Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബ്രിട്ടനിൽ ആഡംബരക്കാറുകളുടെ മത്സരത്തിനിടെ പെട്ടുപോയ ഇന്ത്യൻ യുവതിയുടെ കാർ ഇടിച്ചുതകർന്ന് മക്കൾ രണ്ടുപേരും മരിച്ചു; പത്തുവയസ്സും രണ്ടു വയസ്സുമുല്ല ഇന്ത്യൻ വശജരായ ആൺകുട്ടികളെ രക്ഷിക്കാനായില്ല

ബ്രിട്ടനിൽ ആഡംബരക്കാറുകളുടെ മത്സരത്തിനിടെ പെട്ടുപോയ ഇന്ത്യൻ യുവതിയുടെ കാർ ഇടിച്ചുതകർന്ന് മക്കൾ രണ്ടുപേരും മരിച്ചു; പത്തുവയസ്സും രണ്ടു വയസ്സുമുല്ല ഇന്ത്യൻ വശജരായ ആൺകുട്ടികളെ രക്ഷിക്കാനായില്ല

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടനിൽ ആഡംബരക്കാറുകളുടെ മത്സരയോട്ടത്തിനിടെ പെട്ടുപോയ ഇന്ത്യൻ യുവതിയുടെ കാർ ഇടിച്ചുതകർന്നപ്പോൾ അവർക്ക് നഷ്ടമായത് ജീവിതത്തിലിതേവരെ സ്വപ്‌നം കണ്ടതെല്ലാം. വോൾവർഹാംപ്ടണിൽ ഇന്നലെ വൈകുന്നേരമാണ് രണ്ട് കുരുന്നുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്നത്. ഇന്ത്യക്കാരിയായ യുവതിയോടിച്ച ബിഎംഡബ്ല്യുവിലേക്ക് മത്സരയോട്ടം നടത്തുകയായിരുന്ന ബെന്റ്‌ലി കോണ്ടിനെന്റൽ കാർ വന്നിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മക്കളായ പത്തുവയസ്സുകാരൻ സഞ്ജയ് സിങ്ങും രണ്ടുവയസ്സുകാരൻ പവൻവീറും അപകടസ്ഥലത്തുതന്നെ മരിച്ചു. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട പാരാമെഡിക്കൽ സംഘം കുട്ടികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ, എന്റെ മക്കൾ, എന്റെ മക്കളെന്ന് അവർ അലറി വിളിച്ചുകൊണ്ടിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട ബെന്റ്‌ലി ഓടിച്ചിരുന്നയാളെന്നാരോപിച്ച് 31-ാരനെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാൾ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട യഥാർഥ പ്രതിയെ കണ്ടെത്താൻ സഹായിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. ഒരു ഔഡിയും ബെന്റ്‌ലി കോണ്ടിനെന്റലുമാണ് മത്സരയോട്ടം നടത്തിയത്. ഇതിനിടെ, യുവതി ഓടിച്ചിരുന്ന ബിഎംഡബ്ല്യുവിലേക്ക് കാർ വന്നിടിക്കുകയായിരുന്നു. ഔഡി ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. മുമ്പും അപകടങ്ങൾ സംഭവിച്ചിട്ടുള്ള ഇടത്താണ് ഇപ്പോഴത്തെ അപകടവും ഉണ്ടായത്. അപകടത്തിൽ .യുവതി ഓടിച്ചിരുന്ന കാർ പൂർണമായും തകർന്നു. ദിവസേനയെന്നോണം അപകടമുണ്ടാകുന്നത്ര അപകടകരമായ പ്രദേശമാണിതെന്ന ഇനിടെ 30 വർഷമായി താമസിക്കുന്ന ഒരാൾ പറഞ്ഞു.

രണ്ട് കാറുകൾ തന്നെ അതിവേഗം കടന്നുപോയതായി പിന്നാലെവന്ന ടാക്‌സി ഡ്രൈവർ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. അപകടമുണ്ടായതിന് ഒരുകിലോമീറ്റർ അകലെവച്ചാണ് ഈ കാറുകൾ തന്നെ കടന്നുപോയതെന്ന് ടാക്‌സി ഡ്രൈവറായ തൻവീർ ഹുസൈൻ പറയുന്നു. അപകടസ്ഥലത്ത് താനെത്തുമ്പോഴേക്കും കുട്ടികളെ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങിയരുന്നു. എന്റെ മക്കളെന്ന വിളിച്ച് കരഞ്ഞുകൊണ്ടിരുന്ന യുവതി ആകെ നടുങ്ങി വിറയ്ക്കുകയായിരുന്നുവെന്നും തൻവീർ പറഞ്ഞു.

സ്ഥലത്തെത്തുമ്പോൾ നാട്ടുകാർ ചേർന്ന് കുട്ടികളെയും യുവതിയെയും പുറത്തെടുത്തിരുന്നുവെന്ന് വെസ്റ്റ് മിഡ്‌ലൻഡ്‌സ് ആംബുലൻസ് അധികൃതർ പറഞ്ഞു. മൂന്നുപേരും ഒരുകാറിൽത്തന്നെയുള്ളവരായിരുന്നു. മറ്റു വാഹനങ്ങളിലുള്ളവർക്ക് പരിക്കേറ്റിട്ടില്ല. ഗുരുതരമായി പരിക്കേറ്റ യുവതിയെ പ്രഥമശുശ്രൂഷ നൽകിയശേഷം ബർമ്മിങ്ങാമിലെ ക്വീൻ എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റി. കുട്ടികൾ തൽക്ഷണം മരിച്ചിരുന്നുവെന്നും ആംബുലൻസ് സർവീസ് അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP