Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

യാത്രയായത് മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ വിജയക്കൊടി പാറിച്ച കോൺഗ്രസിന്റെ ധീരവനിത; മുതിർന്ന നേതാവും മുൻ എംഎൽഎയുമായിരുന്ന റോസമ്മ ചാക്കോയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ ലോകം; 1982ൽ ഇടുക്കിയിൽ നിന്നും നിയമസഭയിലേക്ക് കന്നിയങ്കത്തിൽ വിജയം; കെപിസിസിയിലും മഹിളാ കോൺഗ്രസിലും മികച്ച നേതൃത്വം നൽകിയ റോസമ്മ ഇനി സ്മരണ

യാത്രയായത് മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ വിജയക്കൊടി പാറിച്ച കോൺഗ്രസിന്റെ ധീരവനിത; മുതിർന്ന നേതാവും മുൻ എംഎൽഎയുമായിരുന്ന റോസമ്മ ചാക്കോയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ ലോകം; 1982ൽ ഇടുക്കിയിൽ നിന്നും നിയമസഭയിലേക്ക് കന്നിയങ്കത്തിൽ വിജയം; കെപിസിസിയിലും മഹിളാ കോൺഗ്രസിലും മികച്ച നേതൃത്വം നൽകിയ റോസമ്മ ഇനി സ്മരണ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ഏറ്റവും മുതിർന്ന വനിതയും രാഷ്ട്രീയ ചരിത്രത്തിൽ വിജയത്തിന്റെ നാഴിക കല്ലുകളും സൃഷ്ടിച്ച റോസമ്മ ചാക്കോ (93) അന്തരിച്ചു. വ്യാഴാഴ്‌ച്ച രാവിലെ ആറിനായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായിരുന്ന റോസമ്മയുടെ അന്ത്യം. സംസ്‌കാരം ഞായറാഴ്ച രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് സെന്റ് ജോർജ് കത്തോലിക്കാ പള്ളിയിൽ നടക്കും.

സി ചാക്കോയുടെയും മരിയമ്മ ചാക്കോയുടെയും മകളായി 1927 മാർച്ച് 17നാണ് ജനനം. ഇടുക്കി ചാലക്കുടി മണലൂർ എന്നീ മൂന്ന് വ്യത്യസ്ത മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്നു തവണ നിയമസഭയിൽ എത്തിയിരുന്നു. 1982ൽ ഇടുക്കിയിൽ നിന്നാണ് ആദ്യമായി നിയമസഭയിൽ എത്തുന്നത്. പിന്നീട് 1987ൽ ചാലക്കുടിയിൽ നിന്നും പത്താം നിയമസഭ തിരഞ്ഞെടുപ്പിൽ മണലൂരിൽ നിന്നും ജയിച്ച് നിയമസഭയിൽ എത്തി.

കെപിസിസി വൈസ് പ്രസിഡന്റായും മഹിള കോൺഗ്രസ്സ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വനിതാ കോൺഗ്രസ് നേതാക്കളിലെ ധീര വനിത കൂടിയായിരുന്നു റോസമ്മ. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് നീങ്ങാൻ പ്രവർത്തകർക്കും എന്നും ഊർജ്ജം പകർന്നിരുന്ന നേതാവ് കൂടിയായരുന്നു അവർ. റോസമ്മ അവിവാഹിതയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP