Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാദങ്ങൾ തുടങ്ങുന്നത് മാണിക്യമലരായ പൂവി എന്ന ഗാനം ഹിറ്റായതോടെ; പാട്ട് ഹിറ്റ് ആയതോടെ നിർമ്മാതാവ് പ്രിയ മതി നായിക എന്നു തീരുമാനിക്കുകയും കഥ മാറ്റാൻ സംവിധായകനെ നിർബന്ധിക്കുകയും ചെയ്തു; നൂറിനെ മാറ്റാനുള്ള നിർബന്ധം ഒമറിക്കയ്ക്ക് മാനസിക വിഷമം ഉണ്ടാക്കി; വെളിപ്പെടുത്തലുകളുമായി അഡാറ് ലൗവിലെ ടീച്ചറായെത്തിയ റോഷ്‌ന

വിവാദങ്ങൾ തുടങ്ങുന്നത് മാണിക്യമലരായ പൂവി എന്ന ഗാനം ഹിറ്റായതോടെ; പാട്ട് ഹിറ്റ് ആയതോടെ നിർമ്മാതാവ് പ്രിയ മതി നായിക എന്നു തീരുമാനിക്കുകയും കഥ മാറ്റാൻ സംവിധായകനെ നിർബന്ധിക്കുകയും ചെയ്തു; നൂറിനെ മാറ്റാനുള്ള നിർബന്ധം ഒമറിക്കയ്ക്ക് മാനസിക വിഷമം ഉണ്ടാക്കി; വെളിപ്പെടുത്തലുകളുമായി അഡാറ് ലൗവിലെ ടീച്ചറായെത്തിയ റോഷ്‌ന

സിനിമയുടെ റീലിസ് മുതൽ അഡാറ് ലവ് എന്ന ചിത്രം വാർത്തകളിൽ നിറയുകയാണ്. ചിത്രത്തിൽ അഭിനയച്ചവർ തമ്മിലുള്ള പിണക്കങ്ങളും ഒമർ ലുലുവിന്റെ ചില തുറന്ന് പറച്ചിലുമൊക്കെയാണ് ചിത്രം വീണ്ടും ചർച്ചയാവാൻ കാരണം. നായികയായി നിശ്ചയിച്ചിരുന്ന നൂറിന് പകരം പ്രിയക്ക് പ്രാധന്യം നൽകണമെന്ന നിർമ്മാതാവിന്റെ നിർദ്ദേശത്തെ തുടർന്ന് തർക്കങ്ങൾ നിലനിന്നതായും വാർത്തകൾ പുറത്ത് വന്നിരുന്നു. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ നൂറിൻ-പ്രിയ പിണക്കവും ചർച്ചയായിരുന്നു. ഇപ്പോളിതാ സിനിമയ്ക്ക് പിന്നിലുണ്ടായ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിലെ ടീച്ചറായെത്തിയ റോഷ്‌ന. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റോഷ്‌ന ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ചിത്രത്തിലെ വിവാദങ്ങൾ തുടങ്ങുന്നത് മാണിക്യമലരായ പൂവി എന്ന ഗാനം ഹിറ്റായതോടെയാണെന്ന് നടി പറയുന്നു. ആ ഒരൊറ്റ ഗാനത്തിലൂടെ പ്രിയാ വാരിയർ എന്ന നടി വലിയ പ്രശസ്തിയിലെത്തി. അതോടെ സ്വാഭാവികമായും നിർമ്മാതാവിന്റെ മനസ്സു മാറുകയായിരുന്നു. ആരാണോ സിനിമ ഹിറ്റ് ആക്കുന്നത് അവരിലേക്ക് ആകുമല്ലോ പ്രൊഡ്യൂസറിന്റെ ചായ്വ്. പക്ഷേ ഇവിടെ നായികയെ അടക്കം മാറ്റുകയും കഥ തിരുത്തുകയും ചെയ്യേണ്ടി വന്നു. അത് ചിലരുടെ നിർബന്ധം കാരണം സംഭവിച്ചതാണ്.

'ചിത്രത്തിലെ നായികയായി തീരുമാനിച്ചിരുന്നത് നൂറിനെയാണ്. പക്ഷേ പാട്ട് ഹിറ്റ് ആയതോടെ നിർമ്മാതാവ് പ്രിയ മതി നായിക എന്നു തീരുമാനിക്കുകയും കഥ മാറ്റാൻ സംവിധായകനെ നിർബന്ധിക്കുകയും ചെയ്തു. അത് സംവിധായകനായ ഒമർ ലുലുവിന് വിഷമമുണ്ടാക്കി. നിർമ്മാതാവ് പ്രിയയുടെ പക്ഷത്തായിരുന്നു പ്രിയ തിരിച്ചും.

ഞാൻ കൊണ്ടു വന്ന നായികയാണ് നൂറിൻ എന്ന് ഒമറിക്ക പറഞ്ഞു. അങ്ങനെയൊക്കെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കഥയെ ചൊല്ലിയും തർക്കങ്ങൾ ഉണ്ടായി. അതൊക്കെ സംവിധായകന് സ്വാഭാവികമായും മാനസിക വിഷമം ഉണ്ടാക്കുമല്ലോ. നിർമ്മാതാവിന് പ്രിയയും റോഷനും തമ്മിലുള്ള പ്രണയത്തിന് പ്രാധാന്യം കൊടുത്താൽ മതിയെന്നായിരുന്നു. നൂറിനുമായുള്ളത് വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ആ രീതിയിൽ കഥ മാറ്റാൻ സംവിധായകനോട് അദ്ദേഹം പറഞ്ഞു. പക്ഷേ അവസാനം ത്രികോണ പ്രണയകഥ ആണെന്ന പബ്ലിസിറ്റി കൊടുത്തു പോയതു കൊണ്ട്, ഇന്ന് കാണുന്ന രീതിയിലേക്ക് കഥ തീരുമാനിച്ച് പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് മുന്നോട്ട് പോകുകയായിരുന്നു'- റോഷ്‌ന പറയുന്നു.

പക്ഷേ സിനിമയുടെ തുടക്കത്തിൽ ഉണ്ടായിരുന്ന മാനസിക അടുപ്പം പിന്നീട് എല്ലാവർക്കിടയിലും ഇല്ലാതായെന്നും. കഥ മാറ്റുന്നതിനും മറ്റുമായി സിനിമയ്ക്കിടയിൽ വന്ന ഇടവേള പോലെ എല്ലാവരുടെ മനസ്സിലും അകലയെന്നും റോഷ്‌ന പറഞ്ഞു

എല്ലാത്തിനും ഉപരിയായി ഇവരെല്ലാവരും വളരെ നല്ല വ്യക്തികളാണ്. സ്‌നേഹമുള്ളവരാണ്. പക്ഷേ സിനിമയ്ക്കിടയിൽ സംഭവിച്ച ഈ കാര്യങ്ങൾ അവർക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുകയും മാനസിക അകലം ഉണ്ടാക്കുകയും ചെയ്തു. നൂറിനും പ്രിയയുമൊക്കെ ഉയരങ്ങളിലെത്തും എന്നതിനു തർക്കമില്ല. ടാലന്റ് ഉള്ള കുട്ടികളാണ് അവർ'- റോഷ്‌ന കൂട്ടിചേർത്തു.

ഒമർ ലുലു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'ഒരു അഡാർ ലൗ'. റിലീസിന് മുമ്പ് തന്നെ ചിത്രം വലിയ വിവാദമായിരുന്നു. വൻ ഹൈപ്പിലെത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര വിജയം നേടാനായില്ല. ചിത്രത്തിലെ ടീസറിലെ ഒറ്റ കണ്ണിറുക്കലീലൂടെ ലോകമാസകലം നടി പ്രിയ പ്രകാശ് വാര്യർ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സിനിമ പുറത്ത് വന്നതിന് പിന്നാലെ ചിത്രത്തിലെ താരങ്ങളായ പ്രിയ പ്രകാശ് വാര്യരും നൂറിൻ ഷെരിഫും തമ്മിലുള്ള പ്രശ്നങ്ങളും വിവാദമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP