Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബർമ്മിങ്ങാമിൽനിന്നും മാഡ്രിഡിൽനിന്നും ഡൽഹിക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ നാളെമുതൽ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി; കാരണം വ്യക്തമാക്കാതെയുള്ള നടപടിയിൽ കുടുങ്ങി മലയാളികൾ അടക്കം അനേകംപേർ

ബർമ്മിങ്ങാമിൽനിന്നും മാഡ്രിഡിൽനിന്നും ഡൽഹിക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ നാളെമുതൽ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി; കാരണം വ്യക്തമാക്കാതെയുള്ള നടപടിയിൽ കുടുങ്ങി മലയാളികൾ അടക്കം അനേകംപേർ

യു.കെ.യിലെ ബർമിങ്ങാമിൽനിന്നും സ്‌പെയിനിലെ മാഡ്രിഡിൽനിന്നും ഡൽഹിക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നാളെമുതൽ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ഔദ്യോഗിക ട്വിറ്റർ അ്ക്കൗണ്ടിലൂടെയാണ് ഈ വിവരം എയർ ഇന്ത്യ പ്രഖ്യാപിച്ചത്. ഈ റൂട്ടിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്ക് റീഫണ്ട് ആവശ്യപ്പെടാമെന്നും വിമാനക്കമ്പനി വ്യക്തമാക്കി.

ഫെബ്രുവരി 26-ന് വ്യോമസേന പാക്കിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാൻ അവരുടെ വ്യോമപരിധി അടച്ചിരിക്കുകയാണ്. ഇതുമൂലം യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള എയർ ഇന്ത്യ വിമാനങ്ങൾക്ക് പാക് വ്യോമപരിധി ഒഴിവാക്കി കറങ്ങിവേണം പോകാൻ.. ഇത് വലിയതോതിലുള്ള ചെലവ ഉണ്ടാക്കുന്നുവെന്ന് കണ്ടാണ് ലാഭകരമല്ലാത്ത സർവീസുകൾ തൽക്കാലത്തേക്ക് നിർത്തിവെക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്.

ആറ് സർവീസുകളാണ് ബർമിങ്ങാം ഇന്റർനാഷണൽ എയർപോർട്ടിൽനിന്ന് ഡൽഹി വിമാനത്താവളത്തിലേക്കും തിരിച്ചുമായി എയർ ഇന്ത്യ നടത്തിയിരുന്നത്. എഐ113 ഡൽഹി-ബർമിങ്ങാം, എഐ114 ബർമിങ്ങാം-ഡൽഹി, എഐ117-ഡൽഹി ബർമ്മിങ്ങാം, എഐ118 ബർമിങ്ങാം-അമൃത്സർ-ഡൽഹി എന്നീ സർവീസുകളാണ് നിർത്തിവെച്ചത്. എഐ135 ഡൽഹി-മാഡ്രിഡ് വിമാനവും എഐ136 മാഡ്രിഡ്-ഡൽഹി വിമാനവും നിർത്തിവെച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ റദ്ദാക്കൽ തുടരുമെന്നും എയർ ഇന്ത്യ ട്വീറ്റ് ചെയ്തു.

യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടുകളിൽ ഖേദിക്കുന്നുവെന്നും ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. എയർ ഇന്ത്യയുടെ തീരുമാനം നിരാശാജനകമാണെന്ന് ബർമ്മിങ്ങാം വിമാനത്താവള അധികൃതർ പ്രതികരിച്ചു. കൂടുതൽ വിവരങ്ങൾക്ക് എയർ ഇന്ത്യയുമായി ബന്ധപ്പെടാനും ബർമ്മിങ്ങാം എയർപോർട്ട് അഥോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചു.

ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ പണവും തിരികെ ലഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. അംഗീകൃത ട്രാവൽ ഏജന്റ് മുഖേനയോ പോർട്ടൽ മുഖേനയോ ബുക്ക് ചെയ്തവർക്ക് അവരെ സമീപിക്കാം. എയർ ഇന്ത്യയുടെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്തവർ ലരീാാലൃരല@മശൃശിറശമ എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടണം.

വിമാനങ്ങൾ റദാക്കുമ്പോൾ റീഫണ്ടിനുള്ള അർഹത വിമാനം റദ്ദാക്കുന്നതിനുള്ള കാരണത്തിന്റെ അടിസ്ഥാനത്തിലാണ്. അസ്വാഭാവികമായ കാരണങ്ങളാലാണ് വിമാനം റദ്ദാക്കുന്നതെങ്കിൽ യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കുകയില്ല. വിമാനക്കമ്പനിയുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാണ് ഈ ഗണത്തിൽവരിക. സുരക്ഷാ ഭീഷണി, രാഷ്ട്രീയ അനിശ്ചിതാവസ്ഥ, പ്രതികൂല കാലാവസ്ഥ തുടങ്ങിയവയൊക്കെ അക്കൂട്ടത്തിൽ വരും. എന്നാൽ, ഇവിടെ, വിമാനക്കമ്പനി നേരിട്ട് യാത്ര റദ്ദാക്കിയതിനാൽ, യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP