Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പമ്പാ പുളിനങ്ങൾ തഴുകുന്ന പതിനെട്ടാംപടി; മുകളിൽ വിരാജിക്കുന്ന ശ്രീ ധർമശാസ്താവ്; സ്ത്രീ പുരുഷഭേദമെന്യേ പടികയറി അനുഗ്രഹം വാങ്ങുന്ന ഭക്തർ; ശബരിമല വഴിയിൽ ഇതാ ഒരു മഹനീയ ശ്രീകോവിൽ...; മീനം-ഉത്രം മഹോത്സവത്തിനും പതിനെട്ടാം പടിപൂജയ്ക്കുമൊരുങ്ങി ഇടകടത്തി ശ്രീധർമ ശാസ്താ ക്ഷേത്രം

പമ്പാ പുളിനങ്ങൾ തഴുകുന്ന പതിനെട്ടാംപടി; മുകളിൽ വിരാജിക്കുന്ന ശ്രീ ധർമശാസ്താവ്; സ്ത്രീ പുരുഷഭേദമെന്യേ പടികയറി അനുഗ്രഹം വാങ്ങുന്ന ഭക്തർ; ശബരിമല വഴിയിൽ ഇതാ ഒരു മഹനീയ ശ്രീകോവിൽ...; മീനം-ഉത്രം മഹോത്സവത്തിനും പതിനെട്ടാം പടിപൂജയ്ക്കുമൊരുങ്ങി ഇടകടത്തി ശ്രീധർമ ശാസ്താ ക്ഷേത്രം

എരുമേലി: ഇടകടത്തി ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ മീനം - ഉത്രം മഹോത്സവത്തിന് 2019 മാർച്ച് 17 (1194 മീനം 3) ഞായറാഴ്ച രാവിലെ 10.00 നും 11.00 നും മദ്ധ്യേയുള്ള ഇടവം രാശി ശുഭമുഹൂർത്തത്തിൽ ക്ഷേത്രാചാര്യൻ ബ്രഹ്മശ്രീ പാലാ മോഹനൻ തന്ത്ര അവറുകളുടെ മുഖ്യകാർമ്മികത്വത്തിലും മേൽശാന്ത്രി പ്രദീപ് പനവേലിൽ, ക്ഷേത്രശാന്തി കണ്ണൻ പാലയ്ക്കൽ എന്നിവരുടെ സഹകാർമ്മികത്വത്തിലും തൃക്കൊടിയേറ്റോടുകൂടി ആരംഭിക്കുന്നതാണ്. മാർച്ച് 21-ാം തീയതി (മീനം 7) വ്യാഴാഴ്ചയാണ് തിരുആറാട്ട്.

തുരുവുത്സവത്തിന്റെ ആദ്യ ദിവസമായ മാർച്ച് 17 ന് വൈകുന്നേരം 6 മണിക്ക് ദർശനപ്രാധാന്യമർഹിക്കുന്ന പതിനെട്ടാം പടിപൂജയും, വിശേഷാൽ ദീപാരാധനയും, പുഷ്പാഭിഷേകവും ഭക്തർ ഭഗവാന് വഴിപാടി സമർപ്പിക്കുന്നു. രണ്ടാം ദിവസമായ മാർച്ച് 18 ന് രാവിലെ 9.30 ന് വിശേഷാൽ സർപ്പപൂജയിൽ പങ്കെടുക്കാനുള്ള അവസരം ലഭ്യമാണ്.

ഉത്സവനാളുകളിൽ എല്ലാദിവസവും ഉച്ചയ്ക്ക് പ്രസാമൂട്ട്, ദീപാരാധനയ്ക്ക് ശേഷം പുഷ്പാഭിഷേകം മുതലായവ ഭക്തർ വഴിപാടായി നടത്തിവരുന്നു. കൂടാതെ നാലാം ദിവസമായ മാർച്ച് 20ന് രാവിലെ 10.00 മണിക്ക് ദർശനപ്രാധാന്യമുള്ള നെയ്യഭിഷേകവും, വൈകീട്ട് 4 മണിക്ക് ഇടകടത്തി ഗുരുമന്ദിരത്തിലേയ്ക്ക് സമൂഹപറയ്ക്കുള്ള എഴുന്നള്ളിപ്പും, പറ വഴിപാടിന് ശേഷം താലപ്പൊലിയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് തിരികെ ക്ഷേത്രത്തിലേയ്ക്ക് എത്തിച്ചേരുന്നതുമാണ്.

ക്ഷേത്രചൈതന്യം ക്ഷേത്രമതിൽക്കെട്ടിൽ നിന്നും പുറത്തേക്കു പ്രവേശിക്കുന്നത് തിരുവുത്സവകാലത്തു നടക്കുന്ന പള്ളിവേട്ട എന്ന ചടങ്ങോടുകൂടിയാണ്. ദേവൻ പുറത്തേക്കെഴുന്നള്ളുമ്പോൾ ദേവചൈതന്യവും പുറത്തേക്കു പ്രവഹിക്കുന്നു. ഗ്രാമാന്തരീക്ഷത്തിൽ ഉടലെടുക്കുന്ന മൃഗീയവാസനകളെ തുരത്തുവാൻ ഈ മൂലമന്ത്ര സ്പന്ദ ചൈതന്യത്തിന് കഴിയുകയും ചെയ്യും. ദേവൻ വന്യമൃഗങ്ങളെ വേട്ടയാടുന്ന പള്ളിേവട്ട എന്ന ചടങ്ങിെന്റ സാരവും ഇതുതെന്നയാണ്. പള്ളിേവട്ടേയാടുകൂടി ഗ്രാമം മുഴുവൻ ദേവചൈതന്യം നിറയുന്നു എന്നാണ് സങ്കല്പം. ഉത്സവത്തിന്റെ നാലാം ദിവസമം രാത്രി 11 മണിക്കാണ് പള്ളിവേട്ട നടത്തപ്പെടുന്നത്.

തിരുവുത്സവത്തിന്റെ അഞ്ചാം ദിവസമായ മാർച്ച് 21 ന് വൈകീട്ട് 5.30 ന് തിരുആറാട്ടും തുടർന്ന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്ര സന്നിധിയിൽ നിന്നും പുറപ്പെട്ട് അറയാഞ്ഞിലിമണ്ണ് പ്രദേശം ചുറ്റി തിരികെയെത്തുന്നതോടെ ഈ വർഷത്തെ ഉത്സവം കൊടിയിറങ്ങും.

ക്ഷേത്രത്തിൽ ആചാരക്രമമനുസരിച്ച് ഉഷഃപൂജ, എതൃത്തപൂജ, പന്തീരടിപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ അഞ്ചുവിധ പൂജകളുെട അനുഷ്ഠാനമാണ് ദിവസപൂജ. ഉത്സവനാളുകൡ ഭക്തർ കുടുംബാംഗങ്ങളുടെ പേരിലും ജന്മനക്ഷത്രത്തിലും ദിവസപൂജ വഴിപാടായി നടത്തുന്നത് കുടുംബൈശ്വര്യത്തിനും ദോഷ ശാന്തിക്കും ഉത്തമമാണ്.

ഉത്സവത്തോടനുബന്ധിച്ച് എല്ലാദിവസവും തിരുവരങ്ങിൽ വിവധ കലാപരിപാടികൾ ഭക്തർ വഴിപാടായി നടത്തുന്നതാണ്. ഒന്നാം ദിവസം വൈകീട്ട് 7.30ന് സോപാനനൃത്തം, രണ്ടം ദിവസം ഭജന, മൂന്നാം ദിവസം ആദ്ധ്യാത്മിക പ്രഭാണം, നൃത്തപരിപാടികൾ, നാലാം ദിവസം കരോക്കേ ഗാനനിശ, അഞ്ചാം ദിവസം സംഗീതഹാസ്യസന്ധ്യ എന്നിവയാണ് പ്രധാന കലാപരിപാടികൾ.

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലാണ് പുരാതനമായ ഇടകടത്തി ശ്രീ ധർമശാസ്താ ക്ഷേത്രം. എരുമേലിയിൽ നിന്നും ശബരിമല പാതയിലൂടെ 13 കീലോമീറ്റർ സഞ്ചരിച്ചാൽ മുക്കൂട്ടുതറ വഴി ഇടകടത്തിയിൽ എത്തിച്ചേരാം. ഇടകടത്തി ജംഗ്ഷനിൽ നിന്നും 300 മീറ്റർ അകലെയാണ് ഇടകടത്തി (ആറാട്ടുകടവ്) ശ്രീ ധർമ ശാസ്താ ക്ഷേത്രം. ഭഗവാന്റെ തിരു ഉത്സവം എല്ലാ വർഷവും മീനമാസത്തിലെ ഉത്രത്തിന് നാനാജാതി മതസ്ഥരായ ഭക്തർ പ്രദേശത്തിന്റെ ദേശീയ ഉത്സവമായി ആഘോഷിക്കുന്നു.

പമ്പാനദിയുടെ തീരത്ത് പതിനെട്ടുപടികളോട് കൂടിയതാണ് ക്ഷേത്രം. പതിനെട്ടാംപടിയുടെ ഓരോപടിയുടെയും ദേവതകളായ നവഗ്രഹങ്ങളും നവശക്തികളായ വിമല, ഉൽക്കർഷണി, ജ്ഞാന, യോഗ, ക്രിയ, പ്രഹസി, സത്യ, ഈശാന, അനുഗ്രഹ എന്നീ ദേവതകളാകുന്ന 18 മൂർത്തികളുമാണ്. അതുപോലെ 4 വേദം, 6 ശാസ്ത്രം, 4 വർണ്ണം, ചതുർരൂപങ്ങൾ എന്നിവ ചേർന്നാണ് 18-ാം പടി എന്നാണ് സങ്കല്പം. സ്ത്രീകൾക്ക് പ്രായഭേദമെന്യേ പതിനെട്ടാം പടി കയറി ഭഗവാനെ ദർശിക്കുന്നതിന് സാധിക്കും എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേക.

മുക്കൂട്ടുതറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുആറാട്ട് നടത്തപ്പെടുന്നതും ഇടകടത്തി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിലെ തിരുആറാട്ട് നടത്തപ്പെടുന്നതും ഈ ക്ഷേത്രത്തിന്റെ സമീപത്തുകൂടി ഒഴുകുന്ന പുണ്യനദിയായ പമ്പയിലായതിനാൽ ഈ പ്രദേശം ആറാട്ടുകടവ് എന്ന പേരിൽ അറിയപ്പെടുന്നു.

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ:-

നാരങ്ങാവിളക്ക് - എല്ലാ മാസവും ആദ്യവെള്ളിയാഴ്ച, ആയില്യപൂജ - എല്ലാമാസവും ആയില്യം നാളിൽ, ശനീശ്വര പൂജ - എല്ലാമാസവും അവസാനത്തെ ശനിയാഴ്ച, മേടം വിഷു (കണികാണിക്കൽ), വിശേഷാൽപൂജകൾ, കർക്കിടകം - കറുത്തവാവ് ബലിതർപ്പണം, കർക്കിടകം - ഉത്രംനാൾ മഹാമൃത്യുഞ്ജയഹോമവും ഔഷധസേവയും, ചിങ്ങം - ചതുർഥി ദിനം വിനായക ചതുർഥി, കന്നി - വിജയദശമി (വിദ്യാരംഭം), വൃശ്ചികം - കാർത്തികവിളക്കും പൊങ്കാല മഹോത്സവവും, വൃശ്ചികം/ധനു - മലപൂജ, മീനം - ഉത്രം തിരുവുത്സവം ആറാട്ട്.

ഫേസ്‌ബുക്ക് പേജ് : - https://www.facebook.com/Sree-Dharma-Shastha-Temple-Edakadathy-1503161836655816/

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP