Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബർലിനെ ബസ് യാത്രക്കാർക്ക് ഇന്ന് യാത്രാ തടസ്സം ഉറപ്പ്; ശമ്പള വർദ്ധനവ് ഉൾപ്പെട്ടെ മെച്ചപ്പെട്ട സേവനം വേണമെന്ന ആവശ്യവുമായി ബസ് ഡ്രൈവർമാർ സമരത്തിൽ

ബർലിനെ ബസ് യാത്രക്കാർക്ക് ഇന്ന് യാത്രാ തടസ്സം ഉറപ്പ്; ശമ്പള വർദ്ധനവ് ഉൾപ്പെട്ടെ മെച്ചപ്പെട്ട സേവനം വേണമെന്ന ആവശ്യവുമായി ബസ് ഡ്രൈവർമാർ സമരത്തിൽ

ർലിൻ നഗരത്തിലെ ബസ് യാത്രക്കാർക്ക് ഇന്ന് യാത്ര തടസ്സം ഉറപ്പ്, കാരണം വേതന സേവന വ്യവസ്ഥകൾ പരിഷ്‌കരിക്കാനാവശ്യപ്പെട്ട് നഗരത്തിലെ ബസ് ഡ്രൈവർമാർ ഇന്ന് സമരത്തിനിറങ്ങുന്നു. ട്രെഡ് യൂണിയൻ സംഘടനയായ വെർദി ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബർലിനെ ബസ് ഡ്രൈവർമാരും ജീവനക്കാരും സമരത്തിൽ പങ്കെടുക്കും. ഇന്ന് രാവിലെ 3.30 മുതലാണ് സമരം നടക്കുക. വൈകുന്നേരം 10 വരെ ആയിരിക്കും സമരം. എന്നാൽ ബസുകൾ സർവ്വീസ് നടത്തില്ലെങ്കിലും ട്രാം, യു ബാൻ എന്നിവയെ സമരം ബാധിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ശമ്പളം വർദ്ധിപ്പിക്കുക, മികച്ച തൊഴിൽ സാഹചര്യം തുടങ്ങിയിലുള്ള മാനേജ്‌മെന്റുമായുള്ള അഭിപ്രായവ്യത്യാസമാണ് സമരത്തിന് കാരണം. വേതന വർദ്ധനവ് ആവശ്യപ്പെട്ട് ഫെബ്രുവരിയിൽ സമരം നടത്തിയതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ജീവനക്കാർ സമരത്തിന് ഇറങ്ങുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP