Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'കൊടുത്താൽ കൊല്ലത്തും കിട്ടും, അതാണ് പ്രകൃതി നിയമം'; ന്യൂസിലന്റ് ഭീകരാക്രമണത്തെ വർഗീയവത്ക്കരിച്ച് സി.പി. സുഗതന്റെ പോസ്റ്റ് ; വിവാദമായതിന് പിന്നാലെ പോസ്റ്റ് മുക്കി തടിയൂരി വനിതാ മതിലിന്റെ കൺവീനർ; സുഗതനെ ചങ്ങലയ്ക്കിടേണ്ട സമയം കഴിഞ്ഞെന്ന് സോഷ്യൽ മീഡിയ

'കൊടുത്താൽ കൊല്ലത്തും കിട്ടും, അതാണ് പ്രകൃതി നിയമം'; ന്യൂസിലന്റ് ഭീകരാക്രമണത്തെ വർഗീയവത്ക്കരിച്ച് സി.പി. സുഗതന്റെ പോസ്റ്റ് ; വിവാദമായതിന് പിന്നാലെ പോസ്റ്റ് മുക്കി തടിയൂരി വനിതാ മതിലിന്റെ കൺവീനർ; സുഗതനെ ചങ്ങലയ്ക്കിടേണ്ട സമയം കഴിഞ്ഞെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ന്യൂസിലന്റിൽ 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ വർഗീയവത്കരിച്ച് ഹിന്ദു പാർലമെന്റ് നേതാവ് സി.പി സുഗതന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.ന്യൂസിലന്റിലെ സൗത്ത് ഐലൻഡ് സിറ്റിയിലെ ലിൻവുഡ് പള്ളിയിൽ കയറി ഭീകരവാദികൾ 49 മുസ്ലീങ്ങളെ വെടിവെച്ചു സംഭവത്തെ ''കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നായിരുന്നു'' സുഗതൻ വിശേഷിപ്പിച്ചത്. അതാണ് പ്രകൃതി നിയമമെന്നും, ഐ.എസ് ചെയ്തതിനുള്ളതാണ് ഇപ്പോൾ കിട്ടിയതെന്നും സുഗതൻ പോസ്റ്റിൽ പറയുന്നു. എന്നാൽ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ സുഗതൻ പോസ്റ്റ് മുക്കി തടിയൂരുകയായിരുന്നു.സംസ്ഥാന സർക്കാർ നടത്തിയ വനിതാ മതിൽ സംഘാടകസമിതി ജോയിന്റ് കൺവീനറുമായിരുന്നു സുഗതൻ.

കൊടുത്താൽ കൊല്ലത്തും കിട്ടും. അതാണ് പ്രകൃതിയുടെ നിയമം. ഐ.എസ് ക്രൂരതകൾ ഉണ്ടാക്കുന്ന ദുഷ്ഫലം ' എന്നായിരുന്നു സി.പി സുഗതൻ ഫേസ്‌ബുക്കിൽ കുറിച്ചത്.പോസ്റ്റ് പിൻവലിച്ചെങ്കിലും പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്ത് നിരവധി പേർ സി.പി സുഗതനെതിരെ വിമർശനം ഉന്നയിക്കുന്നുണ്ട്.

കൊല്ലപ്പെട്ടത് 49 മനുഷ്യ ജീവനുകളാണെന്നും കൊല്ലപ്പെടുന്നവരുടെ മതം നോക്കി ന്യായീകരണം നടത്തുന്ന താങ്കളെ ചങ്ങലക്കിടേണ്ട സമയം കഴിഞ്ഞുവെന്നുമാണ് ചിലർ കമന്റിൽ കുറിക്കുന്നത്.ഐ.എസ് കൊടുത്തതിനെന്തിനാണ് സുഗതാ ഇസ്ലാം മതവിശ്വാസികൾക്ക് കിട്ടുന്നത് ? സംഘികൾ കൊടുക്കുന്നതിന് ഹൈന്ദവ വിശ്വാസികൾക്ക് കിട്ടണം എന്നൊരു മുസ്ലിമും പറയില്ലോ എന്നും ചിലർ ചോദിക്കുന്നു.

ഹാദിയയുടെ അച്ഛൻ താനായിരുന്നെങ്കിൽ അവളുടെ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞ് ഉടലും തലയും രണ്ടാക്കി ജയിലിൽ പോയേനെ എന്ന സുഗതന്റെ പരാമർശവും നേരത്തെ വലിയ വിവാദമായിരുന്നു.

ന്യൂസ്ലാന്റിലെ സെൻട്രൽ ക്രൈസ്റ്റ് ചർച്ചിലെ അൽനൂർ പള്ളിയിലായിരുന്നു ആദ്യം വെടിവെയ്പുണ്ടായത്. ഹെൽമെറ്റും കറുത്ത വസ്ത്രവുമണിഞ്ഞ് പള്ളിയിൽ കയറിയ അക്രമി ആദ്യം പുരുഷന്മാർ ഇരിക്കുന്ന ഭാഗത്തും പിന്നെ സ്ത്രീകൾക്ക് നേരെയും മെഷീൻ ഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. 49 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP