Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമൂഹത്തിൽ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തിത്വം ഇനി ഓർമ്മ; ലിംഗായത്ത് മഠാധിപയും ബാഗൽകോട്ട് കൂടലസംഗമ ബസവ ധർമപീഠ അധ്യക്ഷയുമായ മാതെ മഹാദേവി അന്തരിച്ചു; മരണം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കേ

സമൂഹത്തിൽ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തിത്വം ഇനി ഓർമ്മ;  ലിംഗായത്ത് മഠാധിപയും ബാഗൽകോട്ട് കൂടലസംഗമ ബസവ ധർമപീഠ അധ്യക്ഷയുമായ മാതെ മഹാദേവി അന്തരിച്ചു; മരണം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കേ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: സമൂഹത്തിൽ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച് ലോകത്തിന്റെ ശ്രദ്ധ നേടിയ ലിംഗായത്ത് മഠാധിപ മാതെ മഹാദേവി (73) അന്തരിച്ചു. ബാഗൽകോട്ട് കൂടല സംഗമ ബസവ ധർമപീഠ അധ്യക്ഷയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 4.45-ന് ബെംഗളൂരു മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ശനിയാഴ്‌ച്ചയാണ് മാതെ മഹാദേവിയെ ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം രാജാജിനഗറിലെ ബസവ മണ്ഡപത്തിൽ പൊതുദർശനത്തിന് വെക്കും.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കൂടലസംഗമയിൽ ശവസംസ്‌കാരച്ചടങ്ങുകൾ നടക്കും. 1946 മാർച്ച് 13-നായിരുന്നു ജനനം. ആർട്സിൽ ബിരുദാനന്തര ബിരുദമുണ്ട്. 1970-ൽ ജഗദ്‌ഗുരു പദവിയിലെത്തിയ മാതെ മഹാദേവി ലിംഗായത്ത് വിഭാഗത്തിൽനിന്ന് ഈ പദവയിലെത്തുന്ന ആദ്യ വനിതയായിരുന്നു. സമൂഹത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയും പ്രവർത്തിച്ചു. ലിംഗായത്തിന് പ്രത്യേക മതപദവി വേണമെന്ന ആവശ്യത്തിലുറച്ചുനിന്ന മഠാധിപയായിരുന്നു. സമുദായ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ അവരുടെ വേർപാടിൽ അനുശോചിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP