Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിരോധ കുത്തിവെയ്പ് എടുക്കാത്ത വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ പ്രവേശനം നിഷേധിച്ച് കോടതി ഉത്തരവ്

പ്രതിരോധ കുത്തിവെയ്പ് എടുക്കാത്ത വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ പ്രവേശനം നിഷേധിച്ച് കോടതി ഉത്തരവ്

പി.പി. ചെറിയാൻ

വൈറ്റ് പ്ലെയ്ൻസ്: ന്യൂയോർക്ക് റോക്ക് ലാന്റ് കൗണ്ടിയിൽ മീസെൽസ് രോഗം വ്യാപകമായതിനെ തുടർന്ന് പ്രതിരോധ കുത്തിവെപ്പു നടത്താത്ത വിദ്യാർത്ഥികളെ സ്‌ക്കൂളിൽ പ്രവേശിപ്പിക്കേണ്ടെന്ന് ഫെഡറൽ ജഡ്ജി ഉത്തരവിട്ടു.

ചെസ്റ്റ് നട്ട് ഗ്രീൻ മെഡൊ വാൾഡോൾഫ് സ്‌ക്കൂളിലെ നാൽപത്തിനാലു വിദ്യാർത്ഥികളുടെ മാതാപിതാക്കളാണ് കുട്ടികളെ സ്‌ക്കൂളിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എസ്. ഡിസ്ട്രിക്റ്റ് കോർട്ട് ജഡ്ജി വിൻസന്റ് ബ്രിസെറ്റിയുടെ മുമ്പാകെ അപ്പീൽ നൽകിയത്.

റോക്ക്ലാന്റ് കൗണ്ടിയിൽ രോഗം കണ്ടെത്തിയതിനെ തുടർന്ന് കമ്മീ്ഷ്ണർ പട്രീഷയാണ് കുത്തിവെപ്പു നടത്താത്ത കുട്ടികളെ സ്‌ക്കൂളിൽ പ്രവേശിപ്പിക്കരുതെന്ന നിർദ്ദേശം നൽകിയത്.ഇതിനെതിരെയായിരുന്നു അപ്പീൽ. 2000ത്തിനുശേഷം ആദ്യമായാണ് മീസെൽസ് രോഗം ന്യൂയോർക്കിൽ വ്യാപകമായത്. 145 കേസ്സുകളാണ് ഇതുവരെ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കുട്ടികൾക്ക് വേണ്ടി ഹാജരായ ലോയർ ജഡ്ജിയുടെ ഉത്തരവിനെ വിമർശിച്ചു. കുട്ടികൾക്ക് താൽക്കാലിക പ്രവേശനം പോലും നിഷേധിച്ചത് അനീതിയാണെന്നും ലോയർ പറഞ്ഞു.കുട്ടികളെ പ്രതിരോധ കുത്തിവെപ്പിന് നിർബന്ധിക്കുന്ന ബിൽ സഭയിൽ അവതരിപ്പിക്കുന്നതിനുള്ള നടപടികൾ സജീവ പരിഗണനയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP