Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടക്കില്ല സാറേ എന്ന് അയാളോട് ഞാൻ തീർത്ത് പറഞ്ഞു; അതിനുള്ള കാരണവും പറഞ്ഞു കൊടുത്തു!ഒപ്പം വരാൻ നിർബന്ധിച്ച നിർമ്മാതാവിന് കൊടുത്ത മറുപടി വെളിപ്പെടുത്തി കവിയൂർ പൊന്നമ്മ

നടക്കില്ല സാറേ എന്ന് അയാളോട് ഞാൻ തീർത്ത് പറഞ്ഞു; അതിനുള്ള കാരണവും പറഞ്ഞു കൊടുത്തു!ഒപ്പം വരാൻ നിർബന്ധിച്ച നിർമ്മാതാവിന് കൊടുത്ത മറുപടി വെളിപ്പെടുത്തി കവിയൂർ പൊന്നമ്മ

മറുനാടൻ ഡെസ്‌ക്‌

താൻ സിനിമയിൽ നായികയായി കടന്നുവന്ന സമയത്ത് നിർമ്മാതാവിൽ നിന്നുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് മുതിർന്ന നടി കവിയൂർ പൊന്നമ്മ. 1964ലെ നസീർഷീല ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നിർമ്മാതാവ് ഒപ്പം താമസിക്കാൻ നിർബന്ധിച്ചെന്ന് കവിയൂർ പൊന്നമ്മ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തനിക്കും ഇത്തരത്തിൽ സിനിമാ മേഖലയിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുള്ളതായി കവിയൂർ പൊന്നമ്മ വെളിപ്പെടുത്തിയത്.

''മദ്രാസിൽ കുടുംബിനിയുടെ ഷൂട്ടിങ്ങിനിടയിൽ ഒരു നിർമ്മാതാവ് പറഞ്ഞു. എന്തിനാണ് ഹോട്ടലിൽ താമസിക്ക് പൈസ കളയുന്നത്. മുക്ക് ഓഫീസിലേക്ക് മാറാം. ഞാൻ പറഞ്ഞു നടക്കില്ല സാറേ. ഉം എന്തേ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, നടക്കില്ല അത്ര തന്നെ. വൈജയന്തിമാല പോലും പറയില്ലല്ലോ ഇങ്ങനെയെന്ന് അയാൾ. 'വൈജയന്തി മാല പറയുവോ എന്നെനിക്കറിയില്ല, ഞാൻ പറയും എനിക്ക് പറ്റില്ലാന്ന്' എന്ന് മറുപടി കൊടുത്തു''

സിനിമാരംഗത്തെ മീ ടു വെളിപ്പെടുത്തലുകളോട് പ്രതികരണം ഇങ്ങനെ- ''അതെല്ലാം അങ്ങനെ നടക്കുന്നവർക്കായിരിക്കും. സിനിമയിൽ കയറിയേ പറ്റൂ എന്ന് പറഞ്ഞ് നടക്കുന്നവരെ ചിലപ്പോൾ ദുരുപയോഗം ചെയ്‌തെന്നുവരും.''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP