Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദിയിൽ ട്രാഫിക് പിഴകൾ ഇനി ഉടനെ അടക്കേണ്ട; പിഴ ഈടാക്കിയ നടപടിയിൽ വിയോജിപ്പുണ്ടെങ്കിൽ അറിയിക്കാൻ അവസരം

സൗദിയിൽ ട്രാഫിക് പിഴകൾ ഇനി ഉടനെ അടക്കേണ്ട; പിഴ ഈടാക്കിയ നടപടിയിൽ വിയോജിപ്പുണ്ടെങ്കിൽ അറിയിക്കാൻ അവസരം

സൗദിയിൽ ട്രാഫിക് നിയമലംഘനത്തിന് പിഴ കിട്ടിയാൽ ഇനി ഉടൻ അടയ്ക്കേണ്ട. നിങ്ങൾക്ക് പിഴ ഈടാക്കിയ നടപടിയിൽ വിയോജിപ്പുണ്ടെങ്കിൽ അറിയിക്കാനും അവസരമൊരുക്കികൊണ്ടാണ് പുതിയ സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്നത്.. തെറ്റായ രീതിയിലാണ് പിഴ ചുമത്തപ്പെടുന്നതെങ്കിൽ ഇക്കാര്യം ട്രാഫിക് അഥോറിറ്റിയെ ബോധ്യപ്പെടുത്താനുമാകും.

ട്രാഫിക് ഡയറക്ട്രേറ്റിനെ ഓൺലൈനായി അറിയിക്കുന്നതിനുള്ള സൗകര്യമാണ് നിലവിൽ വന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ അബ്ഷീർ വഴിയാണ് ഇത്തരത്തിലുള്ള വിയോജിപ്പ് അറിയിക്കേണ്ടത്. ആദ്യ ഘട്ടത്തിൽ അൽ ഖസീം പ്രവിശ്യയിലാണ് ഈ സേവനം ലഭ്യമാകുക. ഈ വർഷാവസാനത്തോടെ രാജ്യത്തെ എല്ലാ പ്രവിശ്യകളിലെ പുതിയ സേവനം പ്രാബല്യത്തിൽ വരുമെന്ന് ട്രാഫിക് ഡയറക്ട്രേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP