Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി കപട വാഗ്ദാനം നൽകുന്നയാൾ, സമ്പന്നരുടെ സുരക്ഷിതത്വമാണ് മോദി ഉറപ്പാക്കുന്നത്; അനിൽ അംബാനിയും നീരവ് മോദിയും മന്ത്രിച്ചാൽ തന്നെ ആ സന്ദേശം ഉടൻ കേൾക്കേണ്ടി വരുന്നതുകൊണ്ട് മോദിക്ക് അവരെ അനിൽ ഭായ് എന്നും നീരവ് ഭായ് എന്നും വിളിക്കേണ്ടി വരുന്നു; തൃശ്ശൂരിൽ വെച്ച് മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി; ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കേരളത്തിലെത്തിയ രാഹുൽ ഗാന്ധിയെ പ്രവർത്തകർ സ്വീകരിച്ചത് രാഹുൽ'... 'രാഹുൽ'.. എന്നു വിളിച്ച് ആർപ്പുവിളികളോടെ

മോദി കപട വാഗ്ദാനം നൽകുന്നയാൾ, സമ്പന്നരുടെ സുരക്ഷിതത്വമാണ് മോദി ഉറപ്പാക്കുന്നത്; അനിൽ അംബാനിയും നീരവ് മോദിയും മന്ത്രിച്ചാൽ തന്നെ ആ സന്ദേശം ഉടൻ കേൾക്കേണ്ടി വരുന്നതുകൊണ്ട് മോദിക്ക് അവരെ അനിൽ ഭായ് എന്നും നീരവ് ഭായ് എന്നും വിളിക്കേണ്ടി വരുന്നു; തൃശ്ശൂരിൽ വെച്ച് മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി; ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കേരളത്തിലെത്തിയ രാഹുൽ ഗാന്ധിയെ പ്രവർത്തകർ സ്വീകരിച്ചത് രാഹുൽ'... 'രാഹുൽ'.. എന്നു വിളിച്ച് ആർപ്പുവിളികളോടെ

കെ എം അക്‌ബർ

തൃശൂർ: കേരളത്തിലെത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. മോദിയെ പോലെ താൻ കപട വാഗ്ദാനം നൽകാറില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തീരുമാനിച്ചുറപ്പിച്ച കാര്യങ്ങൾ മാത്രമേ താൻ പറയാറുള്ളൂ. കാരണം താൻ മോദിയല്ല. ജനങ്ങളെ മറന്ന മോദി സമ്പന്നരുടെ സുരക്ഷിതത്വമാണ് ഉറപ്പാക്കുന്നത്. അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് സംഘടിപ്പിക്കുന്ന നാഷണൽ ഫിഷർമെൻ പാർലമെന്റ് തൃപ്രയാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

അനിൽ അംബാനിയെ അനിൽ ഭായ് എന്നും നീരവ് മോദിയെ നീരവ് ഭായ് എന്നും താൻ വിളിക്കാറില്ല. അനിൽ അംബാനിയും നീരവ് മോദിയും മന്ത്രിച്ചാൽ തന്നെ ആ സന്ദേശം ഉടൻ കേൾക്കേണ്ടി വരുന്നതുകൊണ്ടാണ് മോദിക്ക് അങ്ങനെ വിളിക്കേണ്ടി വരുന്നത്. എന്നാൽ നമ്മൾ എത്ര ഉച്ചത്തിൽ പറഞ്ഞാലും ആ ശബ്ദം മോദി കോൾക്കില്ല. രാഹുൽ പരിഹസിച്ചു. നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്നവരാണ് മത്സ്യത്തൊഴിലാളികൾ. അവരുടെ ശബ്ദത്തിന് താൻ എപ്പോഴും ചെവികൊടുക്കും. മത്സ്യത്തൊഴിലാളികളെ മോദി സർക്കാർ അവഗണിക്കുകയാണ്.

പ്രളയമുണ്ടായപ്പോൾ നേവിയേയും മറ്റു സർക്കാർ സംവിധാനങ്ങളേയും കാത്തു നിൽക്കാതെ രക്ഷകരായവരാണ് നിങ്ങൾ. രാജ്യത്തിന് നിങ്ങളെ ആവശ്യമുള്ളപ്പോൾ നിങ്ങൾ രാജ്യത്തിനൊപ്പമുണ്ടായിരുന്നു. എന്നാൽ നിങ്ങൾക്ക് രാജ്യത്തെ ആവശ്യമുള്ളപ്പോൾ രാജ്യം നിങ്ങൾക്കൊപ്പമുണ്ടാവുന്നില്ലെന്നും രാഹുൽ പറഞ്ഞു. മൽസ്യത്തൊഴിലാളികൾക്ക് വലിയ പരിഹാരം നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അതിനായി കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയാൽ മത്സ്യത്തൊഴിലാളികൾക്കായി ഡൽഹിയിൽ പ്രത്യേക മന്ത്രാലയം ആരംഭിക്കുമെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തിയൽ ജിഎസ്ടിയിൽ ഭേദഗതി വരുത്തും.

തൃപ്രയാറിലെ സമ്മേളനവേദിയിലേയ്ക്കെത്തിയ കോൺഗ്രസ് അധ്യക്ഷനെ 'രാഹുൽ'... 'രാഹുൽ'... എന്ന ആർപ്പുവിളികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി അദ്ദേഹം സംവദിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കേരളത്തിലെത്തിയ രാഹുൽ ഗാന്ധിയുടെ ആദ്യ പരിപാടി കൂടിയായിരുന്നു ഇത്.

അതേസമയം, മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിൽ യു.എന്നിൽ ചൈനയെടുത്ത നിലപാടിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി മിണ്ടാത്തതെന്താണെന്നു ചോദിച്ച് രാഹുൽ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. മോദിക്ക് ചൈനയെ ഭയമാണ്. അദ്ദേഹത്തിന്റെ വിദേശനയം പരാജയമാണ്. ചൈനീസ് പ്രധാനമന്ത്രി ഷി ചിൻപിങ്ങിനെ നമസ്‌കരിക്കുന്നതും ഊഞ്ഞാലാട്ടുന്നതുമാണ് മോദിയുടെ നയതന്ത്രമെന്നും രാഹുൽ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP