Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഴിഞ്ഞ തവണ തോറ്റ കോഴിക്കോടും വടകരയും ആലപ്പുഴയും കൊല്ലവും എന്ത് വില കൊടുത്തും ഉറപ്പിക്കാൻ കച്ചകെട്ടി ഇറങ്ങി സിപിഎം; സിറ്റിങ് സീറ്റുകളായ ചാലക്കുടിയും കണ്ണൂരും ഇടുക്കിയും നഷ്ടമായേക്കുമെങ്കിലും നാല് സീറ്റുകൾ പിടിച്ചെടുത്ത് പണി കൊടുക്കാൻ പദ്ധതി തയ്യാർ; ഭാഗ്യം ഉണ്ടെങ്കിൽ എറണാകുളത്തും മാവേലിക്കരയിലും പത്തനംതിട്ടയിലും അട്ടിമറി വിജയം നേടാമെന്നും കണക്ക് കൂട്ടൽ; സിപിഎം ഇക്കുറി ലക്ഷ്യം ഇടന്നത് 12 സീറ്റെങ്കിലും ഉറപ്പിക്കാൻ

കഴിഞ്ഞ തവണ തോറ്റ കോഴിക്കോടും വടകരയും ആലപ്പുഴയും കൊല്ലവും എന്ത് വില കൊടുത്തും ഉറപ്പിക്കാൻ കച്ചകെട്ടി ഇറങ്ങി സിപിഎം; സിറ്റിങ് സീറ്റുകളായ ചാലക്കുടിയും കണ്ണൂരും ഇടുക്കിയും നഷ്ടമായേക്കുമെങ്കിലും നാല് സീറ്റുകൾ പിടിച്ചെടുത്ത് പണി കൊടുക്കാൻ പദ്ധതി തയ്യാർ; ഭാഗ്യം ഉണ്ടെങ്കിൽ എറണാകുളത്തും മാവേലിക്കരയിലും പത്തനംതിട്ടയിലും അട്ടിമറി വിജയം നേടാമെന്നും കണക്ക് കൂട്ടൽ; സിപിഎം ഇക്കുറി ലക്ഷ്യം ഇടന്നത് 12 സീറ്റെങ്കിലും ഉറപ്പിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിപിഎമ്മിന് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണ്. കുറഞ്ഞത് 12 സീറ്റുകൾ ഇടതുപക്ഷം നേടണമെന്നാണ് സിപിമ്മിന്റെ ആഗ്രഹം. തൃശൂരിലേത് സിപിഐയുടെ സിറ്റിങ് സീറ്റാണ്. ഇവിടെ എന്ത് സംഭവിക്കുമെന്ന് ആർക്കും പറയാനാകില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ ലോക്‌സഭാ സീറ്റിലെ എട്ട് ജയമെന്നത് 12ആക്കി ഉയർത്താൻ കരുതലോടെയാണ് സിപിഎം നീങ്ങുന്നത്. മുസ്ലിം ലീഗ് കോട്ടയായ മലപ്പുറത്തും പൊന്നാനിയിലും വിജയിക്കുകയ അസാധ്യമാണ്. എന്നാൽ കോൺഗ്രസിന്റെ കൈയിൽ നിന്ന് വടകരയും കോഴിക്കോടും ആലപ്പുഴയും കൊല്ലവും പിടിക്കാനാണ് നീക്കം. സിപിഎമ്മിന് വ്യക്തമായ മേൽകൈയുള്ള നാല് മണ്ഡലങ്ങളാണ് ഇവ. അതുകൊണ്ട് തന്നെ ഇവിടെ സംഘടനാ കരുത്തിൽ ജയിക്കുകയാണ് ലക്ഷ്യം.

കോഴിക്കോട് എംവി പ്രദീപ് കുമാറാണ് സ്ഥാനാർത്ഥി. എംഎൽഎയായ പ്രദീപിന്റെ ക്ലീൻ ഇമേജിൽ ജയിക്കുകായണ് ലക്ഷ്യം. വടകരയിൽ സാക്ഷാൽ പി ജയരാജൻ. എണ്ണയിട്ട് പ്രവർത്തിക്കുന്ന യന്ത്രം പോലെ ജയരാജന് വേണ്ടി സിപിഎം രംഗത്തുണ്ട്. ഇതിനൊപ്പം ആലപ്പുഴയിൽ എഎം ആരിഫ്. മുസ്ലീവോട്ടുകളുടെ ഏകീകരണത്തിലൂടെ ആലപ്പുഴ പിടിച്ചെടുക്കുകയാണ് തന്ത്രം. കൊല്ലത്ത് കെ എൻ ബാലഗോപാൽ. എൻ എസ് എസ് വോട്ടുകൾ കൊല്ലത്ത് മാത്രമം സിപിഎമ്മിന് അനുകൂലമാകുമെന്നാണ് അവരുടെ വിലയിരുത്തൽ. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ അതിവിശ്വസ്തനായ കലഞ്ഞൂർ മധുവിന്റെ സഹോദരനാണ് ബാലാഗോപാൽ. ഈ ബന്ധം വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. അങ്ങനെ നാല് മണ്ഡലങ്ങൾ കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കുകയാണ് ലക്ഷ്യം.

എറണാകുളത്തും പത്തനംതിട്ടയിലും വിജയ പ്രതീക്ഷയുണ്ട്. എറണാകുളത്ത് പി രാജീവിന് നേരിയ ഭൂരിപക്ഷം ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. പത്തനംതിട്ടയിൽ ക്രൈസ്തവ വോട്ടുകളുടെ ഏകീകരണത്തിലൂടെ വീണാ ജോർജ് ജയിക്കുമെന്നും പ്രതീക്ഷിക്കുന്നു. മാവേലിക്കരയിൽ സിപിഐയുടെ ചിറ്റയം ഗോപകുമാറും അട്ടിമറിക്ക് കരുത്തുള്ള വ്യക്തിയാണ്. കഴിഞ്ഞ തവണ സിപിഎം ജയിച്ച കണ്ണൂരും ഇടുക്കിയും ചാലക്കുടിയും അതിശക്തമായ മത്സരമാണ് നടക്കുന്നത്. മൂന്നിടത്തും സിപിഎമ്മിന് സാധ്യത കുറവാണ്. ചാലക്കുടിയിൽ ഇന്നസെന്റും കണ്ണൂരിൽ പികെ ശ്രീമതിയും ഇടുക്കിയിൽ ജോയ്‌സ് ജോർജും ജീവന്മരണ പോരാട്ടത്തിലാണ്. അതുകൊണ്ട് കൂടിയാണ് കോൺഗ്രസിന്റെ കുത്തക സീറ്റുകളിൽ മത സമൂദായ സമാവാക്യമെല്ലാം ഒരുമിക്കുന്ന സ്ഥാനാർത്ഥികളെ സിപിഎം നിർത്തുന്നത്.

കഴിഞ്ഞതവണ പരാജയപ്പെട്ട 12 ലോക്‌സഭാ സീറ്റുകളിൽ 4 എണ്ണത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കാൻ സിപിഎം തീരുമാനിച്ചത് വ്യക്തമായ പദ്ധതികളുമായാണ്. ഈ സീറ്റുകൾ തിരിച്ചുപിടിക്കുന്നതിൽ പരാജയപ്പെടരുതെന്ന മുന്നറിയിപ്പ് ബന്ധപ്പെട്ട ജില്ലാ നേതൃത്വങ്ങൾക്കു സംസ്ഥാന സെക്രട്ടേറിയറ്റ് നൽകി. കോഴിക്കോട്, വടകര, ആലപ്പുഴ, കൊല്ലം എന്നിവയാണ് ഈ സീറ്റുകൾ. ഈ നാലും 2014 ൽ ജയിക്കുന്ന സീറ്റുകളുടെ പട്ടികയിൽ സംസ്ഥാന കമ്മിറ്റി ഉൾപ്പെടുത്തിയിരുന്നു. അന്നു കണക്കുകൂട്ടൽ പിഴച്ചെങ്കിൽ ഇക്കുറി അത് ആവർത്തിക്കരുതെന്ന തീരുമാനത്തിലാണു പാർട്ടി. എംപി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ വിഭാഗത്തെ എൽഡിഎഫിലേക്കു തിരികെ കൊണ്ടുവന്നതു വടകര വിജയം ലക്ഷ്യമിട്ടാണ്. മത്സരിക്കാനില്ലെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രഖ്യാപനവും ആശ്വാസത്തോടെ കാണുന്നു. മുല്ലപ്പള്ളിക്കു പകരം ആര് എന്നതാണ് ഉയരുന്ന ചോദ്യം. കെ.കെ. രമ വന്നാൽ മത്സരം കടുക്കും.

കോൺഗ്രസിന്റെ എം.കെ. രാഘവനിൽ നിന്നു സീറ്റു പിടിക്കാൻ കോഴിക്കോട് നോർത്ത് എംഎൽഎ എ. പ്രദീപ്കുമാറിന് കഴിയുമെന്നാണ് വിലയിരുത്തൽ്. കൊല്ലത്ത് ഇടതുപക്ഷത്തിനുള്ള ആധിപത്യം പാർലമെന്റ് സീറ്റിൽ കൂടി പ്രതിഫലിപ്പിക്കാൻ പറ്റുന്ന സ്ഥാനാർത്ഥിയെന്ന നിലയിലാണു മുൻ ജില്ലാ സെക്രട്ടറികൂടിയായ കെ.എൻ. ബാലഗോപാലിന്റെ വരവ്. ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ മത്സരിക്കാനിടയില്ലെന്നത് എ.എം. ആരിഫിന്റെ പ്രതീക്ഷ വർധിപ്പിച്ചിരിക്കുന്നു. ഇടതുമുന്നണിയുടെ ബൂത്തുതലം വരെയുള്ള കൺവൻഷനുകൾ 20 നകം തീരും. സ്ഥാനാർത്ഥികൾ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ചുവരുന്നു. പാർട്ടിയുടെയും മുന്നണിയുടെയും നോട്ടീസുകളുമായി പ്രവർത്തകരെ വീടുകളിലേക്കു നിയോഗിച്ചിട്ടുണ്ട്. മാർച്ച് മൂന്നുമുതൽ രണ്ടു റൗണ്ടു സ്ഥാനാർത്ഥി പര്യടനമാണ് ഉദ്ദേശിക്കുന്നത്.

ഇടതുമുന്നണി പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ മികവും പരാജയഭീതിയും കാരണമാണ് കോൺഗ്രസ് നേതാക്കൾ മത്സരിക്കാൻ ഭയക്കുന്നതെന്ന് ഇടതു മുന്നണി കൺവീനർ എ.വിജയരാഘവൻ പറയുന്നതും തന്ത്രപരമായ നീക്കമാണ്. തെരഞ്ഞെടുപ്പിൽ സംഘപരിവാറുമായി കൈ കോർത്ത് പിടിക്കുന്നതിന്റെ റിഹേഴ്‌സലാണ് ശബരിമലയുടെ മറവിൽ കോൺഗ്രസ് നടത്തിയത്. പത്തനംതിട്ടയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി വീണാ ജോർജ് അടക്കം വിജയിക്കുമെന്ന ആത്മവിശ്വാസമാണ് സിപിഎം അണികളിലേക്ക് പകരുന്നത്. ഇടതു മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം കോൺഗ്രസ് നേതാക്കൾ മത്സര രംഗത്തു നിന്നും പിന്മാറുന്നത് ഇതിന് തെളിവാണെന്ന് സിപിഎം പറയുന്നു.

പിന്മാറ്റത്തിൽ ഏറ്റവും പ്രധാന കാരണം ഇടതു സ്ഥാനാർത്ഥികളുടെ മികവും അവരോട് എതിർത്ത് മത്സരിച്ചാൽ പരാജയപ്പെടുമെന്ന ഭീതിയുമാണ്. ശബരിമല വിഷയത്തിൽ ബിജെപിക്ക് സഹായകരമായ നിലപാടാണ് കേരളത്തിലെ യുഡിഎഫ് സ്വീകരിച്ചത്. നരേന്ദ്ര മോദിക്കെതിരായല്ല അവരുടെ മത്സരം. മറിച്ച് കോൺഗ്രസിന്റെ ഒന്നാമത്തെ ശത്രു പിണറായി വിജയനാണെന്നും സിപിഎം പറയുന്നു. ഇതിലൂടെ മോദി വിരുദ്ധ വോട്ടുകളെല്ലാം ആകർഷിക്കാനാണ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP