Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപിക്ക് തിരിച്ചടി; ഗുജറാത്തിലെ വനിതാ നേതാവ് പാർട്ടി വിട്ടു; പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം നൽകി വഞ്ചിക്കുന്ന മാർക്കറ്റിങ് കമ്പനിയായി ബിജെപി മാറിയെന്ന് രേഷ്മ പാട്ടീൽ; പോർബന്ദർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

ബിജെപിക്ക് തിരിച്ചടി; ഗുജറാത്തിലെ വനിതാ നേതാവ് പാർട്ടി വിട്ടു; പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം നൽകി വഞ്ചിക്കുന്ന മാർക്കറ്റിങ് കമ്പനിയായി ബിജെപി മാറിയെന്ന് രേഷ്മ പാട്ടീൽ; പോർബന്ദർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപിയെ വെട്ടിലാക്കി പാർട്ടി വിട്ട് വനിത നേതാവ്. ഗുജറാത്ത് ബിജെപിയിലെ വനിതാ നേതാവായ രേഷ്മ പട്ടേൽ ആണ് പാർട്ടി വിട്ടത്. രേഷ്മയുടെ രാജി പാർട്ടിക്ക് ഗുജറാത്തിൽ വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. പട്ടീദാർ വിഭാഗത്തിൽ ഏറെ സ്വാധീനമുള്ള നേതാവാണ് രേഷ്മ.

പൊള്ളയായ വാഗ്ദാനങ്ങൾ മാത്രം നൽകി വഞ്ചിക്കുന്ന മാർക്കറ്റിങ് കമ്പനിയായി ബിജെപി മാറിയെന്നും അതിലെ അംഗങ്ങൾ വെറും സെയിൽസ് സ്റ്റാഫുകളാണെന്നും ആരോപിച്ചുകൊണ്ടാണ് അവർ പാർട്ടിയിൽ നിന്നും രാജിവച്ചത്. പോർബന്ദർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും രേഷ്മ വ്യക്തമാക്കി. പട്ടീദാർ വിഭാഗത്തിൽ വളരെ സ്വാധീനമുള്ള രേഷ്മ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ബിജെപിക്ക് കൂടുതൽ തലവേദനയായിരിക്കുകയാണ്.

പ്രത്യേക വാർത്താസമ്മേളനം വിളിച്ചാണ് രേഷ്മ തന്റെ രാജിക്കാര്യം അറിയിച്ചത്. പാർട്ടിയുടെ മുതിർന്ന നേതാക്കൾ എല്ലാം തന്നെ പാവപ്പെട്ട ജനങ്ങളെ പൊള്ളയായ വാഗ്ദാനങ്ങൾ നൽകി സ്വന്തം നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും അത് തുറന്നു കാണിക്കാനാണ് സ്വതന്ത്ര സ്ഥാനാർത്ഥിയാവുന്നതെന്നും രേഷ്മ പറഞ്ഞു.

അതേസമയം രാജസ്ഥാനിലെ മുതിർന്ന് ബിജെപി നേതാവ് വെറ്ററൻ ദേവി സിങ് ഭാട്ടിയെയും പാർട്ടി വിട്ടു. തന്റെ രാജി ബിജെപി കേന്ദ്രനേതൃത്വത്തിനു അയച്ചതായി ദേവി സിങ് പറഞ്ഞു.ഹാർദിക് പട്ടേലിനൊപ്പം പട്ടേൽ സംവരണ പ്രക്ഷോഭത്തിൽ സജീവമായിരുന്ന രേഷ്മ 2017 നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുൻപ് ബിജെപിയിൽ ചേർന്നു. ഹാർദിക് കോൺഗ്രസ് ഏജന്റാണെന്ന് അക്കാലത്ത് രേഷ്മ ആരോപിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP