Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നോർത്ത് കരോലിനയിൽ നിന്നും കാണാതായ നഴ്സിന്റെ മൃതദേഹം കണ്ടെടുത്തു

നോർത്ത് കരോലിനയിൽ നിന്നും കാണാതായ നഴ്സിന്റെ മൃതദേഹം കണ്ടെടുത്തു

പി.പി. ചെറിയാൻ

നോർത്ത് കരോളിന: നോർത്ത് കരോളിനായിൽ നിന്നും അപ്രത്യക്ഷമായ എമർജൻസി റൂം നഴാസ് ഡയാനാ കീലിന്റെ(38) മൃതദേഹം മാർച്ച് 12 ചൊവ്വാഴ്ച കണ്ടെടുത്തതായി പൊലീസ് ബുധനാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതിനെട്ടു വയസ്സുള്ള ഡയാനയുടെ മകൾ മാതാവിനെ കാണുന്നില്ല എന്ന് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പരാതിപ്പെട്ടത്.

നാഷ് വില്ലയിലെ ഡയാനയുടെ വീടിനു മുമ്പിൽ ഇവരുടെ കാർ പാർക്ക് ചെയ്തിരുന്നതായി നാഷ് വില്ല ഷെറിഫ് ഓഫീസ് അറിയിച്ചു.ചൊവ്വാഴ്ച കണ്ടെടുത്ത മൃതദേഹം അഴുകി തുടങ്ങിയതിനാൽ ഡയാനയുടേതാണോ എന്ന് ഔദ്യോഗീകമായി അറിയണമെങ്കിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതു വരെ കാത്തിരിക്കണമെന്നും ഷെറിഫാ പറഞ്ഞു.സംഭവത്തിൽ ഡയാനയുടെ ഭർത്താവ് സംശയത്തിന്റെ നിഴലിലാണെന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ ആരംഭിച്ചതായും പറയുന്നു.

ഡയാനയുടെ ഭർത്താവ് ലീൻ സീൽ നേരത്തെ വിവാഹം ചെയ്തിരുന്ന ഭാര്യ അപകടത്തിൽ മരിച്ചതിനു ശേഷമാണ് ഡയാനയെ വിവാഹം ചെയ്തിരുന്നത്.ഇവർ തമ്മിൽ കുടുംബ കലഹം ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.ഡയാനയുടെ 10 വയസ്സുള്ള മകനെ അമ്മൂമ്മയുടെ സംരക്ഷണയിൽ വിട്ടുകൊടുത്തു.

ഡയാനയെ അവസാനമായി വെള്ളിയാഴ്ച ലീൻ കീലാണ് കണ്ടിരുന്നതെന്ന് പൊലീസ് പറയുന്നു. ലീനിന്റെ ആദ്യഭാര്യ ഇതേ വീട്ടിൽ പുറകോട്ടു വീണു മരിച്ചു എന്നാണ് റിപ്പോർട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP