Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു തവണ കൂടി കഴിഞ്ഞാൽ കേരളത്തിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 14 ആയി കുറയുമോ? യുപിയിൽ സീറ്റുകളുടെ എണ്ണം 95 ആവുമോ? ഇന്ത്യൻ ഭരണഘടനയിൽ എഴുതി ചേർത്ത ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർനിർണയിക്കുന്നത് 1976ൽ അടിയന്തരവസ്ഥയിൽ മാറ്റിയിരുന്നില്ലെങ്കിൽ ലോക്‌സഭയിൽ മലയാളികൾക്ക് യാതൊരു സ്ഥാനവും ഇല്ലാതായേനേ? 2026ൽ നയം പുനപ്പരിശോധിക്കുമ്പോൾ കേരളത്തിന് നഷ്ടപ്പെടാൻ ഏറെ; നേടാൻ ഉള്ളത് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് മാത്രം

ഒരു തവണ കൂടി കഴിഞ്ഞാൽ കേരളത്തിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 14 ആയി കുറയുമോ? യുപിയിൽ സീറ്റുകളുടെ എണ്ണം 95 ആവുമോ? ഇന്ത്യൻ ഭരണഘടനയിൽ എഴുതി ചേർത്ത ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർനിർണയിക്കുന്നത് 1976ൽ അടിയന്തരവസ്ഥയിൽ മാറ്റിയിരുന്നില്ലെങ്കിൽ ലോക്‌സഭയിൽ മലയാളികൾക്ക് യാതൊരു സ്ഥാനവും ഇല്ലാതായേനേ? 2026ൽ നയം പുനപ്പരിശോധിക്കുമ്പോൾ കേരളത്തിന് നഷ്ടപ്പെടാൻ ഏറെ; നേടാൻ ഉള്ളത് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് മാത്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യം സുപ്രധാനമായ ഒരു തിരഞ്ഞെടുപ്പലേക്ക് നീങ്ങുകയാണ്. കേരളത്തിൽ നിന്നും 20 ലോക്‌സഭാ സീറ്റുകളാണ് നിലവിലുള്ളത്. കോൺഗ്രസ് രാഷ്ട്രീയത്തിനും സിപിഎം രാഷ്ട്രീയത്തിനും കാര്യമായ സംഭാവന ചെയ്യുന്ന മണ്ണ് എന്ന നിലയിലാണ് ദേശീയ തലത്തിൽ കേരളത്തിന് പ്രസക്തിയുള്ളത്. ഈ തിരഞ്ഞെടുപ്പിലേക്കുള്ള 20 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച് ഇടതു മുന്നണി പ്രചരണം ഒരു ഘട്ടം പൂർത്തിയാക്കി കഴിഞ്ഞു. എന്നിട്ടും കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം പൂർത്തിയായിട്ടില്ല. ഇവിടെ കോൺഗ്രസിന്റെ പക്കലുള്ള 16 സീറ്റുകളിലേക്ക് സ്ഥനാർത്ഥിയാകാൻ നേതാക്കളുടെ ബഹളമാണ്. 20 സീറ്റും കോൺഗ്രസിന് കൊടുത്താലും അടി തീരാത്ത അവസ്ഥയാണുള്ളത്. എന്നാൽ, ഒരു തവണ കൂടി ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞാൽ കേരളത്തിലെ സീറ്റുകളുടെ എണ്ണം 14 ആയി കുറയുമോ? തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളിൽ മാറ്റം 2026ൽ നയം പുനപ്പരിശോധിക്കുമ്പോൾ കേരളത്തിന് നാലു സീറ്റുകൾ നഷ്ടപ്പെടുമെന്ന ആശങ്ക ശക്തമാണ്. കേരളത്തിന് നഷ്ടം സംഭവിക്കുമ്പോൾ ഉത്തർപ്രദേശ് അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അത് നേട്ടമാകുകയും ചെയ്യും.

ഇന്ത്യൻ ഭരണ ഘടനയിലെ ആർട്ടിക്കിൾ 81 പ്രകാരമാണ് ഓരോ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിൽ നിർണയം നടത്തുക. ജനസംഖ്യാ അനുപാതത്തിലാണ് സീറ്റു നിർണയം നടത്തുന്നത്. ആദ്യാകാലത്തെ ഈ മാനദണ്ഡം അടിസ്ഥാനമാക്കിയാലാണ് ജനസംഖ്യാ വളർച്ച കുറഞ്ഞ സംസ്ഥാനങ്ങൾക്ക് തിരിച്ചടി സംഭവിക്കുക. കേരളം, തമിഴ് നാട്, ആന്ധ്രപ്രദേശ്, ഒഡിഷ, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ജനസഖ്യാ വർദ്ധനവ് വലിയ തോതിൽ ഇല്ല. അതുകൊണ്ട് തന്നെ ജനസംഖ്യാ നിരക്ക് അടിസ്ഥാനമാക്കി ലോക്‌സഭാ മണ്ഡലങ്ങൾ പുനർ നിർണയിച്ചാൽ കേരളത്തിന് വലിയ നഷ്ടമാണ് ഉണ്ടാകുക.

ഇപ്പോഴത്തെ നിലയിൽ ഇങ്ങനെ പുനർ നിർണയം ഉണ്ടാകാതിരിക്കാൻ കാരണം 1976ലെ അടിയന്തരാവസ്ഥാ കാലത്തുകൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയാണ്. അടിയന്തരാവസ്ഥാ കാലത്തുകൊണ്ടുവന്ന ഭരണഘടനയിലെ 42ാം ഭേദഗതി പ്രകാരം 25 വർഷം കഴിയുമ്പോൾ മാത്രം ജനസംഖ്യാ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തിയാൽ മതിയാകും. 84ാമത്തെ ഭേദഗതി പ്രകാരം 2001ലെ ഭേദഗതി പ്രകാരം നിലവിലെ സീറ്റു നില 2026 വരെ തുടരും. പത്ത് ലക്ഷം ജനങ്ങൾ ഉൾക്കൊള്ളുന്നതാണ് ഒരു ലോക്‌സഭാ മണ്ഡലം മുമ്പുണ്ടായിരുന്ന ചിത്രം. കേരളത്തിൽ ഇത് ഏഴ് ലക്ഷമാണ്.

2026ൽ ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തി മണ്ഡലപുനർ നിർണയം നടത്തിയാൽ ജനസംഖ്യ നിയന്ത്രണം കാര്യക്ഷമമായി നടപ്പിലാക്കിയ കേരളവും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിൽ പ്രാതിനിധ്യം കുറയുക. ഏറ്റവും അധികം നഷ്ടസാധ്യത തമിഴ്‌നാടിനാണ്. 10 സീറ്റുകൾ വരെ തമിഴ്‌നാടിന് കുറയാമെന്ന അവസ്ഥ വരും. ആന്ധ്രയിലും തെലുങ്കാനയിലുമായി 6 സീറ്റുകളുടെ നഷ്ടം സംഭവിക്കാം. കേരളത്തിന്  ആറ് സീറ്റുകളുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. ഒഡിഷയ്ക്കും ബംഗാളിലും ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിൽ കുറവുണ്ടാകും.

അതേസമയം ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോകസഭാ സീറ്റുകൾ നിർണയിക്കുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ പ്രാധാന്യം ലഭിക്കാനും സാധ്യതയുണ്ട്. ജനസംഖ്യയുടെ കാര്യത്തിൽ യാതൊരു നിയന്ത്രണവും പാലിക്കാത്ത ഉത്തർപ്രദേശിന് 13 സീറ്റുകൾ അധികമായി അനുവദിക്കാൻ സാധ്യതയുണ്ട്. നിലവിൽ 80 സീറ്റുള്ള ഉത്തർ പ്രദേശിന് ജനസംഖ്യയെ അടിസ്ഥാനമാക്കി സീറ്റുകൾ വീതം വച്ചാൽ 93 എന്ന നിലയിലേക്കും ഉയരും. ബിഹാറിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും സീറ്റുകൾ കൂടും. അതേസമയം വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ കാര്യത്തിലും നഷ്ടക്കണക്കുകളാണ് പറയാനുള്ളത്. ഈ സ്ഥാനങ്ങളിൽ ഉള്ളവർക്ക് പ്രാതിനിധ്യം കുറയുകയും ചെയ്യും.

ഫലത്തിൽ അടിയന്തരാവസ്ഥാ കാലത്തു വന്ന ഭേദഗതിയാണ് ദേശീയ തലത്തിൽ കേരളത്തിന് പ്രാധാന്യം നൽകിയത്. 2026ൽ സംസ്ഥാനത്തിന് ആശങ്കപ്പെടാൻ കാര്യങ്ഹൾ ഏറെയുണ്ടെന്നതാണ് വാസ്തവം. 2011 സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യ 3,33,87,677 ആണുള്ളത്. ഇതിൽ 16,021,290 പുരുഷന്മാരും 17,366,387 സ്ത്രീകളുമാണ്. ഇന്ത്യയുടെ 1.3 ശതമാനമാണ് കേരളത്തിന്റെ വിസ്തൃതിയെങ്കിൽ ഇന്ത്യൻ ജനസംഖ്യയുടെ 3.1 ശതമാനത്തോളമാണ് കേരളത്തിലുള്ളത്. ഒരു കിലോമീറ്റർ പരിധിയിൽ 859 ജനങ്ങളെന്ന കേരളത്തിന്റെ ശരാശരി ദേശീയ ശരാശരിയേക്കാൾ ഏകദേശം 3 ഇരട്ടിയാണ്. ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളിലൊന്നായ കേരളം ജനസംഖ്യാ വളർച്ചാ നിരക്ക് 4.86 ശതമാനം കൂടുതലാണ്. (1,546,303 പേർ). കേരളജനസംഖ്യയിൽ 52.28 ശതമാനം (1,74,55,506)ഗ്രാമീണരും 47.72 ശതമാനം(1,59,32,171).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP