Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുരിശുയുദ്ധസേനയെ പുനരുജ്ജീവിപ്പിക്കുന്നവർ; വേൾഡ് ട്രേഡ് സെന്റർ, ഐഎസ് ആക്രമണങ്ങൾ എന്നിവക്കൊക്കെ പ്രതികാരം ചെയ്യണമെന്ന് വാദിക്കുന്നവർ; കുടിയേറ്റക്കാർ പ്രത്യേകിച്ച് മുസ്ലിംങ്ങൾ നാടുമുടിക്കുമെന്ന് പ്രചാരണം; തവിട്ട് തൊലിയുള്ളവർ പ്രശ്നക്കാർ എന്ന വാദം മലയാളികൾക്കും ഭീഷണി; ന്യൂസിലാൻഡിൽ മുസ്ലിം പള്ളികളിൽ കയറി വെടിവെച്ചതു പിന്നിൽ ഇസ്ലാമിക ഭീകരവാദികളോട് പ്രതികാരം ചെയ്യാനിറങ്ങിയ നവ വംശീയവാദികൾ; സമാധാനത്തിന്റെ ഭൂമികയായ യൂറോപ്പിന് ഭീഷണിയായി 'മത പ്രതികാര' സംഘടനകൾ

കുരിശുയുദ്ധസേനയെ പുനരുജ്ജീവിപ്പിക്കുന്നവർ; വേൾഡ് ട്രേഡ് സെന്റർ, ഐഎസ് ആക്രമണങ്ങൾ എന്നിവക്കൊക്കെ പ്രതികാരം ചെയ്യണമെന്ന് വാദിക്കുന്നവർ; കുടിയേറ്റക്കാർ പ്രത്യേകിച്ച് മുസ്ലിംങ്ങൾ നാടുമുടിക്കുമെന്ന് പ്രചാരണം; തവിട്ട് തൊലിയുള്ളവർ പ്രശ്നക്കാർ എന്ന വാദം മലയാളികൾക്കും ഭീഷണി; ന്യൂസിലാൻഡിൽ മുസ്ലിം പള്ളികളിൽ കയറി വെടിവെച്ചതു പിന്നിൽ ഇസ്ലാമിക ഭീകരവാദികളോട് പ്രതികാരം ചെയ്യാനിറങ്ങിയ നവ വംശീയവാദികൾ; സമാധാനത്തിന്റെ ഭൂമികയായ യൂറോപ്പിന് ഭീഷണിയായി 'മത പ്രതികാര' സംഘടനകൾ

മറുനാടൻ ഡെസ്‌ക്‌

ക്രൈസ്റ്റ് ചർച്ച്: ലോകത്തിൽ മനുഷ്യർ ഏറ്റവും സമാധാനത്തോടും സന്തോഷത്തോടും കൂടി ജീവിക്കുന്ന രാജ്യങ്ങളുടെ കണക്കെടുക്കുന്ന ഹാപ്പിനെക്സ് ഇൻഡക്സിൽ പതിവായി ഒന്നാമതെത്തുന്നത്  യൂറോപ്യൻ രാഷ്ട്രങ്ങളാണ്. പ്രത്യേകിച്ച് നോർവെ, സ്വീഡൻ, ഡെന്മാർക്ക് തുടങ്ങിയ സ്‌കൻഡനേവിയൻ രാഷ്ട്രങ്ങൾ. ആസ്ത്രേലിയയും ന്യൂസിലാൻഡുമടക്കമുള്ള മറ്റു രാജ്യങ്ങളും ഈ പട്ടികയിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കാറ്. എന്നാൽ ന്യൂസിലാൻഡ് ലോകത്തിനുമുന്നിൽ തലകുനിച്ച ദിവസമായിരുന്നു കടന്നുപോയത്. ഇവിടുത്തെ രണ്ട് മുസ്ലിം പള്ളികളിൽ അക്രമികൾ നടത്തിയ വെടിവെപ്പിൽ 40 പേരാണ് കൊല്ലപ്പെട്ടത്. 20 പേർക്ക് പരിക്കേറ്റു.

ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മോസ്‌കിലും ലിൻവുഡ് സബർബിലെ ഒരു മോസ്‌ക്കിലുമാണ് വെടിവെപ്പ് നടന്നത്. കൊലപ്പെടുത്തിയതിൽ മുഖ്യ കണ്ണി ഓസ്‌ട്രേലിയൻ പൗരനായ ബ്രണ്ടൻ ടാറന്റ് എന്ന 28കാരനാണെന്ന് വ്യക്തമായിട്ടുണ്ട്. എന്താണ് ഇയാളെ ക്യാമറവെച്ച് ലോകത്തെ കാണിപ്പിച്ച്, ഈ കൊലകളെ ആസ്വദിക്കുന്ന രീതിയിലേക്ക് മാറ്റിയതെന്ന് ചിന്തിക്കുമ്പോഴാണ്, യൂറോപ്പിൽ ഉറങ്ങിക്കിടക്കുന്ന നവവംശീയ വാദത്തിന്റെ ധാരകൾ ബോധ്യപ്പെടുക.

നോർവേയിൽ ഓസ്ലോയിൽ ബോംബ് സ്‌ഫോടനം നടത്തിയും വെടിവെച്ചു മുസ്ലിംങ്ങൾ അടക്കം 77 പേരെ കൊലപ്പെടുത്തിയ 'ക്രൈസ്തവ ഭീകരൻ' എന്ന് മാധ്യമങ്ങൾ വിളിക്കുന്ന ആൻഡേഴ്‌സ് ബ്രെവിക്കിന്റെ ആരാധകനാണ് ബ്രണ്ടൻ ടാറന്റ്. അക്രമത്തിനുമുമ്പ് ഇയാൾ പുറത്തുവിട്ടത് ബ്രെവിക്കിന്റെ മാനിഫെസ്റ്റോയാണ്. ഇസ്ലാമിക തീവ്രവാദികൾ നടത്തിയ കൊലപാതകങ്ങൾക്കു മറുപടിയാണ് ബ്രണ്ടൻ നടത്തിയ ആക്രമണമെന്നാണ് മാനിഫെസ്റ്റോയിൽ നിന്നും വ്യക്തമാക്കുന്നത്. സ്റ്റോക്ക് ഹോമിൽ ഐഎസ് തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിനും സിഡ്‌നി കൂട്ട ബലാത്സംഗത്തിനും എതിരാണ് തന്റെ യുദ്ധമെന്നും ബ്രണ്ടൻ കുറിപ്പിൽ വ്യക്തമാക്കുന്നു. സ്റ്റോക്ക് ഹോം ഭീകരാക്രമണത്തിൽ മരിച്ച എബ്ബ ഒക്കർലണ്ട് എന്ന 12 വയസുകാരിയുടെ കാര്യവും ഇയാളുടൈ കുറിപ്പിൽ പറയുന്നുണ്ട്.

മരിച്ചിട്ടും ഉയർത്തെഴുനേൽക്കുന്ന മതവൈരം

അതായത് തീർത്തും മതവിരോധം തന്നെയാണ് ഇതിനുപിന്നിലെന്ന് വ്യകതം. പൊതുവെ മതം മരിച്ചുകിടക്കുന്ന രാജ്യങ്ങൾ എന്നാണ് നവ യൂറോപ്യൻ രാജ്യങ്ങൾ അറിയപ്പെടുന്നത്. ഇവിടെ ക്രിസ്ത്യൻ പള്ളികൾ മിക്കതും പൂട്ടിയിടുകയോ, അല്ലെങ്കിൽ ആളില്ലാതെ മറ്റ് ആവശ്യങ്ങൾക്ക് വാടകക്ക് കൊടുക്കുയും ചെയ്യപ്പെട്ടവയാണ്. വിവാഹം മരണം എന്നിവയല്ലായെ മറ്റ് പരിപാടികൾക്കൊന്നും ഇവിടുത്തുകാർ മതത്തെ ആശ്രയിക്കുന്നില്ലെന്ന് പല പഠനങ്ങളിലും വ്യക്താമായതാണ്. പക്ഷേ നോർവേയിലും ഡെന്മാർക്കിലും ന്യൂസിലാൻഡിലും ആസ്ത്രേലിയയിലും പോലും പതുക്കെ നവ വംശീയവാദികളായ ചെറുപ്പക്കാർ തലപൊക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ആ രാജ്യങ്ങൾ ഇത്തരം സംഘടനകൾക്ക് അനുമതി നൽകാത്തതുകൊണ്ടും കർശനമായി നിയന്ത്രിക്കുന്നതുകൊണ്ടുമാണ് ഇവയൊന്നും പുറംലോകം അറിയാത്തത്.

കടുത്ത കുടിയേറ്റ വിരുദ്ധതതയും വംശീയ നിലപാടുകളുമായി ചില സംഘടകൾ ഈ രാജ്യങ്ങളിൽ വേരു പിടിക്കുന്നുണ്ട്. ന്യയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം, ഇസ്ലാമിക ഭീകരുടെ കണ്ണിൽ ചോരയില്ലാത്ത ആ ആക്രമണങ്ങൾ ഈ പ്രതി വർഗീയതക്ക് വളമിടുന്നുവെന്നാണ് പറയുന്നത്. കുരിശുയുദ്ധ സേനയെന്നും, പ്രതികാര സംഘടനകൾ എന്നപേരിലുമൊക്കെ പലരും പല ഭ്രാന്തൻ സംഘടനകളും ഉണ്ടാക്കിയിട്ടുണ്ട്. കുരിശുയുദ്ധത്തിന് തൊട്ട് വേൾഡ് ട്രേഡ് സെന്റർ, ഓസ്ലോ കൂട്ടക്കെല, ഐഎസ് ആക്രമണങ്ങൾ എന്നിവക്കൊക്കെ പ്രതികാരം ചെയ്യണം എന്നതുതന്നെ ആയിരുന്നു ബ്രവിക്ക് അടക്കമുള്ളവരുടെ ആശയം. കടുത്ത കുടിയേറ്റ വിരുദ്ധരായിരുന്നു ഇവരൊക്കെ. തങ്ങളുടെ രാജ്യത്ത് അഭയാർഥികളെപ്പോലെ എത്തിയ ഒരുകൂട്ടർ ഇപ്പോൾ ഈ രാജ്യം ഭരിക്കുന്നു എന്ന ആശയമാണ് ഇക്കൂട്ടർ ഉയർത്തുന്നത്. തവിട്ട് തൊലയുള്ളവർ ഒക്കെ പ്രശ്നക്കാരാണെന്ന കടുത്ത വാദം ഉയർത്തുന്നവർ ഇവരിൽ ഏറെയാണ്.

ബ്രവിക്ക് എന്ന കുരിശുയുദ്ധ യോദ്ധാവും നവ വംശീയവാദികളും

ന്യൂസിലാൻഡ് വെടിവെപ്പുകാർ തങ്ങളുടെ തലതൊട്ടപ്പനായി കാണുന്ന ബ്രവിക്കിന്റെ പ്രത്യയശാസ്ത്രം മത വൈരം തന്നെയായിരുന്നു.ഒൻപതുകൊല്ലമായി ആക്രമണത്തിന് തയ്യാറെടുക്കയായിരുന്നു ഇയാൾ. അല്ലാതെ കഞ്ചാവിന്റെയൊ മയക്കുമരുന്നിന്റെയോ ലഹരിപ്പുറത്ത് ഒരു സുപ്രഭാതത്തിൽ ഉണ്ടായ വെളിപാടല്ല. ഏത് തീവ്രവാദിയേയും വെല്ലുന്ന നിശ്ചയദാർഢ്യത്തോടെയാണ് അയാൾ ആദ്യ കൂട്ടക്കൊലയുടെ കണക്കെടുത്ത് രണ്ടാമത്തെ കൂട്ടക്കൊല നടത്തിയത്. മൊത്തം 77പേരെ നിർദയം വെടിവെച്ചുകൊന്നത്. കുരിശുയുദ്ധ യോദ്ധാവ് എന്നാണ് ഇയാൾ സ്വയം വാഴ്‌ത്തിയത്. 10 കൊല്ലം മുൻപ് പ്ലാസ്റ്റിക് സർജറി നടത്തിയ ബ്രവിക് ആര്യനാകാൻ ശ്രമിച്ചിരുന്നു എന്ന് പിന്നീട് സ്ഥിരകരിക്കപ്പെട്ടിട്ടുണ്ട്. അയാതത് ഹിറ്റ്്ലറൊക്കെ മുന്നോട്ടുവെച്ചതിന് സമാനമായ പ്രത്യയശാസ്ത്രം.

ആക്രമണത്തിനായി വീട്ടിൽ നിന്നിറങ്ങുന്നതിന് മുൻപ് ഇന്റർനെറ്റ് വഴി പ്രസിദ്ധീകരിച്ച 1500 ലധികം പേജുള്ള തന്റെ പ്രത്യശാസ്ത്ര വിശദീകരണത്തിൽ താൻ ആധുനിക ക്രൈസ്തവ രക്ഷകനാണെന്നും നൂറുശതമാനം ക്രിസ്ത്യാനിയാണെന്നും അവകാശപ്പെടുന്നു. ബഹുസ്വരതയും സാർവദേശീയതയും ക്രൈസ്തവ മതത്തേയും ക്രിസ്ത്യൻ യൂറോപ്പിനേയും ഇല്ലാതാക്കും എന്ന് വിശ്വസിക്കുന്ന ബ്രവിക്ക് തന്റെ പൂർവികർ മധ്യകാലഘട്ട മുസ്ലീങ്ങൾക്കെതിരെ പടുത്തുയർത്തിയ നൈറ്റ് ടെംപ്ലർ എന്ന കുരിശുയുദ്ധ സേനയെ വീണ്ടും സംഘടിപ്പിക്കുകയാണെന്ന് അവകാശപ്പെടുന്നു.

റിച്ചാർഡ് ഡോക്കിൻസിനെയും ഫിൽ സുക്കർമാനെയും പോലുള്ള ലോക പ്രശസ്ത എഴുത്തുകാരുടെ അഭിപ്രായത്തിൽ ഇസ്ലാമിക ഭീകരതക്കുള്ള പ്രതികാരം എന്ന രീതിയിൽ ഒരു ചെറു ന്യൂനപക്ഷത്തിനെങ്കിലും ഈ രാജ്യങ്ങളിൽ ആകർഷിക്കാൻ കഴിയുന്നുണ്ട്. സുക്കർമാൻ മുമ്പ് എഴുതിയത് ഇങ്ങനെയാണ്- 'സ്‌ക്കാൻഡിനേവിയൻ രാജ്യങ്ങളാകട്ടെ വരുമാനവിതിരണത്തിന്റെയും പൗരാവകാശങ്ങളുടെയും കാര്യത്തിൽ ലോകത്തിനാകെ അനുപമ മാതൃകയായി വർത്തിക്കുന്നു. ശാന്തമായ ഒരു പുഴപോലെയാണ് ആ 'തണുപ്പൻ'സമൂഹങ്ങൾ മുന്നോട്ടൊഴുകുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ പൊതുവെ അനുഭവപ്പെടുന്ന കുറഞ്ഞ ജനനനിരക്കും വർദ്ധിച്ചുവരുന്ന ആഫ്രിക്കൻ മുസ്‌ളീങ്ങളുടെ കുടിയേറ്റവും ഈ രാജ്യങ്ങളിലെ മതസമവാക്യങ്ങളെ ഭാവിയിൽ രണ്ട് രീതിയിൽ സ്വാധീനിക്കാം.

മതപരമായി നിർബന്ധബുദ്ധിയുള്ള മുസ്‌ളീങ്ങളുടെ എണ്ണം വർദ്ധിക്കുന്നതോടെ തങ്ങളുടെ മതത്തേയും ദൈവത്തേയും വീണ്ടും പൊടിതട്ടിയെടുത്ത് മതപരമായി സംഘടിക്കേണ്ട ആവശ്യകത സ്‌ക്കാൻഡിനേവിയൻ ജനങ്ങൾക്ക് ബോധ്യപ്പെടാം. സംഘടിക്കാനും തിരിച്ചടിക്കാനും മതംപോലെ സഹായകരമായ മറ്റൊരു ഉപായമില്ലല്ലോ. പത്തുപേർ തികച്ച് നിസ്‌ക്കരിക്കാനില്ലാത്തിടത്തുപോലും കോടികൾ ചെലവിട്ട് കൂറ്റൻ മോസ്‌ക്കുകൾ പണിതുയർത്തപ്പെടുന്നത് ശാന്തശീലരായ സ്‌ക്കാൻഡിനേവിയക്കാരെയും അസ്വസ്ഥരാക്കുന്നുണ്ട്.'

2006 ൽ മുഹമ്മദിന്റെ കാർട്ടൂൺ വരച്ചതുമായി ബന്ധപ്പെട്ടുണ്ടായ ഡെന്മാർക്കിലുണ്ടായ കൂട്ടക്കൊല തൊട്ട് ഓസ്ലോയിലെ ഭീകരാക്രമണങ്ങൾ വരെയുള്ളവ ഈ നാടുകളിൽ കൗണ്ടർ വർഗീയതക്ക് കാര്യമായി വളംവെച്ചു. ഈ കേസുകളിലൊക്കെ കുടിയേറ്റക്കാരായ നിരവധി മുസ്ലീങ്ങ ഉൾപ്പെട്ടതും ആരോപണം ശരിവെപ്പിച്ചു.

മലയാളികൾ അടക്കമുള്ളവർക്കും ഭീഷണി

ആക്രമണവും അതിന് പ്രതികാരവും നടക്കുന്നതാണ് യൂറോപ്യൻ സമൂഹത്തിന് ഭീഷണിയാവുന്നത്. 2011 ജൂലൈ 22ന് നോർവേയിൽ 77 പേരെയാണ് ബ്രെവിക്ക് കൂട്ടക്കൊല ചെയ്തിന്റെ കൃത്യം അഞ്ചാം വാർഷികത്തിലാണ് മ്യൂണിക്ക് മാൾ ആക്രമണം ഉണ്ടാവുന്നത്.ജർമൻ ഇറാൻ പൗരത്വമുള്ള 18 കാരനായ അലി ഡേവിഡ് സൊൻബോളിയാണ് മ്യൂണിക്കിൽ ആക്രമണം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആളുകൾക്കുനേരെ തുരുതുരാ വെടിയുതിർത്ത ഇയാൾ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. ആക്രമണത്തിൽ 9 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അതുപോലെ ബ്രിട്ടൻ, ഫ്രാൻസ്, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലും നവ വംശീയവാദികളെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജർമ്മനിയിൽ ചെറുതാണെങ്കിലും നവ നാസി ഗ്രൂപ്പുകൾ ഇപ്പോഴുമുണ്ട്. കുടിയേറ്റക്കാർക്കുനേര കത്തിയാക്രമണം ബ്രിട്ടിനിൽ പല തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രിട്ടനിൽ ഇത്തരം പ്രവർത്തികൾ കൊണ്ട് ഉണ്ടായ കുടിയേറ്റ വിരുദ്ധതയാണ് ബ്രക്സിറ്റിനുപോലും ഇടയാക്കിത്. അമേരിക്കയിലുമുണ്ട് സമാനമായ പ്രവണത്. പ്രസിഡന്റ് ട്രംമ്പിന്റെ പ്രഖാപിത നയം കൂടിയായിരുന്നു കുടിയേറ്റ വിരുദ്ധത. യൂറോപ്പിൽനിന്ന് ഭിന്നമായി അമേരിക്കയിൽ അക്രമങ്ങളുടെ നിരക്ക് വർധിക്കയാണെന്നതും ആശങ്ക ഉയർത്തുന്നു.

ഓസ്‌ട്രേലിയയിൽ എലതവണ മലയാളിക്കു നേരെ വംശീയ ആക്രമണം ഉണ്ടായിട്ടുണ്ട്. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ടാക്‌സി ഡ്രൈവർ ലീ മാക്‌സിനു നേരെയാണ് 'ഇന്ത്യക്കാരനല്ലേ' എന്നു ആക്രോശിച്ച് തദ്ദേശ്ശീയരായ ആളുകൾ ആക്രമിച്ചത് ഈയിടെ വാർത്തയായിരുന്നു.
ടാസ്മാനിയ സംസ്ഥാനത്തുള്ള ഹൊബാർട്ടിലെ ഭക്ഷണശാലയിൽ വച്ചാണ് വംശീയ വെറി ഉണ്ടായത്. നാലു യുവാക്കളും യുവതിയും ചേർന്നാണ് ആക്രമിച്ചതായി പറയുന്നതു.അടുത്തിടെ മലയാളിയായ വൈദികനു നേരെയും ആക്രമണമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തവിട്ട് തൊലിയുള്ളവർ എന്ന് അവർ വിളിക്കുന്ന ഈ ഗ്രൂപ്പ് മലയാളികൾ അടക്കമുള്ളവർക്കും ഭീഷണിയാണ്. കാരണം അവരുടെ വെള്ളക്കാരൻ എന്ന മുൻവിധിയിൽ നമ്മളും പെടും എന്നതുതന്നെ.

പക്ഷേ ഈ പ്രശ്നങ്ങളെയൊക്കെ വളരെ പെട്ടെന്ന് തരണം ചെയ്യാനുള്ള പ്രാപ്തിയും ആ രാജ്യങ്ങൾക്ക് ഉണ്ടെന്നാണ് സാമൂഹിക നിരീക്ഷകർ കരുതുന്നത്. ഒന്നാമത് മതേതരത്വം അടിസ്ഥാന പ്രമാണമാക്കിയെടുത്ത ഈ രാജ്യങ്ങൾ ഒന്നും തന്നെ ഇത്തരം സംഘങ്ങളെ പ്രോൽസാഹിപ്പിക്കാറില്ല. കർശനമായ നടപടികളാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ശാന്തരായ പൊതുസമൂഹത്തിന്റെ പരോക്ഷമായ പിന്തുണയോ ഇത്തരം സംഘടനകൾക്ക് കിട്ടില്ല. അതായത് പല ഇസ്ലാമിക രാജ്യങ്ങളും ഭീകരർക്ക് ഒളിത്താവളം ഒരുക്കുന്നപോലെ ക്രിസ്ത്യൻ മൗലിക വാദികൾക്ക് ഒളിയിടങ്ങൾ ഇത്തരം രാജ്യങ്ങൾ ഒരുക്കുകയില്ല. അതുകൊണ്ടുതന്നെ ഒറ്റപ്പെട്ട ഈ ഭാന്ത്രൻ ആശയക്കാരെ വളരെ പെട്ടെന്ന് മെരുക്കിയെടുക്കാൻ ആ രാജ്യങ്ങൾക്ക കഴിയുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല.

ആഭരണങ്ങൾ ധരിക്കുക, പണം കൈയിൽവെക്കുക, വില കൂടിയ വാച്ചും മൊബൈൽഫോണും കൊണ്ടു നടക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ടാണ് മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാർ ആക്രമിക്കപ്പെടാൻ കാരണമെന്ന് ഇടക്ക് ആസ്ത്രേലിയൻ അധികൃതർ പറഞ്ഞിരുന്നു. അതായത് ഒരു തദ്ദേശീയനെ കൊള്ളയടിച്ചാൽ ഒന്നും കിട്ടില്ല എന്നതുകൊണ്ടാണ് ഇത്തരം സംഘങ്ങൾ ഇന്ത്യാക്കാർക്കുനേരെ തിരയുന്നത്. കൊള്ള സംഘങ്ങൾ ശ്രദ്ധ തിരിക്കാനായി ഇത് പലപ്പോഴും വംശീയ ആക്രമണം ആക്കുകയാണെന്നുമാണ് പൊലീസ് വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP