Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭീകരരെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ മന്മോഹൻ സിംഗിനേക്കാൾ ഇച്ഛാശക്തി മോദിക്കെന്ന് തുറന്ന് പറഞ്ഞ് ഷീലാ ദീക്ഷിത്ത്; പുൽവാമയിലെ മോദിയുടെ പ്രതികരണത്തേയും മുംബൈ അക്രമണത്തിലെ പ്രതികരണത്തേയും ചൂണ്ടിക്കാട്ടി പ്രതിരോധിച്ച് ഡൽഹി കോൺഗ്രസ് ചീഫ്; വിവാദമായപ്പോൾ എന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് വിലപിച്ച് മുൻ ഡൽഹി മുഖ്യമന്ത്രിയും മുൻ കേരളാ ഗവർണ്ണറും

ഭീകരരെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ മന്മോഹൻ സിംഗിനേക്കാൾ ഇച്ഛാശക്തി മോദിക്കെന്ന് തുറന്ന് പറഞ്ഞ് ഷീലാ ദീക്ഷിത്ത്; പുൽവാമയിലെ മോദിയുടെ പ്രതികരണത്തേയും മുംബൈ അക്രമണത്തിലെ പ്രതികരണത്തേയും ചൂണ്ടിക്കാട്ടി പ്രതിരോധിച്ച് ഡൽഹി കോൺഗ്രസ് ചീഫ്; വിവാദമായപ്പോൾ എന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് വിലപിച്ച് മുൻ ഡൽഹി മുഖ്യമന്ത്രിയും മുൻ കേരളാ ഗവർണ്ണറും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി :തീവ്രവാദത്തിനെതിരായ നടപടികളിൽ മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിംഗിനെക്കാൾ കരുത്തനാണ് നരേന്ദ്ര മോദിയെന്ന അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് ഡൽഹി പി.സി.സി അദ്ധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത്. സിഎൻഎൻ ന്യൂസ് 18 ചാനൽ ചർച്ചയിലാണ് ഷീലാ മനസ്സ് തുറന്നത്. എന്നാൽ ഇതെല്ലാം മോദി രാഷ്ട്രയീത്തിന് വേണ്ടി ചെയ്യുന്നതാണെന്നും ഷീല ദീക്ഷിത് പറഞ്ഞിരുന്നു. പുൽവാമാ അക്രമണവും മുംബൈ ഭീകരാക്രമണവും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഷീലാ ദീക്ഷിത്തിന്റെ പ്രസ്താവനയെ ബിജെപി സ്വാഗതം ചെയ്തു. സത്യം പറഞ്ഞതിന് നന്ദിയെന്നും വിശദീകരിച്ചു. ഇതോടെ മുൻ ഡൽഹി മുഖ്യമന്ത്രിയും മുൻ കേരളാ ഗവർണ്ണറുമായിരുന്ന ഷീലാ ദീക്ഷിത്ത് വെട്ടിലായി.

ഷീല ദീക്ഷിത്തിന്റെ അഭിപ്രായം മാധ്യമങ്ങൾ ഏറ്റെടുത്തതോടെ വിശദീകരണവുമായി ഷീല ദീക്ഷിത് രംഗത്തെത്തി. തീവ്രവാദത്തിനെതിരായ നടപടികളിൽ മോദി കരുത്തനാണെന്ന് ചിലർ കരുതുന്നുണ്ടാകാമെന്നാണ് താൻ പറഞ്ഞതെന്ന് ഷീല ദീക്ഷിത് വിശദീകരിച്ചു.മോദിയുടെ തിരഞ്ഞെടുപ്പ് തട്ടിപ്പായാണ് താൻ ഇതിനെ കാണുന്നതെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും അവർ പറഞ്ഞു.അതേ സമയം രാജ്യത്തിന് അറിയാവുന്ന കാര്യം ഉറപ്പിച്ച പറഞ്ഞതിന് ഷീലാ ദീക്ഷിത്തിന് നന്ദിയെന്ന് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ പ്രതികരിച്ചു. ഷീല ദീക്ഷിതിന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യമായ എന്തോ ഒന്ന് പദ്ധതിയിടുന്നുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി ആരോപിച്ചു.

'ഷീലാ ജിയുടെ ഈ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണ്. കോൺഗ്രസിനും ബിജെപിക്കും ഇടയിലെ സഖ്യം ഒന്നു കൂടെ മെച്ചപ്പെട്ടു'- എന്നായിരുന്നു അരവിന്ദ് കെജ് രിവാളിന്റെ ട്വീറ്റ്. ഷീലാ ദീക്ഷിതിന് നന്ദി അറിയിച്ച് അമിത് ഷാ നൽകിയ ട്വീറ്റ് പങ്കു വെച്ചു കൊണ്ടായിരുന്നു അരവിന്ദ് കെജരിവാളിന്റെ പ്രസ്താവന. 'അതെ ഞാൻ അംഗീകരിക്കുന്നു, മന്മോഹന് മോദിയുടെ അത്ര നിശ്ചയദാർഢ്യം ഇല്ലായിരുന്നു. എന്നാൽ മോദി ഇത് ചെയ്യുന്നത് രാഷ്ട്രീയ നേട്ടത്തിനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു'- എന്നായിരുന്നു മുംബൈ ഭീകരാക്രമണത്തോടുള്ള യു.പി.എ സർക്കാറിന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ദീക്ഷിത് നൽകിയത്. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലായിരുന്നു ഷീല ദീക്ഷിത്തിന്റെ പ്രസ്താവന. വിവാദമായതോടെ 'മന്മോഹൻ സിങ്ങിനെക്കാളും തീവ്രവാദത്തിന്റെ കാര്യത്തിൽ ശക്തമായ നിലപാടെടുക്കന്നയാളാണെന്ന് ചിലർക്ക് തോന്നാമെന്നും, എന്നാൽ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഫലമാണിത്' എന്നായിരുന്നു താൻ പറഞ്ഞതെന്ന് ഷീല വ്യക്തമാക്കി.

2008ലെ ഭീകരാക്രമണത്തിൽ മന്മോഹൻ സർക്കാർ സൈനിക നടപടിക്ക് അനുമതി നൽകിയിരുന്നു. താജ് ഹോട്ടലിലും മറ്റിടങ്ങളിലുമായി നടന്ന വെടിവെപ്പിൽ 150ാളം പേരാണ് അന്ന് കൊല്ലപ്പെട്ടത്. എന്നാൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ, ഉറിയിൽ നടന്ന ഭീകാരക്രമണത്തിന് മറുപടിയെന്നോണം 2016ൽ ഇന്ത്യ സർജിക്കൽ സ്‌ട്രൈക്ക് നടത്തി എന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുകയും ഇത് വലിയ തോതിൽ രാഷ്ട്രീയവത്കരിക്കപ്പെടുകയും ചെയ്തിരുന്നു. 2019 ഫെബ്രുവരിയിൽ പുൽവാമയിൽ നടന്ന ഭീകരാക്രമത്തിന് പ്രത്യക്രമണമെന്നോണം ഇന്ത്യ ആദ്യമായി നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ വ്യോമാക്രണം നടത്തിയിരുന്നു. കാർഗിൽ യുദ്ധം നടന്ന സമയത്ത് പോലും നിയന്ത്രണ രേഖ മറികടക്കരുതെന്ന കർശന നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ മന്മോഹൻ സിങ്ങ് സർക്കാറിന്റെ കാലത്ത് ഇന്ത്യ മൂന്ന് സർജിക്കൽ സ്‌ട്രൈക്കുകൾ നടത്തിയിരുന്നെും എന്നാൽ തങ്ങൾ രാജ്യത്തിന്റെ സുരക്ഷയെ മാനിച്ച് അത് വെളിപ്പെടുത്താനോ രാഷ്ട്രീയവത്കരിക്കാനോ തയ്യാറായില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കോൺഗ്രസിന്റെ ഈ പ്രതിരോധത്തെ തകർക്കുന്നതായിരുന്നു ഷീലാ ദീക്ഷിത്തിന്റെ ചാനൽ അഭിമുഖം.

നേരത്തെ ഡൽഹിയിൽ ആംആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് ഹൈക്കമാണ്ട് ശ്രമിച്ചിരുന്നു. ഇതിനെ തടഞ്ഞത് ഷീലാ ദീക്ഷിത്തിന്റെ ഇടപെടലായിരുന്നു. ഇതിന് പിന്നിൽ ബിജെപി ഇടപെടലുണ്ടെന്ന് കെജ്രിവാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് പുതിയ വിവാദം ഉണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP