Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യൂത്ത് കോൺഗ്രസ് നേതാവ് കൊഞ്ചിറവിള അനന്തുവിനെ അരുംകൊല ചെയ്ത സംഭവത്തിൽ വൻ പൊലീസ് വീഴ്‌ച്ചയെന്ന് കുടുംബത്തിന്റെ ആരോപണം; ക്രിമിനൽ സംഘത്തിന്റെ കയ്യിൽ അകപ്പെട്ട ശേഷമുള്ള വിലപ്പെട്ട മണിക്കൂറുകൾ പൊലീസ് പാഴാക്കിക്കളഞ്ഞു; പരാതി ലഭിച്ച ശേഷവും പൊലീസ് അനങ്ങിയില്ല; തട്ടിക്കൊണ്ടു പോകലിന് പ്രാദേശിക സഹായവും ലഭിച്ചു; കുടുംബത്തിന്റെ ആരോപണം ശരിവെച്ച് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലും; സംഭവത്തിൽ ഒരു മാസത്തിനുള്ളിൽ ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകണം

യൂത്ത് കോൺഗ്രസ് നേതാവ് കൊഞ്ചിറവിള അനന്തുവിനെ അരുംകൊല ചെയ്ത സംഭവത്തിൽ വൻ പൊലീസ് വീഴ്‌ച്ചയെന്ന് കുടുംബത്തിന്റെ ആരോപണം; ക്രിമിനൽ സംഘത്തിന്റെ കയ്യിൽ അകപ്പെട്ട ശേഷമുള്ള വിലപ്പെട്ട മണിക്കൂറുകൾ പൊലീസ് പാഴാക്കിക്കളഞ്ഞു; പരാതി ലഭിച്ച ശേഷവും പൊലീസ് അനങ്ങിയില്ല; തട്ടിക്കൊണ്ടു പോകലിന് പ്രാദേശിക സഹായവും ലഭിച്ചു; കുടുംബത്തിന്റെ ആരോപണം ശരിവെച്ച് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലും; സംഭവത്തിൽ ഒരു മാസത്തിനുള്ളിൽ ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകണം

എം മനോജ് കുമാർ

തിരുവനന്തപുരം: തിരുവനന്തപുരത്തെ നടുക്കിയ കൊഞ്ചിറവിള അനന്തുവിനെ കൊലപാതകത്തിൽ പൊലീസിന് വൻ വീഴ്ച സംഭവിച്ചതായി ആരോപിച്ച് കുടുംബം രംഗത്ത്. ക്രിമിനൽ സംഘത്തിന്റെ പിടിയിൽപ്പെട്ടു മകൻ പിടഞ്ഞു മരിക്കുന്ന സമയത്ത് പരാതി നൽകിയെങ്കിലും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം കുറ്റപ്പെടുത്തി. അനന്തുവിനെ മരണത്തിനു പിന്നിൽ കൃത്യമായ ഗൂഢാലോചനയും നടന്നിട്ടുണ്ട്.. യൂത്ത് മണ്ഡലം ജനറൽ സെക്രട്ടറികൂടിയായിരുന്നതിനാൽ പൊലീസ് ഇതിൽ രാഷ്ട്രീയം കളിച്ചോ എന്ന സംശയവുമുണ്ട്. സിപിഎം ബന്ധമുള്ളവർ എതിർ ചേരിയിൽ ഉള്ളതിനാലാണ് പൊലീസ് അനങ്ങാതിരുന്നതെന്നും കുടുംബം ആക്ഷേപിക്കുന്നു.

അനന്തുവിന്റെ കുടുംബത്തിന്റെ ആരോപണം ശരിവയ്ക്കുന്ന തരത്തിൽ കൊലപാതകവുമായി ബന്ധപ്പെട്ടു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പൊലീസ് ഇടപെടൽ വൈകിയതിനെതിരെയാണ് കേസ് എടുത്തത്. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസിന്റെ ലാഘവ ബുദ്ധിയോടെയുള്ള ഈ സമീപനത്തെ തന്നെയാണ് കുടുംബവും കുറ്റപ്പെടുത്തുന്നത്.

ചൊവാഴ്ച വൈകീട്ട് നാല് മണിയോടെ കരമന തളിയലിൽ നിന്ന് അനന്തുവിനെ തട്ടിക്കൊണ്ടു പോയത് അറിഞ്ഞപ്പോൾ വൈകിട്ട് അഞ്ചു മണിയോടെ കരമന പൊലീസിൽ പരാതി .നൽകിയിരുന്നു. പക്ഷെ അനന്തുവിന്റെ ജീവൻ രക്ഷിക്കേണ്ട നിർണായക മണിക്കൂറുകൾ പൊലീസ് കളഞ്ഞു കുളിച്ചു. കൗമാരക്കാരനായ അനന്തു ക്രിമിനൽ സംഘത്തിന്റെ പിടിയിൽപ്പെട്ടു എന്നറിഞ്ഞിട്ടും പൊലീസ് ലാഘവത്തോടെ പെരുമാറി. വൈകിട്ട് അനന്തുവിനെ തട്ടിക്കൊണ്ടു പോയിട്ടും പിറ്റേന്ന് രാവിലെ 10 മണിയോടെ അനന്തുവിന്റെ മൃതദേഹം കണ്ടു കിട്ടുന്ന സമയം വരെ പൊലീസ് എന്ത് ചെയ്തു- അനന്തുവിനെ അച്ഛൻ ഗിരീശൻ മറുനാടൻ മലയാളിയോട് ചോദിച്ചു.

അനന്തുവിനെ തട്ടിക്കൊണ്ടു പോയത് കരമന പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലുള്ള തമ്പുരാൻ ക്ഷേത്രത്തിനു മുന്നിൽ വച്ചാണ്. അനന്തുവിനെ മൃതദേഹം കണ്ടുകിട്ടുന്നത് കരമന പൊലീസ് സ്റ്റേഷന് തൊട്ടു തന്നെയുള്ള കൈമനം ജംഗ്ഷന് സമീപത്തും. വൈകീട്ട് പൊലീസിൽ പരാതി നൽകിയിട്ടും പൊലീസ് ഉണർന്നു പ്രവർത്തിച്ചില്ല. വിലപ്പെട്ട പതിനഞ്ച് മണിക്കൂറുകൾ ആണ് പൊലീസ് പാഴാക്കിക്കളഞ്ഞത്. അതുകൊണ്ട് തന്നെ ഈ ഉത്തരവാദിത്തത്തിൽ നിന്നും പൊലീസിന് ഒഴിഞ്ഞു മാറാൻ കഴിയില്ല-ഗിരീശൻ പറഞ്ഞു.

കരമന തളിയൽ അരശുംമൂട്ടിൽ നിന്ന് അനന്തുവിനെ തട്ടിക്കൊണ്ടു പോകുമ്പോൾ പ്രാദേശിക സഹായം അനന്തുവിനെ തട്ടിക്കൊണ്ടു പോയ ക്രിമിനൽ സംഘത്തിന് ലഭിച്ചിരിക്കാമെന്നും കുടുംബം സംശയിക്കുന്നു. ലഭ്യമായ വിവരങ്ങൾ പ്രകാരം പ്രാദേശിക സഹായം ക്രിമിനൽ സംഘത്തിന് ലഭിച്ചു എന്ന് തന്നെയാണ് ഇവർക്ക് ലഭിക്കുന്ന വിവരങ്ങളും. അനന്തുവിനെ വൈകീട്ട് തട്ടിക്കൊണ്ടു പോയപ്പോൾ പ്രാദേശികമായ സഹായങ്ങൾ ക്രിമിനൽ സംഘത്തിന് ലഭിച്ചു. അനന്തു ബൈക്കിൽ കയറാൻ മടിച്ചപ്പോൾ പ്രശ്‌നം മനസിലാക്കിയ ചിലർ അനന്തുവിനു വേണ്ടി ഇടപെടാൻ ശ്രമിച്ചു. അപ്പോൾ പ്രദേശത്തുണ്ടായിരുന്ന ചിലർ അത് തടഞ്ഞു. അവർക്കൊപ്പം പോയില്ലെങ്കിൽ പ്രശ്‌നമാകും എന്ന് മനസിലാക്കിയാണ് അനന്തു അവരുടെ കൂടെ ബൈക്കിൽ കയറിയത്-കുടുംബം ആരോപിക്കുന്നു.

അതേസമയം പിടികൂടാനുള്ളവർ ചിലർ സംസ്ഥാനം വിട്ടതായി പൊലീസ് സംശയിക്കുന്നുണ്ട്. അറസ്റ്റിലായവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചാണ് കൂട്ടുപ്രതികളെ പിടിക്കാനുള്ള നീക്കം പൊലീസ് ഊർജിതമാക്കിയിട്ടുളത്. അനന്തുവിനെ തട്ടിക്കൊണ്ടുപോയ . സംഘത്തിൽ പത്തുപേർ ഉണ്ടായിരുന്നതായാണ് പൊലീസ് അനുമാനം. തട്ടിക്കൊണ്ടുപോയവരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ ശേഷം അനന്തുവിന്റെ (21) മൃതദേഹം ഇന്നലെ കൈകാലുകൾ വെട്ടിയ നിലയിലാണ് നീറമൺകര ബിഎസ്എൻഎൽ ഓഫിസിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലെ പൊളിഞ്ഞ വീട്ടിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് തളിയിൽ സ്വദേശികളായ റോഷൻ(23), ബാലു(23) എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്ന് മദ്യകുപ്പിയും സിറിഞ്ചും കിട്ടി. കൈയും കാലും വെട്ടിയ നിലയിലായിരുന്നു അനന്തുവിന്റെ ശരീരം കിടന്നിരുന്നത്. .തലയിൽ കല്ലുകൊണ്ട് ഇടിച്ചതിന്റെയും . ശരീരത്തിൽ അടിയേറ്റതിന്റെയും പാടുകളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP