Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മദ്യപാനികൾക്കും പുകവലിക്കാർക്കും ജൂൺ മുതൽ കൈപൊള്ളും; ആരോഗ്യത്തിന് ഹാനീകരമായ ഉത്പന്നങ്ങൾക്ക് അധിക നികുതി ചുമത്തി ഒമാൻ; ശീതള പാനീയങ്ങൾക്ക് അമ്പത് ശതമാനവും സിഗരറ്റിനും പുകയില ഉൽപന്നങ്ങൾക്കും നൂറ് ശതമാനവും നികുതി

മദ്യപാനികൾക്കും പുകവലിക്കാർക്കും ജൂൺ മുതൽ കൈപൊള്ളും;  ആരോഗ്യത്തിന് ഹാനീകരമായ ഉത്പന്നങ്ങൾക്ക് അധിക നികുതി ചുമത്തി ഒമാൻ; ശീതള പാനീയങ്ങൾക്ക് അമ്പത് ശതമാനവും സിഗരറ്റിനും പുകയില ഉൽപന്നങ്ങൾക്കും നൂറ് ശതമാനവും നികുതി

ദ്യപാനികൾക്കും, പുകവലിക്കാർക്കും ജൂൺ മുതൽ പോക്കറ്റ് കാലിയായത് തന്നെ. കാരണം സൗദി അറേബ്യ, യു.എ.ഇ, ബഹറൈൻ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ സെലക്ടീവ് എക്‌സൈസ് വരുമാന നികുതി നടപ്പിൽ വരുത്താനൊരുങ്ങുകയാണ് ഒമാനും. ഇത് പ്രകാരം ഒമാനിൽ സിഗരറ്റ്, മദ്യം തുടങ്ങി ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ നികുതി വർധനവ് ജൂൺ പകുതി മുതൽ നിലവിൽ വരും.

നിയമം നടപ്പാക്കിയതായുള്ള സുൽത്താന്റെ ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങി. 90 ദിവസത്തിന് ശേഷമാകും നിയമം പ്രാബല്ല്യത്തിൽ വരുക.ജി.സി.സി രാജ്യങ്ങളിൽ ഏകീകൃത സെലക്ടീവ് എക്‌സൈസ് വരുമാന നികുതി നടപ്പിൽ വരുത്താനുള്ള തീരുമാനം 2015ൽ റിയാദിൽ നടന്ന ജി.സി.സി സുപ്രീം കൗൺസിൽ യോഗത്തിലാണ് കൈകൊണ്ടത്.

പുകയില, മദ്യം, ശീതളപാനീയങ്ങൾ, ഊർജ്ജ പാനീയങ്ങൾ എന്നിവയാണ് പൊതുധാരണ പ്രകാരം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഭവങ്ങൾ.ഹാനികരമായ ഉൽപന്നങ്ങളിൽ ശീതള പാനീയങ്ങൾക്ക് അമ്പത് ശതമാനവും സിഗരറ്റിനും പുകയില ഉൽപന്നങ്ങൾക്കും നൂറ് ശതമാനവും നികുതിയാണ് സെലക്ടീവ് ടാക്‌സ് പദ്ധതിയുടെ ഭാഗമായി ചുമത്തുക. ചില്ലറ വിൽപന വില അടിസ്ഥാനമാക്കിയാകും പ്രത്യേക നികുതി കണക്കാക്കുക.

പുകയിലക്കും മദ്യത്തിനുമുള്ള കസ്റ്റംസ് നികുതി ഇതിന് പുറമെ തുടരുകയും ചെയ്യും. മജ്‌ലിസുശൂറയും സ്റ്റേറ്റ് കൗൺസിലും സെലക്ടീവ് നികുതി നിയമം നേരത്തേ പാസാക്കി സുൽത്താെന്റ അംഗീകാരത്തിന്‌സ മർപ്പിച്ചിരിക്കുകയായിരുന്നു.

സൗദി അറേബ്യ 2017 ജൂണിലും യു.എ.ഇ ഒക്‌ടോബറിലും ബഹ്‌റൈൻ ഡിസംബറോടെയുമാണ് പുതിയ നികുതി നിയമം നടപ്പിൽ വരുത്തിയത്.&ആരോഗ്യപ്രശ്‌നങ്ങളുടെ ചികിത്സക്ക് ജി.സി.സി രാഷ്ട്രങ്ങൾ വൻതുക ചെലവാക്കേണ്ടി വരുന്ന സാഹചര്യമാണ് നികുതി വർധനവിന് പ്രധാന പ്രേരണയെന്ന് വിലയിരുത്തപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP