Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വഴിയെ പോയ പണി ഏണിവച്ച് വാങ്ങി സൈബർ സഖാക്കൾ; ഫേസ്‌ബുക്ക് വോട്ടെടുപ്പിൽ വിജയം ആന്റോ ആന്റണിക്ക്; സ്വന്തം സ്ഥാനാർത്ഥിക്കുവേണ്ടി നടത്തിയ വോട്ടെടുപ്പിൽ വിജയിച്ചത് ഇതുവരെ നിശ്ചയിക്കാത്ത എതിർ സ്ഥാനാർത്ഥി; ഇതിലും മികച്ച ഫലം പുറത്ത് വരാനിരിക്കുന്നതെന്ന് സോഷ്യൽ മീഡിയ

വഴിയെ പോയ പണി ഏണിവച്ച് വാങ്ങി സൈബർ സഖാക്കൾ; ഫേസ്‌ബുക്ക് വോട്ടെടുപ്പിൽ വിജയം ആന്റോ ആന്റണിക്ക്; സ്വന്തം സ്ഥാനാർത്ഥിക്കുവേണ്ടി നടത്തിയ വോട്ടെടുപ്പിൽ വിജയിച്ചത് ഇതുവരെ നിശ്ചയിക്കാത്ത എതിർ സ്ഥാനാർത്ഥി; ഇതിലും മികച്ച ഫലം പുറത്ത് വരാനിരിക്കുന്നതെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: ലോക്‌സഭ തിരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കേ പാർട്ടികൾ പ്രചാരണം കൊഴുപ്പിക്കുന്നത് സോഷ്യൽ മീഡിയ വഴിയാണ്. അത്തരത്തിൽ ചെറുതും വലുതുമായ പാർട്ടികളാണ് മാധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി വോട്ടർമാരിലേക്ക് അടുക്കാൻ ശ്രമിക്കുന്നത്. എന്നാൽ അത്തരത്തിൽ ഒരു ശ്രമം അമ്പേ പാളിയ നിലയിലാണ് സിപിഎം സൈബർ സഖാക്കൾ. പാളിയെന്നു മാത്രമല്ല പുലിവാലും പിടിച്ചിരിക്കുന്ന സ്ഥിതിയാണ്.

സിപിഎമ്മിന്റെ പേരിലുള്ള 'സിപിഐഎം സൈബർ സഖാക്കൾ' എന്ന ഫേയ്സ്ബുക്ക് പേജും ഈ വഴിക്കുള്ള ശ്രമങ്ങൾ നടത്തി ഇപ്പോൾ പുലിവാലു പിടിച്ചിരിക്കുന്നത്.സിപിഐഎം സൈബർ സഖാക്കൾ എന്ന ഫേയ്സ്ബുക്ക് പേജിൽ നടത്തിയ ഓൺലൈൻ വോട്ടെടുപ്പാണ് ഇപ്പോൾ അവർക്കുതന്നെ വിനയായിരിക്കുന്നത്. പത്തനംതിട്ടയിൽ ആര് വിജയിക്കും എന്ന് പ്രവചിക്കാനുള്ള ഓൺലൈൻ പോൾ ആണ് സംഭവം.

എൽഡിഎഫ് സ്ഥാനാർത്ഥിയായ വീണ ജോർജ്, യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി എന്നിവരുടെ പേരുകൾ നൽകി, ഇവരിൽ ആര് ജയിക്കും എന്ന് പ്രവചിക്കാനായിരുന്നു ഫേസ്‌ബുക്ക് പേജിൽ ആവശ്യപ്പെട്ടിരുന്നത്. ആന്റോ ആന്റണിയുടെ വിജയം പ്രഖ്യാപിക്കുന്ന വോട്ടെടുപ്പ് ഫലമാണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്.

പതിനെണ്ണായിരത്തിലധികം പേജ് ലൈക്കും ഇരുപതിനായിരത്തോളം ഫോളോവേഴ്സുമുള്ള ഈ പേജിൽ നടത്തിയ ഓൺലൈൻ പോളിൽ 41000 പേരാണ് വോട്ട് ചെയ്തത്. ഇതിൽ വീണ ജോർജിന് 47% വോട്ടുകൾ കിട്ടിയപ്പോൾ ആന്റോ ആന്റണിക്ക് 53% വോട്ടുകൾ ലഭിച്ചു. സ്വന്തം സ്ഥാനാർത്ഥിക്കുവേണ്ടി നടത്തിയ വോട്ടെടുപ്പിൽ ഇതുവരെ നിശ്ചയിക്കാത്ത എതിർ സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കുന്ന ഫലം വന്നത് പേജിന് തിരിച്ചടിയായിരിക്കുകയാണ്.

അതേസമയം, സിപിഐഎം സൈബർ സഖാക്കൾ എന്ന ഈ പേജ് സിപിഎമ്മിന്റെ ഔദ്യോഗിക പേജല്ല. എന്നാൽ, സിപിഎമ്മിനുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ് ഈ ഫേയ്സ്ബുക്ക് പേജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP