Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചു ജില്ലകൾക്ക് സൂര്യതാപ മുന്നറിയിപ്പ്; കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിൽ താപനില വർധിച്ചേക്കും; പകൽസമയം കാപ്പി, ചായ എന്നിവ ഒഴിവാക്കാനും നിർദ്ദേശം

അഞ്ചു ജില്ലകൾക്ക് സൂര്യതാപ മുന്നറിയിപ്പ്; കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിൽ താപനില വർധിച്ചേക്കും; പകൽസമയം കാപ്പി, ചായ എന്നിവ ഒഴിവാക്കാനും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ജാഗ്രത നിർദ്ദേശം. അഞ്ചുജില്ലകളിലെ കൂടിയ താപനില രണ്ടുമുതൽ മൂന്നു ഡിഗ്രിവരെ വർധിക്കാമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിൽ താപനില വർധിക്കാമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്. പാലക്കാട് വെള്ളിയാഴ്ച പകൽചൂട് 41 ഡിഗ്രി സെൽഷ്യസിലെത്തി. മുണ്ടൂരിലാണ് 41 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്നുദിവസം തുടർച്ചയായി മുണ്ടൂരിൽ 40 ഡിഗ്രിയായിരുന്നു താപനില രേഖപ്പെടുത്തിയത്.

സൂര്യാഘാതം  നിർദ്ദേശങ്ങൾ

1 രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്.

2നിർജലീകരണം തടയാൻ കുടിവെള്ളം കരുതുക

3 പരമാവധി ശുദ്ധജലം കുടിക്കുക

4 പകൽസമയം കാപ്പി, ചായ എന്നിവ ഒഴിവാക്കുക.

5 അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP