Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗഡർ ഉപയോഗിച്ചതിന് പിന്നാലെ ക്യാൻസർ ബാധിച്ചുവെന്ന പരാതി : 201 കോടി രൂപ യുവതിക്ക് ജോൺസൺ ആൻഡ് ജോൺസൺ നഷ്ടപരിഹാരം നൽകണമെന്ന് കാലിഫോർണിയ കോടതി; കമ്പനിയുടെ പൗഡർ ഉൽപന്നങ്ങൾക്കെതിരെ നിലവിലുള്ളത് 13,000 കേസുകൾ; വിധി ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും പൗഡറിൽ ആസ്ബറ്റോസ് അംശം ഇല്ലെന്നും ആവർത്തിച്ച് പറഞ്ഞ് കമ്പനി വക്താക്കൾ

പൗഡർ ഉപയോഗിച്ചതിന് പിന്നാലെ ക്യാൻസർ ബാധിച്ചുവെന്ന പരാതി : 201 കോടി രൂപ യുവതിക്ക് ജോൺസൺ ആൻഡ് ജോൺസൺ നഷ്ടപരിഹാരം നൽകണമെന്ന് കാലിഫോർണിയ കോടതി; കമ്പനിയുടെ പൗഡർ ഉൽപന്നങ്ങൾക്കെതിരെ നിലവിലുള്ളത് 13,000 കേസുകൾ; വിധി ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും പൗഡറിൽ ആസ്ബറ്റോസ് അംശം ഇല്ലെന്നും ആവർത്തിച്ച് പറഞ്ഞ് കമ്പനി വക്താക്കൾ

മറുനാടൻ ഡെസ്‌ക്‌

കാലിഫോർണിയ: ആഗോള വ്യാപാര ഭീമനായ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ആയിരക്കണക്കിന് കേസുകൾ നേരിടുന്ന വേളയിലാണ് കമ്പനിയെ ഏറെ ദോഷകരമായി ബാധിക്കുന്ന വിധിയും നേരിടേണ്ടി വരുന്നത്. നാളുകളോളം പൗഡർ ഉപയോഗിച്ചതിന് പിന്നാലെ ക്യാൻസർ ബാധിതയായെന്ന് ചൂണ്ടിക്കാട്ടി പരാതി സമർപ്പിച്ച യുവതിക്ക് 201 കോടി രൂപ (29 മില്യൺ യുഎസ് ഡോളർ) നൽകണമെന്നാണ് ഇപ്പോൾ കലിഫോർണിയ ജൂറി വിധിച്ചിരിക്കുന്നത്. ബുധനാഴ്‌ച്ചയാണ് കാലിഫോർണിയയിലെ സുപ്പീരിയർ കോടതി വിധി പ്രസ്താവിച്ചത്.

അമേരിക്കയിൽ മാത്രമായി ഇപ്പോൾ 13,000ൽ അധികം കേസുകളാണ് കമ്പനി നേരിടുന്നത്. എന്നാൽ വിധി വന്നിരിക്കുന്നത് കൃത്യമായ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും ഇതിൽ കൃത്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ വാദിഭാഗം പരാജയപ്പെട്ടിരിക്കുകയാണെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. പൗഡറിൽ ആസ്ബറ്റോസിന്റെ അംശമുണ്ടെന്നാണ് പരാതിക്കാരിയായ വനിതയും പറഞ്ഞത്. എന്നാൽ ഇത് കൃത്യമായി കോടതിയിൽ തെളിയിക്കാൻ അവർക്ക് സാധിച്ചിട്ടില്ലെന്നാണ് കമ്പനി വക്താക്കൾ പറയുന്നത്. എന്നാൽ ഇതിനു പിന്നാലെയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാനും കമ്പനി അധികൃതർ തയാറായിട്ടില്ല.

ലോകത്തെ മുൻനിര ഗവേഷകരുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ് കമ്പനി പൗഡർ വിപണിയിൽ ഇറക്കുന്നതെന്നും ഇതിൽ ആസ്ബറ്റോസിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും പൂർണമായും സുരക്ഷിതമാണെന്നും കമ്പനി വ്യക്തമാക്കുന്നു. ടെറി ല്യൂവിറ്റ് എന്ന വനിതയാണ് കമ്പനിയ്‌ക്കെതിരെ പരാതി നൽകിയത്. 1960കൾ മുതൽ 70കൾ വരെ താൻ കമ്പനിയുടെ പൗഡർ ഉപയോഗിച്ചിരുന്നുവെന്നും 2017ൽ തനിക്ക് മെസോതെലിയോമ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായും ഇവർ പറയുന്നു.

ആസ്ബറ്റോസിന്റെ അംശം ശ്വസനത്തിലൂടെ ശരീരത്തിനുള്ളിൽ എത്തുകയും ശ്വാസകോശം, ആമാശയം എന്നീ ഭാഗങ്ങളിലുൾപ്പടെ ക്യാൻസർ വരുന്ന അവസ്ഥയ്ക്കാണ് മെസോതെലിയോമ എന്ന് പറയുന്നത്. കമ്പനി 2019ൽ നേരിടേണ്ട ആയിരക്കണത്തിന് കേസുകളിൽ ഒന്നുമാത്രമാണ് ഇത്. ജനുവരി ഏഴിന് ആരംഭിച്ച് വിചാരണ ഒൻപത് ആഴ്‌ച്ച നീണ്ടു നിന്നിരുന്നു. ഇരു കക്ഷികളുടെ ഭാഗത്ത് നിന്നും വിദ്ഗധരായ ഒട്ടേറെ പേർ പരിശോധന നടത്തിയെന്നും തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നുവെന്നുമാണ് വിവരം. എന്നാൽ ടെറി ഉപയോഗിച്ചിരുന്ന പൗഡറിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയിരുന്നുവെന്നും ഇത് ഉപയോഗിക്കരുതെന്ന് ആളുകളെ ബോധവത്കരിക്കുന്നതിനോ ഇതിന് ഉത്തമമായ പ്രതിവിധി കണ്ടെത്തുന്നതിനോ കമ്പനി പരാജയപ്പെട്ടു എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

മാത്രമല്ല പൗഡറിൽ ആസ്‌ബെറ്റോസില്ലെന്ന കമ്പനിയുടെ വാദത്തെ കോടതി അംഗീകരിച്ചില്ലെന്നും ടെറിയുടെ അഭിഭാഷകൻ മോശെ മെയ്‌മോൻ വ്യക്തമാക്കിയിരുന്നു. 1970കൾ മുതൽ 2000 വരെയുള്ള കാലയളവിൽ കമ്പനി വിറ്റഴിച്ച് പൗഡറുകളിൽ ആസ്ബറ്റോസിന്റെ അംശം ചെറിയ തോതിൽ കണ്ടെത്തിയിരുന്നുവെന്ന് റോയിട്ടേഴ്‌സ് അടക്കമുള്ള മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP