Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ശബരിമല തന്ത്രി കണ്ഠര് രാജീവര് എന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്; ഞാനൊരു വിശ്വാസിയാണ്...ശബരിമലയിലെ വിശ്വാസ സമൂഹവും എൽഡിഎഫിനൊപ്പം': വിവാദ പ്രസ്താവനയുമായി മാവേലിക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ; ആചാരവിരുദ്ധർക്കൊപ്പം തന്ത്രി നിൽക്കില്ലെന്ന് ബിജെപിയും കോൺഗ്രസും; ഒന്നും പ്രതികരിക്കാതെ തന്ത്രി; ചിറ്റയത്തിന്റെ പരാമർശം വോട്ടുപിടിക്കാൻ ശബരിമല ദുരുപയോഗിക്കരുതെന്ന നിർദ്ദേശം നിലനിൽക്കെ

'ശബരിമല തന്ത്രി കണ്ഠര് രാജീവര് എന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്;  ഞാനൊരു വിശ്വാസിയാണ്...ശബരിമലയിലെ വിശ്വാസ സമൂഹവും എൽഡിഎഫിനൊപ്പം': വിവാദ പ്രസ്താവനയുമായി മാവേലിക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ; ആചാരവിരുദ്ധർക്കൊപ്പം തന്ത്രി നിൽക്കില്ലെന്ന് ബിജെപിയും കോൺഗ്രസും; ഒന്നും പ്രതികരിക്കാതെ തന്ത്രി; ചിറ്റയത്തിന്റെ പരാമർശം വോട്ടുപിടിക്കാൻ ശബരിമല ദുരുപയോഗിക്കരുതെന്ന നിർദ്ദേശം നിലനിൽക്കെ

അനന്ദു തലവൂർ

പത്തനാപുരം: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ചൂട് പിടിക്കുന്നതിനൊപ്പം ശബരിമല വിവാദങ്ങളും കത്തിക്കയറുകയാണ്. വോട്ട് പിടിക്കാനായി ശബരിമല ചർച്ചയാക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദ്ദേശം നൽകിയിട്ടുണ്ടങ്കിലും ഒളിഞ്ഞും തെളിഞ്ഞുമെല്ലാം ശബരിമല തന്നെയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും ചർച്ചാ വിഷയം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാവേലിക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ പറഞ്ഞതാണ് പുതിയ വിവാദങ്ങൾക്കും വാഗ്വാദങ്ങൾക്കും വഴിവെച്ചിരിക്കുന്നത്. ശബരിമല തന്ത്രി കണഠര് രാജീവര് തന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ടന്നാണ് ചിറ്റയം ഗോപകുമാർ പറഞ്ഞത്.

'ഞാനൊരു വിശ്വാസിയാണ്. ശബരിമലയിലെ വിശ്വാസ സമൂഹവും എൽ.എഡി.എഫിന് ഒപ്പമാണന്നും, ചിറ്റയം പറഞ്ഞു. കെ.ബി.ഗണേശ്‌കുമാർ എംഎ‍ൽഎയുടെ പത്തനാപുരത്തെ വസതിലെത്തിയപ്പോഴാണ് തന്ത്രി വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ടന്ന കാര്യം ചിറ്റയം പറഞ്ഞത്. അതേ സമയം ചിറ്റയത്തിന്റെ പരാമർശത്തോട് പ്രതികരിക്കാൻ താഴമൺ മഠത്തിലെ തന്ത്രി കണ്ഠര് രാജീവര് ഇതുവരെയും തയ്യാറായിട്ടില്ല. ശബരിമലയിലെ ഉത്സവത്തിരക്കുകളിലാണ് അദ്ദേഹം.

ചെങ്ങന്നൂർ എംഎ‍ൽഎ സജിചെറിയാനൊപ്പം വോട്ട് അഭ്യർത്ഥിച്ച് ചിറ്റയം ഗോപകുമാർ തന്ത്രിയെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രിമാരും ഇടതു ജനപ്രതിനിധികളും തന്ത്രിമാരെയും പൂജാരിമാരേയും പരസ്യമായി അധിക്ഷേപിച്ചതുമെല്ലാം അടുത്തിടെയാണ്. ത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ തന്ത്രി കണ്ഠര് രാജീവര് ഇങ്ങനെയൊരു പ്രതികരണം നടത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ചിറ്റയത്തിന്റെ പ്രസ്താവനക്കെതിരെ ബിജെപിയും കോൺഗ്രസും രംഗത്തു വന്നു. ഒരുകാരണവശാലും ആചാരവിരുദ്ധർക്കൊപ്പം തന്ത്രി നിൽക്കില്ലെന്നാണ് ബിജെപി, കോൺഗ്രസ് നേതാക്കൾ പറയുന്നത്. കൂടാതെ യുവതീപ്രവേശനത്തിനെതിരെ പമ്പയിൽ പ്രതിഷേധ സൂചകമായി നാമജപം നടത്തിയതിന്റെ പേരിൽ താഴമൺ മഠത്തിലെ മുതിർന്ന അംഗവും തന്ത്രി കണ്ഠര് രാജീവരുടെ മാതാവുമായ ദേവകി അന്തർജനത്തേയും മകൾ മല്ലിക നമ്പൂതിരിയേയും പൊലീസ് അറസ്റ്റു ചെയ്തുമെല്ലാം അത്ര പെട്ടന്ന് മറക്കാൻ കഴിയുമോ എന്നുമാണ് ഇവർ പറയുന്നത്. ഏതായാലും, തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ചൂടുപിടിക്കുന്നതിനൊപ്പം ചിറ്റയം ഗോപകുമാറിന്റെ പ്രസ്താവനയോടുള്ള താഴമൺ തന്ത്രിയുടെ പ്രതികരണമാണ് വിശ്വാസസമൂഹവും കാത്തിരിക്കുന്നത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP