Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`കൃപേഷിനും ശരത്‌ലാലിനും നീതി ലഭിക്കും`; കൊല്ലപ്പെട്ട യുവാക്കളുടെ വീട്ടിലെത്തി ബന്ധുക്കളുടെ കണ്ണീരൊപ്പി രാഹുൽ ഗാന്ധി `മോദിയപ്പോലെ കപട വാഗ്ദാനങ്ങൾ നൽകുന്നത് എന്റെ രീതിയല്ല'; `ചെയ്യുന്ന കാര്യങ്ങൾ മാത്രമേ പറയാറുള്ളൂ`; അധികാരത്തിൽ എത്തിയാൽ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും; വെള്ളപ്പൊക്കസമയത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക് സല്യൂട്ട് എന്നും കോൺഗ്രസ് അധ്യക്ഷൻ; പൊതുസമ്മേളനം കോഴിക്കോട് ആരംഭിച്ചു

`കൃപേഷിനും ശരത്‌ലാലിനും നീതി ലഭിക്കും`; കൊല്ലപ്പെട്ട യുവാക്കളുടെ വീട്ടിലെത്തി ബന്ധുക്കളുടെ കണ്ണീരൊപ്പി രാഹുൽ ഗാന്ധി  `മോദിയപ്പോലെ കപട വാഗ്ദാനങ്ങൾ നൽകുന്നത് എന്റെ രീതിയല്ല'; `ചെയ്യുന്ന കാര്യങ്ങൾ മാത്രമേ പറയാറുള്ളൂ`; അധികാരത്തിൽ എത്തിയാൽ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും; വെള്ളപ്പൊക്കസമയത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക് സല്യൂട്ട് എന്നും കോൺഗ്രസ് അധ്യക്ഷൻ; പൊതുസമ്മേളനം കോഴിക്കോട് ആരംഭിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സിപിഎം കൊലപ്പെടുത്തിയ യൂത്ത് കോൺഗ്ര്‌സ് പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പെരിയയിൽ കൊല്ലപ്പെട്ട കൃപേഷ് ശരത്‌ലാൽ എന്നിവരുടെ വീടും കണ്ണൂർ മട്ടന്നൂരിൽ സിപിഎം കൊലപ്പെടുത്തിയ ഷുഹൈബിന്റെ ബന്ധുക്കളേയും രാഹുൽ സന്ദർശിച്ചു.പെരിയയിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനു നീതി ഉറപ്പാക്കുമെന്നു രാഹുൽ വ്യക്തമാക്കി. കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇതു ദുഃഖിക്കുന്ന കുടുംബത്തിനുള്ള എന്റെ വാഗ്ദാനമാണ്. നീതി ഉറപ്പാക്കും. ഇതു ചെയ്തവരോടും പറയാനും ഇതേയുള്ളൂ' - രാഹുൽ പറഞ്ഞു. ശരത്ലാലിന്റെ വീട്ടിലും രാഹുൽ സന്ദർശനം നടത്തി. പെരിയയിലെ കേന്ദ്ര സർവകലാശാല ക്യാംപസിൽ ഹെലിക്കോപ്റ്ററിലിറങ്ങിയ രാഹുൽ കൃപേഷിന്റെ വീടാണ് ആദ്യം സന്ദർശിച്ചത്. കൃപേഷിന്റെ കുടുംബത്തിന് ഹൈബി ഈഡൻ എംഎൽഎയുെട നേതൃത്വത്തിലുള്ള 'തണലിന്റെ' കീഴിൽ നിർമ്മിക്കുന്നു വീടും രാഹുൽ സന്ദർശിച്ചു.

സിപിഎം ആക്രമണത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കുടുംബാംഗങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തിയത് കണ്ണൂർ വിമാനത്താവളത്തിൽ വച്ചായിരുന്നു.രാഹുൽ ഗാന്ധിക്കൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെ.പി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി വേണുഗോപാൽ, മുകുൾ വാസ്നിക് എന്നിവരുമുണ്ട്.

നേരത്തെ തൃശ്ശൂരിലെത്തിയ അദ്ദേഹം മത്സ്യത്തൊഴിലാളി പാർലമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചിരുന്നു. കേരളത്തിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും ഒരുപാട് കാര്യങ്ങൾ ചെയ്തവരാണ് മത്സ്യത്തൊഴിലാളികളെന്നും പാർട്ടി അധികാരത്തിലെത്തിയാൽ അവർക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുമെന്നും പ്രത്യേക വകുപ്പ് ഇവർക്കായി ആരംഭിക്കും എന്നതാണ് ഇതിൽ പ്രധാനം.തൃശ്ശൂരിലെ പരിപാടിക്ക് ശേഷം ഹെലികോപ്റ്ററിലാണ് അദ്ദേഹം കണ്ണൂരിലേക്ക് പോയത്. അവിടെ വിമാനത്താവളത്തിൽ വെച്ച് ഷുഹൈബിന്റെ കുടുംബങ്ങളെ കണ്ടു. പിന്നീട് കാസർഗോഡ് പോവുകയായിരുന്നു.

പ്രത്യേക മന്ത്രാലയം വരുന്നതോടെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് രാഹുൽ പറഞ്ഞു. നിസ്വാർഥ സേവനം ചെയ്യുന്നവരാണ് മത്സ്യത്തൊഴിലാളികൾ. അവരെ മോദി സർക്കാർ അവഗണിക്കുകയാണ്.മോദിയെ പോലെ കപട വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല. നടപ്പാക്കുന്ന കാര്യങ്ങൾ മാത്രമേ ഞാൻ പറയാറുള്ളൂവെന്നും രാഹുൽ പറഞ്ഞു. ഇന്ത്യക്ക് ആവശ്യമുള്ള സമയത്തൊക്കെ നിങ്ങൾ മത്സ്യത്തൊഴിലാളികളുണ്ട്. പക്ഷേ നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ആരുമില്ല എന്നതാണ് സ്ഥിതിയെന്നും രാഹുൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP