Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിംഹം ഒരു മൃഗത്തെ വേട്ടയാടി ഭക്ഷിക്കും; ശേഷിക്കുന്നത് കൈയൂക്കും സ്വാധീനവും അനുസരിച്ച് മറ്റുള്ളവർ ഭക്ഷിക്കും! സുധേഷ് കുമാർ എത്തിയതോടെ വേട്ടയാടലും ഇല്ല... ഭക്ഷണവും ഇല്ല... സത്യത്തിൽ പട്ടിണിയാ.....; ഉപജാപസംഘത്തെ പടിക്ക് പുറത്ത് നിർത്തി ട്രാൻസ്‌പോർട്ട് കമ്മീഷണർ സുധേഷ് കുമാർ; ആർ ടി ഒ മാരെ വിറപ്പിച്ച് മിന്നൽ പരിശോധന; എഡിജിപിയെ പേടിച്ച് ഇടനിലക്കാരും; പൊലീസുകാരനെ തല്ലിയ മകളെ സംരക്ഷിച്ച് പോയ മാനം തിരികെ പിടിക്കാൻഅഴിമതി വിരുദ്ധ റോളിൽ സുധേഷ് കുമാർ

സിംഹം ഒരു മൃഗത്തെ വേട്ടയാടി ഭക്ഷിക്കും; ശേഷിക്കുന്നത് കൈയൂക്കും സ്വാധീനവും അനുസരിച്ച് മറ്റുള്ളവർ ഭക്ഷിക്കും! സുധേഷ് കുമാർ എത്തിയതോടെ വേട്ടയാടലും ഇല്ല... ഭക്ഷണവും ഇല്ല... സത്യത്തിൽ പട്ടിണിയാ.....; ഉപജാപസംഘത്തെ പടിക്ക് പുറത്ത് നിർത്തി ട്രാൻസ്‌പോർട്ട് കമ്മീഷണർ സുധേഷ് കുമാർ; ആർ ടി ഒ മാരെ വിറപ്പിച്ച് മിന്നൽ പരിശോധന; എഡിജിപിയെ പേടിച്ച് ഇടനിലക്കാരും; പൊലീസുകാരനെ തല്ലിയ മകളെ സംരക്ഷിച്ച് പോയ മാനം തിരികെ പിടിക്കാൻഅഴിമതി വിരുദ്ധ റോളിൽ സുധേഷ് കുമാർ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. സുധേഷ്‌കുമാർ ഐ പി എസ് ട്രാൻസ്പോർട്ട് കമ്മീഷണർ ആയി എത്തിട്ട് ഒരു മാസം ആകുന്നതേയുള്ളു. അതിന് മുൻപ് വരെ വഴുതയ്ക്കാട്ടെ ട്രാൻസ്പോർട്ട് കമ്മീഷണർ ഓഫീസ് ഉപജാപ സംഘത്തിന്റെ പിടിയിൽ ആയിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. ബറ്റാലിയൻ എ.ഡി.ജി.പിയായരിക്കെയാണ് സുധേഷ് കുമാറിന്റെ മകൾ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറായ പൊലീസുകാരനെ മർദ്ദിച്ചത്. ഇത് ഏറെ വിവാദമായിരുന്നു. പൊലീസുകാരോട് എ.ഡി.ജി.പി. സുധേഷിന്റെ കുടുംബം വളരെ മോശമായാണു പെരുമാറുന്നതെന്നും അടിമപ്പണി ചെയ്യിക്കുന്നുവെന്നും ആക്ഷേപം ഉയർന്നതും സുധേഷ് കുമാറിന് വിനയായി. തുടർന്ന് സുധേഷ്‌കുമാറും കുടുംബവും പ്രതികൂട്ടിലാവുകയും ഐ പി എസ് അസോസിയേഷൻ പോലും സഹായിക്കാതെ വരികയും ചെയ്തതോടെ സേനയിൽ തന്നെ സുധേഷ്‌കുമാർ ഒറ്റപ്പെട്ടു. ഇതിനിടെയാണ് സുധേഷിനെ ട്രാൻസ്പോർട്ട് കമ്മീഷണർ ആയി മുഖ്യമന്ത്രി നിയമിക്കുന്നത്.

ഡൽഹിയിലെ ഒരു ഉന്നത സി പി എം നേതാവിന്റെ സഹപാഠി ആയിരുന്നുവെന്ന ബന്ധം ഉപയോഗപ്പെടുത്തിയാണ് സുധേഷ്‌കുമാർ പുതിയ പദവി നേടിയതെന്ന സംസാരവും സേനയിൽ ശക്തമാണ്. എന്നാൽ കിട്ടിയ പുതിയ പദവി ഇമേജ് മാറ്റത്തിന് ഉപയോഗിക്കുകയാണ് സുധേഷ് കുമാർ. പൊലീസിൽ തിരിച്ചെത്താൻ വേണ്ടി നടത്തുന്ന കഠിന ശ്രമം. ജനോപകാരപ്രദമായ ഇടപെടലുകളാണ് ലക്ഷ്യമിടുന്നത്. സുധേഷ് കുമാർ എത്തുന്നതിന് മുമ്പ് ട്രാൻസ്‌പോർട്ട് ഭവനിൽ എല്ലാം കൈവിട്ട കളിയായിരുന്നു. മുൻപുള്ള ഓഫീസിന്റെ അവസ്ഥയെ പറ്റി രസികനായ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത് സിംഹം ഒരു മൃഗത്തെ വേട്ടയാടി ഭക്ഷിക്കും. ആവശ്യമുള്ള മാംസം ഭക്ഷിച്ച ശേഷം അത് മടങ്ങും. ശേഷിക്കുന്നത് കൈയൂക്കും സ്വാധീനവും അനുസരിച്ച് മറ്റുള്ളവർ ഭക്ഷിക്കും ഇതായിരുന്നു നടന്നത്.

എന്നാൽ സുധേഷ് കുമാർ വന്നശേഷം വേട്ടയാടലും ഇല്ല ഭക്ഷണവും ഇല്ല. സത്യത്തിൽ പട്ടിണിയാ..... ഈ വാക്കുകൾ കേട്ട് നടത്തിയ അന്വേഷണത്തിലാണ് സുധേഷ്‌കുമാർ ഐ പി എസ് ഉപജാപക്കാരെ ആട്ടി പുറത്താക്കിയ കാര്യം അറിയുന്നത്. മുൻപൊക്കെ ട്രാൻസ്പോർട്ട് കമ്മീഷണർ ഓഫീസ് കേന്ദ്രീകരിച്ചു തന്നെ സ്ഥലം മാറ്റത്തിനും വിവിധ ഉത്തരവുകൾ ഇറക്കുന്നതിനും ലോബി പ്രവർത്തിച്ചിരുന്നു. ഈ ലോബിയെയാണ് പുതിയ കമ്മീഷണർ പടിക്ക് പുറത്താക്കിയത്. സ്ഥാനം എറ്റെടുക്കും മുൻപ് പൊലീസ് ഇന്റലിജൻസിന്റെ സഹായം തേടിയ ശേഷമാണ് സുധേഷ് കുമാർ ട്രാൻസ്പോർട്ട് കമ്മീഷണർ ആസ്ഥാനത്ത് എത്തിയത്. ഇന്റലിജൻസ് നല്കിയ റിപ്പോർട്ട് പ്രകാരമാണ് ഉപജാപക്കാരെ പടിക്ക് പുറത്താക്കിയത്.

ഒപ്പം ഉദ്യോഗസ്ഥർക്ക് താക്കീതും നല്കിയെന്നാണ് വിവരം. അതു കൊണ്ട് തന്നെ ഉദ്യോഗസ്ഥരെല്ലാം പേടിച്ചിരിക്കയാണ് അഴിമതിക്കാരെ വെച്ചു പൊറുപ്പിക്കില്ലന്ന് വകുപ്പ് തലവന്മാരെ നേരിട്ടു വിളിച്ചു പറഞ്ഞിരിക്കയാണ് സുധേഷ് കുമാർ. മുൻപൊക്കെ ട്രാൻസ്പോർട്ട് കമ്മീഷണർമാർ ആർ ടി ഒ ഓഫീസുകളിൽ ഇൻസ്പെക്ഷന് ചെന്നാൽ ഉദ്യോഗസ്ഥ ആതിഥ്യം സ്വീകരിച്ച് ഗുഡ് സർട്ടിഫിക്കറ്റ് നല്കി മടങ്ങുകയായിരുന്നു പതിവ്. എന്നാൽ ആ പതിവിനും സുധേഷ്‌കുമാർ അന്ത്യം കുറിച്ചു. രണ്ടാഴ്ച മുൻപ് ഗതാഗത വകുപ്പിന്റെ ഒരു ഉദ്ഘാടന പരിപാടിക്ക് കോഴിക്കോട് പോയ ഗതാഗത കമ്മീഷണർ അവിടെ നിന്നും നേരെ പോയത് മലപ്പുറം ആർ ടി ഒ ഓഫീസിൽ മിന്നൽ പരിശോധന കണ്ട ഉദ്യോഗസ്ഥർ പഴയ കമ്മീഷണർമാർക്ക് ഒരുക്കും പോലെ വേണ്ട സ്വീകരണവും ആതിഥ്യവും നല്കി മടക്കി അയക്കാൻ നോക്കിയെപ്പോഴാണ് തങ്ങളുടെ പിടിയിൽ നില്ക്കുന്ന ആളല്ല പുതിയ കമ്മീഷണർ എന്ന് തിരിച്ചറിയുന്നത്.

ആതിഥ്യം സ്വീകരിച്ചില്ലന്ന് മാത്രമല്ല മുഴുവൻ ഫയലകളും പരിശോധിച്ച് തീർപ്പാക്കാത്ത ഫയലുകളിന്മേൽ ആർ ടി ഒ യോടു വിശദീകരണവും തേടി കൂടാതെ ഉദ്യോഗസ്ഥരോടെല്ലാം അഴമതി വെച്ചു പൊറുപ്പിക്കില്ലന്ന് പറയുകയും ചെയ്തു. സുധേഷ് കുമാറിന്റെ മിന്നൽ പരിശോധന അറിഞ്ഞ മറ്റു ആർ ടി ഒ മാർ ഇടനിലക്കാരോടു ജാഗ്രത കാട്ടാനും അനാവിശ്യമായി ഓഫീസിൽ കയറി ഇറങ്ങരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ജീവനക്കാരെ വിറപ്പിക്കുകയും ഉപജാപ സംഘത്തെ പടിക്കു പുറത്താക്കുകയും ചെയ്ത പുതിയ ഗതാഗത കമ്മീഷണർക്ക് മലയാളം വായിക്കാനറിയില്ല എന്നതു മാത്രമാണ് പ്രശ്നം. കേരളയീർ അല്ലാത്ത ഐ പി എസുകാർ നാലാം ക്ലാസ് മലയാളം എങ്കിലും അറിഞ്ഞിരിക്കണമെന്നാണ്സർവ്വീസ് ചട്ടം. അക്കാര്യത്തിൽ മാത്രമാണ് സുധേഷ്‌കുമാറിന്' തോൽവി.

കൂടെയുള്ള ആരെയും വിശ്വാസമില്ല മലയാളം ഒട്ടും അറിയില്ല. ഭരണ ഭാഷ മലയാളം ആയതിനാൽ ഫയലുകൾ പഠിക്കാനും ഒപ്പിടാനും കാല താമസം നേരിടുന്നു. ഇത് ട്രാൻസ്പോർട്ട് കമ്മീഷണർ ആഫീസിൽ ഫയലുകൾ കുന്നു കൂടുന്നതിന് വഴി വെയ്ക്കുന്നുവെന്നാണ് കമ്മീഷണറുടെ എതിരാളികൾ പറയുന്നത്. എന്തായലും ട്രാൻസ്പോർട്ട് കമ്മീഷർ ആയിരിക്കെ എഡിജപി ടോമിൻ ജെ തച്ചങ്കരിക്ക് കിട്ടിയ സ്വീകാര്യത കൂടി മനസിലാക്കിയാണ് വകുപ്പിൽ ശുദ്ധികലശത്തിന് സുധേഷ് കുമാർ തയ്യാറായിരിക്കുന്നത്.. അതിലുപരിയായി മകൾ പൊലീസുകാരനെ അടിച്ചതു മൂലം ഉണ്ടായ മാനഹാനി മാറ്റി എടുക്കാനുള്ള തീവ്ര ശ്രമത്തിലുമാണ് പുതിയ കമ്മീഷണർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP