Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗജന്യ ട്രാൻസിസ്റ്റ് വിസ വഴി രാജ്യത്ത് 96 മണിക്കൂർ വരെ തങ്ങാം; സഞ്ചാരികളെ രാജ്യത്തെക്ക് ആകർഷിക്കാൻ വിസ ഫ്രീ ട്രാൻസിസ്റ്റിന്റെ കാലാവധി സമയം കൂട്ടി സിംഗപ്പൂർ

സൗജന്യ ട്രാൻസിസ്റ്റ് വിസ വഴി രാജ്യത്ത് 96 മണിക്കൂർ വരെ തങ്ങാം; സഞ്ചാരികളെ രാജ്യത്തെക്ക് ആകർഷിക്കാൻ വിസ ഫ്രീ ട്രാൻസിസ്റ്റിന്റെ കാലാവധി സമയം കൂട്ടി സിംഗപ്പൂർ

സിംഗപ്പൂരിലെ സൗജന്യ ട്രാൻസിസ്റ്റ് വിസയുടെ കലാവധി സമയം കൂട്ടിയതായി അറിയിച്ചു. 96 മണിക്കൂർ വരെ രാജ്യത്ത് തങ്ങാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.ടൂറിസം രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

സിംഗപ്പൂർ വഴി യാത്ര ചെയ്യുന്നവർക്ക് സൗജന്യ ട്രാൻസിസ്റ്റി വിസ സംവിധാനത്തിലൂടെ രാജ്യത്ത് 96 മണിക്കൂർ വരെ രാജ്യത്തെ തങ്ങാം. യാത്രക്കാർ യാത്ര ചെയ്യുന്നതിന്റെ തെളിവുകളും മറ്റ് ചില നിബന്ധനകൾക്കും വിധേയമായിരിക്കണമെന്ന് മാത്രമാണ് നിയമത്തിലുള്ളത്.

ഇന്ത്യക്കാരടക്കമുള്ള രാജ്യക്കാർക്ക് സൗകര്യം നല്കാനുള്ള ഉത്തരവ് ഇമിഗ്രേഷൻ ആൻഡ് ചെക്ക് പോയിന്റെ അഥോറിറ്റിക്ക് നല്കിയിട്ടുണ്ട്. യാത്രക്കെത്തുന്നവരുടെ കൈയിൽ എയർ, ക്രൂയിസ് ടിക്കറ്റ് നിർബന്ധമായിരിക്കണം.

ഇന്ത്യൻ സംസ്ഥാനങ്ങളായ ചൈന്നൈ, ബാംഗ്ലൂർ, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് മുൻവർഷങ്ങളിൽ സിംഗപ്പൂരിലേക്ക് ഏറ്റവും അധികം സന്ദർശകർ എത്തിയിട്ടുള്ളത്.ഏകദേശം 498000 യാത്രക്കാർക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്ക്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP