പ്രീതയുടെ മകൾ അജന്യയ്ക്ക് അര മണിക്കൂറിനകം രക്ഷകരായെത്തി ഫയർ ഫോഴ്‌സ്; മുറിക്കുള്ളിൽ അമ്മ ഇരുത്തിയ കുരുന്നിന്റെ തല കലത്തിൽ കുരുങ്ങിയതിങ്ങനെ

രണ്ടര വയസുകാരിയുടെ തലയിൽ കുടുങ്ങിയ സ്റ്റീൽ കലം ഊരിയെടുക്കാൻ അമ്മയും ബന്ധുക്കളും കിണഞ്ഞു പരിശ്രമിച്ചിട്ടും നടന്നില്ല; ആനയറയിലെ പ്രീതയുടെ മകൾ അജന്യയ്ക്ക് അര മണിക്കൂറിനകം രക്ഷകരായെത്തി ഫയർ ഫോഴ്‌സ്; മുറിക്കുള്ളിൽ അമ്മ ഇരുത്തിയ കുരുന്നിന്റെ തല കലത്തിൽ കുരുങ്ങിയതിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തന്റെ രണ്ടര വയസുകാരിയായ കുഞ്ഞിനെ മുറിയിൽ ഇരുത്തിയ ശേഷം പുറത്തേക്ക് പോയ അമ്മ തിരിക വന്നപ്പോൾ കണ്ടത് സ്റ്റീൽ കലം തലയിൽ കുരുങ്ങിയതിന് പിന്നാലെ പേടിച്ചരണ്ട് പിടയുന്ന കുരുന്നിനെ. ആനയറ വെൺപാലവട്ടത്താണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ഒടുവിൽ സംഭവമറിഞ്ഞ് ഞെടിയിടയിൽ എത്തിയ അഗ്നി രക്ഷാ സേനയാണ് കുരുന്നിന് രക്ഷകരായത്. വെൺപാലവട്ടം സ്വദേശിനി പ്രീതയുടെ മകൾ അജന്യയാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയൊടെ അപകടത്തിൽപ്പെട്ടത്. കുട്ടിയെ മുറിക്കുള്ളിൽ ഇരുത്തിയശേഷം പ്രീത പുറത്തേക്കു പോയപ്പോഴാണ് സംഭവം.

കലം ഊരിയെടുക്കാൻ അമ്മയും ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിവരമറിഞ്ഞ് അരമണിക്കൂറിനകം തന്നെ അഗ്നിരക്ഷാ സേന എത്തി. വീട്ടിൽ വച്ച് കലം ഊരാൻ സാധിക്കാത്തതിനാൽ കുട്ടിയെ ചാക്കയിലെ അഗ്‌നിരക്ഷാസേന സ്റ്റേഷനിലെത്തിച്ച് കട്ടർ ഉപയോഗിച്ച് കലം മുറിച്ചുമാറ്റുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

ഏതാനും ആഴ്‌ച്ചകൾക്ക് മുൻപ് വാടാനപ്പള്ളിയിലും സമാന സംഭവം അരങ്ങേറിയിരുന്നു. കളിക്കുന്നതിനിടയിൽ സ്റ്റീൽ കലത്തിനുള്ളിൽ ശിരസ് കുടുങ്ങിയ രണ്ടു വയസുകാരനാണ് അഗ്‌നിരക്ഷാ സേന തുണയായത്. തളിക്കുളം പുതുക്കുളങ്ങര വലിയകത്ത് ജസീറിന്റെ മകൻ ജിൻഷിലിന്റെ തലയിലാണ് കലം കുടുങ്ങിയത്. വാടാനപ്പള്ളി ആക്ട്‌സ് ആംബുലൻസിൽ കുട്ടിയെ നാട്ടിക അഗ്‌നിരക്ഷാ കേന്ദ്രത്തിലെത്തിച്ച ശേഷം ഉദ്യോഗസ്ഥർ കട്ടറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കലം മുറിച്ച് മാറ്റുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP