Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലയാളം' നിർമ്മിക്കുന്ന നാടകം പ്രേമബുസ്സാട്ടോയുടെ ടിക്കറ്റു വില്പനയും ടീസർ റിലീസും, പോസ്റ്റർ പ്രകാശനവും സംഘടിപ്പിച്ചു

മലയാളം' നിർമ്മിക്കുന്ന നാടകം പ്രേമബുസ്സാട്ടോയുടെ ടിക്കറ്റു വില്പനയും ടീസർ റിലീസും, പോസ്റ്റർ പ്രകാശനവും സംഘടിപ്പിച്ചു

സെബി സെബാസ്റ്റ്യൻ

പ്രിൽ 13 ആം തീയതി ശനിയാഴ്ച താല സൈന്റോളോജി ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന നാടകം 'പ്രേമബുസ്സാട്ടോ'യുടെ പോസ്റ്ററും ,ടീസറും താല പ്ലാസ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ വച്ച് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്ന ഡോ .സാംകുട്ടി പട്ടംകരി പ്രകാശനം ചെയ്തു. അതോടൊപ്പം മലയാളം സംഘടനയുടെ പ്രസിഡന്റ് ശ്രീ എൽദോ ജോൺ നാടകത്തിന്റെ ടിക്കറ്റു വില്പന ആദ്യ ടിക്കറ്റ് ഷൈൻ പുഷ്പാഗതന് കൈമാറികൊണ്ട് നിർവഹിച്ചു.

ആർട്‌സ് ക്ലബ് സെക്രട്ടറി ബേസിൽ സ്‌കറിയ' പ്രേമബുസ്സാട്ടോ' എന്ന നാടകത്തിന്റെ ലഘു വിവരണം നൽകി. മലയാളത്തിലെ വിഖ്യാതനായ എഴുത്തുകാരൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ വിവിധ കഥകളിലെ കഥാപാത്രങ്ങൾ അരങ്ങിലെത്തുന്ന ഈ നാടകം ഒട്ടേറെ പുതുമകകളും നിറഞ്ഞതായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.നാടകത്തിന് ടിക്കറ്റുകൾ www.wholelot .ie ൽ ലഭ്യമായിരിക്കും.

ചടങ്ങിൽ ജോജി എബ്രഹാം സ്വാഗതവും ,സെക്രട്ടറി വിജയ് ശിവാനന്ദൻ നന്ദിയും പറഞ്ഞു .രാജൻ ദേവസ്യ, രാജേഷ് ഉണ്ണിത്താൻ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP