Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി ജയിച്ചാൽ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് സാക്ഷി മഹാരാജ്; 'ഞാനൊരു സന്യാസി! എനിക്ക് ഭാവികാണാം; ഇത് ഈ രാജ്യത്തെ അവസാന തെരഞ്ഞെടുപ്പെന്നും സാക്ഷി;' തോന്നിയ നേരത്ത് തോന്നിയത് പറയുന്ന അദ്ദേഹം പറയുന്നത് ഞങ്ങൾ കാര്യമാക്കാറില്ലെന്ന് ബിജെപി

ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി ജയിച്ചാൽ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് സാക്ഷി മഹാരാജ്; 'ഞാനൊരു സന്യാസി! എനിക്ക് ഭാവികാണാം; ഇത് ഈ രാജ്യത്തെ അവസാന തെരഞ്ഞെടുപ്പെന്നും സാക്ഷി;' തോന്നിയ നേരത്ത് തോന്നിയത് പറയുന്ന അദ്ദേഹം പറയുന്നത് ഞങ്ങൾ കാര്യമാക്കാറില്ലെന്ന് ബിജെപി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വീണ്ടും ബിജെപിക്ക് അനുകൂല പ്രസ്താവനയുമായി ആൾ ദൈവം സാക്ഷി മഹാരാജ്. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പിൽ ജയിച്ചാൽ രാജ്യത്ത് ഇനിയൊരു പൊതുതെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്.'എല്ലാവരും വോട്ടു ചെയ്യാൻ മുന്നോട്ടുവരണമെന്നാണ് എനിക്ക് പറയാനുള്ളത്. കാരണം 2024ൽ മറ്റൊരു പൊതുതെരഞ്ഞെടുപ്പ് ഉണ്ടാവില്ല.' വ്യാഴാഴ്ച വൈകുന്നേരം ഉന്നാവോയിൽ നടന്ന യോഗത്തിൽ അദ്ദേഹം പറഞ്ഞു. 'ഞാനൊരു സന്യാസിയാണ്. എനിക്ക് ഭാവികാണാം. ഇത് ഈ രാജ്യത്തെ അവസാന തെരഞ്ഞെടുപ്പാണ്.' അദ്ദേഹം പറഞ്ഞു.

അതേസമയം, സാക്ഷി മഹാരാജിന്റെ പ്രസ്താവനയെ ആരും ഗൗരവത്തിലെടുക്കാറില്ലെന്നു പറഞ്ഞ് ബിജെപി തള്ളി. ' തോന്നിയ നേരത്ത് അദ്ദേഹത്തിന് തോന്നിയത് പറയാം. പിന്നീട് അതിൽ നിന്ന് പിന്മാറാം. അദ്ദേഹം പറയുന്നത് ഞങ്ങൾ കാര്യമാക്കാറില്ല.' എന്നാണ് യു.പിയിലെ ഒരു ബിജെപി നേതാവ് പറഞ്ഞത്.

തനിക്ക് തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ലെങ്കിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് കഴിഞ്ഞയാഴ്ച സാക്ഷി മഹാരാജ് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഉന്നാവോയിൽ നിന്നും വീണ്ടും നാമനിർദ്ദേശം ചെയ്യപ്പെടുമെന്ന് ഉറപ്പുള്ളതിനാൽ താൻ പാർട്ടിക്കുവേണ്ടി കാമ്പെയ്ൻ ചെയ്യുമെന്ന് വ്യാഴാഴ്ച അദ്ദേഹം തിരുത്തിയിരുന്നു.

'നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്നിടത്തോളം കാലം രാജ്യം അഭിവൃദ്ധി പ്രാപിക്കുമെന്ന് എല്ലാവർക്കും അറിയാം. ചിലയാളുകൾ ഉത്കണ്ഠയിലാണ്. അവർ പ്രിയങ്കാ ഗാന്ധിയേയും എസ്‌പി-ബി.എസ്‌പി സഖ്യവും കൊണ്ടുവന്നു. പക്ഷേ ആർക്കും മോദിയെ പരാജയപ്പെടുത്താനാവില്ല.' എന്നും സാക്ഷി മഹാരാജ് പറഞ്ഞിരുന്നു.

2019ലെ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ 50 വർഷത്തിനുള്ളിൽ ആർക്കും ബിജെപിയെ താഴെയിറക്കാൻ കഴിയില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പാർട്ടി ദേശീയ എക്സിക്യുട്ടീവിൽ പറഞ്ഞിരുന്നു.ഏതുമതക്കാരായാലും മരിച്ചവരെ സംസ്‌കരിക്കണമെന്ന സാക്ഷി മഹാരാജാവിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. രാജ്യത്തെ ജനസംഖ്യാ വർധനവിന് ഉത്തരവാദികൾ നാല് ഭാര്യമാരും നാൽപ്പതു മക്കളുമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP