Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഷണക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ 'പൊലീസ് ഉദ്യോഗസ്ഥനാണെന്ന്' പറഞ്ഞ് തട്ടിപ്പ്; നെടുമങ്ങാട്ടെ സുലൈമാനെ തിരുവമ്പാടി പൊലീസ് പിടികൂടിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; കാട്ടിക്കൂട്ടിയത് മൊബൈൽ കടയിൽ നിന്നുള്ള മോഷണമടക്കമുള്ള തട്ടിപ്പ്

മോഷണക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ 'പൊലീസ് ഉദ്യോഗസ്ഥനാണെന്ന്' പറഞ്ഞ് തട്ടിപ്പ്; നെടുമങ്ങാട്ടെ സുലൈമാനെ തിരുവമ്പാടി പൊലീസ് പിടികൂടിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; കാട്ടിക്കൂട്ടിയത് മൊബൈൽ കടയിൽ നിന്നുള്ള മോഷണമടക്കമുള്ള തട്ടിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവമ്പാടി : മോഷണക്കേസിൽ മാസങ്ങളോളം ജയിലിൽ കിടന്ന ശേഷം പുറത്തിറങ്ങി വീണ്ടും തട്ടിപ്പ് നടത്തിയതിന് പിന്നാലെ 45കാരൻ അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് സഫൂറ മൻസിലിൽ ആഷിഖ് എന്ന സുലൈമാനാണ്(45) തിരുവമ്പാടി പൊലീസിന്റെ പിടിയിലായത്. ജയിലിൽ നിന്നും ഇറങ്ങിയ ശേഷം പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്താൻ ശ്രമിച്ചത്.

സുലൈമാൻ മുക്കം, തിരുവമ്പാടി, താമരശ്ശേരി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലേക്ക് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനെന്നു പറഞ്ഞ് ഫോണിൽ ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. ഇയാളുടെ സംസാരത്തിൽ പൊലീസിന് സംശയം തോന്നിയതിന് പിന്നാലെ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സുലൈമാനെ പിടികൂടിയത്.

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നു കൂടരഞ്ഞി ബസ് സ്റ്റാൻഡ് പരിസരത്തുള്ള ഒരു കടയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP