Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിറവത്ത് ടോറസ് ഇടിച്ച് 49കാരി നഴ്‌സിന് ദാരുണാന്ത്യം; സംഭവം പാഴൂർ അമ്പലപ്പടി ഭാഗത്ത് വെച്ച്; നിർത്തിയിട്ടിരുന്ന ജീപ്പിൽ സ്‌കൂട്ടറിടിച്ച് വീണതിന് പിന്നാലെ ടോറസ് ദേഹത്തുകൂടി കയറിയിറങ്ങി

പിറവത്ത് ടോറസ് ഇടിച്ച് 49കാരി നഴ്‌സിന് ദാരുണാന്ത്യം; സംഭവം പാഴൂർ അമ്പലപ്പടി ഭാഗത്ത് വെച്ച്; നിർത്തിയിട്ടിരുന്ന ജീപ്പിൽ സ്‌കൂട്ടറിടിച്ച് വീണതിന് പിന്നാലെ ടോറസ് ദേഹത്തുകൂടി കയറിയിറങ്ങി

മറുനാടൻ മലയാളി ബ്യൂറോ

പിറവം: സ്‌കൂട്ടറിൽ ടോറസ് ഇടിച്ച് നഴ്‌സിന് ദാരുണാന്ത്യം. പിറവം പാഴൂരിന് സമീപം അമ്പലപ്പടിയിൽ വ്യാഴാഴ്‌ച്ച രാവിലെ ഒൻപതിനാണ് സംഭവം. പാലച്ചുവട് ചാമക്കാലയിൽ സലീമിന്റെ ഭാര്യ ജയശ്രീ (49) ആണ് മരിച്ചത്. ആരക്കുന്നം ഗവ.ആശുപത്രിയിലെ നഴ്സാണ്. ആരക്കുന്നത്തേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്നു ജയശ്രീ.

പാഴൂർ അമ്പലപ്പടിയിൽ എത്തിയപ്പോൾ നിർത്തിയിട്ടിരുന്ന ജീപ്പിനെ മറികടക്കവെ ജീപ്പിന്റെ വശത്ത് തട്ടി റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ടോറസ് ജയശ്രീയുടെ തലവഴി കയറി ഇറങ്ങി തൽക്ഷണം മരിക്കുകയായിരുന്നെന്നാണ് വിവരം.  മൃതദേഹം പിറവം താലൂക്കാശുപത്രിയിലേക്ക് മാറ്റി. ടോറസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP