Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഒരിക്കൽ നിങ്ങൾ ബിജെപിയിൽ ചേർന്നാൽ എല്ലാ പാപങ്ങളും കഴുകിക്കളയാം; ഒരു രാഷ്ട്രീയക്കാരനെതിരെ ആദായനികുതി, കള്ളപ്പണക്കേസുകൾ വന്നാൽ എന്താണവർ ചെയ്യുക...അവർ ബിജെപിയിൽ ചേരും'; ടോം വടക്കൻ ബിജെപിയിലേക്ക് ചേക്കേറിയപ്പോൾ പഴയ ട്വീറ്റുകളും റീട്വീറ്റുകളും പൊക്കിയെടുത്ത് സോഷ്യൽ മീഡിയ; വടക്കന് സീറ്റ് കിട്ടാത്തതിന്റെ കൊതിക്കെറുവെന്നും ട്വിറ്ററാറ്റി

'ഒരിക്കൽ നിങ്ങൾ ബിജെപിയിൽ ചേർന്നാൽ എല്ലാ പാപങ്ങളും കഴുകിക്കളയാം; ഒരു രാഷ്ട്രീയക്കാരനെതിരെ ആദായനികുതി, കള്ളപ്പണക്കേസുകൾ വന്നാൽ എന്താണവർ ചെയ്യുക...അവർ ബിജെപിയിൽ ചേരും'; ടോം വടക്കൻ ബിജെപിയിലേക്ക് ചേക്കേറിയപ്പോൾ പഴയ ട്വീറ്റുകളും റീട്വീറ്റുകളും പൊക്കിയെടുത്ത് സോഷ്യൽ മീഡിയ; വടക്കന് സീറ്റ് കിട്ടാത്തതിന്റെ കൊതിക്കെറുവെന്നും ട്വിറ്ററാറ്റി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മൂന്നുദിവസം മുമ്പ് കണ്ടയാളല്ലല്ലോ ഇപ്പോൾ....കോൺഗ്രസ് ദേശീയ വക്താവായുള്ള ടോം വടക്കന്റെ സൗണ്ട് ബൈററുകൾ എടുത്തുകാട്ടി സോഷ്യൽ മീഡിയ ചോദിക്കുന്നു. ട്വിറ്ററാറ്റി വടക്കന്റെ പഴയ ട്വീറ്റുകൾ പൊക്കിയെടുത്ത് ചോദിക്കുന്നു..ശരിക്കും തിരഞ്ഞെടുപ്പ് കാലമായി അല്ലേ. എന്തിനാണ് ടോം വടക്കൻ ബിജെപിയിൽ ചേർന്നത്? ഒരാൾ ചോദിച്ചു. വടക്കന്റെ പഴയ ട്വീറ്റ് തന്നെ മറുപടി: നിങ്ങൾ ബിജെപിയിൽ ചേർന്നാൽ, എല്ലാ പാപങ്ങളും കഴുകിക്കളയാം.

പുൽവാമ ആക്രമണത്തിന് ശേഷമുള്ള കോൺഗ്രസ് പാർട്ടിയുടെ പ്രതികരണങ്ങൾ തന്നെ വേദനിപ്പിച്ചെന്നും, സുരക്ഷാസേനകളുടെ അഖണ്ഡതയെ ചോദ്യം ചെയ്തത് മുറിവേൽപ്പിച്ചെന്നുമാണ് പാർട്ടി വിടാൻ കാരണമായി വടക്കൻ വിശദീകരിച്ചത്. വടക്കൻ ബിജെപിയിലേക്ക് കടന്നുവെന്ന് വിശ്വസിക്കാൻ പലർക്കും ആകുന്നില്ല. ബാലാക്കോട്ടിന്റെ കാറ്റ് വീശുകയാണ്..ബിജെപി അനുഭാവികൾ ന്യായീകരിക്കുന്നു.

അടുത്ത ദിവസം വരെ രാഹുൽ ഗാന്ധിയെ പ്രതിരോധിച്ച വ്യക്തി, ഇപ്പോൾ കുടുംബവാഴ്ചയെ പഴി പറയുന്നതിന്റെ യുക്തി ചോദ്യം ചെയ്യുന്നു ചിലർ. തിരഞ്ഞെടുപ്പുകാലമായി എന്നത് മാത്രമാണ് ന്യായീകരണം. പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റുകൾ കഴിഞ്ഞ ദിവസം വരെ വടക്കൻ റീട്വീറ്റ് ചെയ്തത് എന്തിനെത്തും ചോദിക്കുന്നു ട്വിറ്ററാറ്റി. വിചിത്രം തന്നെ, വിലയിരുത്തുന്നു പലരും.

മണിശങ്കർ അയ്യരും കപിൽ സിബലുമാണ് ഇനി ബിജെപിയിൽ ചേരുന്നതെന്ന് പ്രവചിക്കുന്നു ചില അനുഭാവികൾ. വടക്കന്റെ പഴയ ട്വീറ്റുകളുമായാണ് വീണ്ടും ഇതിനെ മറുപക്ഷം എതിരിടുന്നത്. 'ഒരു രാഷ്ട്രീയക്കാരനെതിരെ ആദായനികുതി, കള്ളപ്പണക്കേസുകൾ വന്നാൽ എന്താണവർ ചെയ്യുക...അവർ ബിജെപിയിൽ ചേരും', വാസുദേവൻ കെയുടെ ട്വീറ്റ് മാർച്ച് അഞ്ചിന് വടക്കൻ റീട്വീറ്റ് ചെയതു. കേരളത്തിൽ ഇപ്പോൾ ടോം ആൻഡ് ജെറി കാർട്ടൂൺ ഷോയെന്ന് പരിഹസിക്കുന്നു മറ്റൊരാൾ. റഫേൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചർച്ചകൾ നടത്തിയെന്ന് ചൂണ്ടിക്കാണിക്കുന്ന, ഹിന്ദു പത്രം പുറത്തുവിട്ട രേഖ ടോം വടക്കൻ ഫെബ്രുവരി എട്ടിന് ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു.

നിസ്ടുല ഹെബാർ എന്ന യുവതിയുടെ ട്വീറ്റ് ഇങ്ങനെ: തൃശൂർ, എറണാകുളം, ഇടുക്കി- ഇതിൽ ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ വടക്കൻ താൽപര്യപ്പെട്ടിരുന്നുവെന്നാണ് ബിജെപിയിലെ സോഴ്‌സുകൾ വെളിപ്പെടുത്തുന്നത്. സർജിക്കൽ സ്ര്‌ടൈക്കിനെയും കരസേനയെയും കുറിച്ച് പരിതപിക്കുന്ന വടക്കൻ തന്റെ പഴയ ട്വീററുകൾ വായിക്കട്ടെയെന്നാണ് ചിലർ നിർദ്ദേശിക്കുന്നത്. വ്യാമാക്രമണം 22 ലോക്‌സഭാ സീറ്റ് നേടിത്തരുമെന്ന കർണാടക ബിജെപി നേതാവ് യെദ്യൂരപ്പയുടെ വിവാദ പ്രസ്താവനയെ 'വൃത്തികെട്ട രാഷ്ട്രീയം' എന്നാണ് ടോം വടക്കൻ ഫെബ്രുവരി 28 ലെ പോസ്റ്റിൽ വിശേഷിപ്പിച്ചത്.താമസിയാതെ അദ്ദേഹം ബിജെപിയിൽ നിന്നും ചാടും, പ്രവചനങ്ങൾ അങ്ങനെ പോകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP