Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`ധോണിക്ക് പിൻഗാമിയാകാൻ യോഗ്യൻ അവൻ തന്നെ`; രണ്ട് മത്സരങ്ങൾ മോശമായെന്ന് കരുതി ഒന്നും അവസാനിക്കുന്നില്ല; ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പറാകാൻ യോഗ്യനും യുവ താരം; ഋഷഭ് പന്തിനെ പിന്തുണച്ച് റിക്കി പോണ്ടിങ്

`ധോണിക്ക് പിൻഗാമിയാകാൻ യോഗ്യൻ അവൻ തന്നെ`; രണ്ട് മത്സരങ്ങൾ മോശമായെന്ന് കരുതി ഒന്നും അവസാനിക്കുന്നില്ല; ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പറാകാൻ യോഗ്യനും യുവ താരം; ഋഷഭ് പന്തിനെ പിന്തുണച്ച് റിക്കി പോണ്ടിങ്

സ്പോർട്സ് ഡെസ്‌ക്

ഡൽഹി: ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ മുൻ നായകൻ എംഎസ് ധോണി മാറി നിന്നപ്പോൾ പകരം അവസരം ലഭിച്ചത് ഋഷഭ് പന്തിനായിരുന്നു. ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച യുവ താരത്തിന് പക്ഷേ പിന്നീട് മോശം കാലമാണ്. വിക്കറ്റിന് പിന്നിൽ ഋഷഭ് വരുത്തിയ ചില പിഴവുകൾക്ക് ഇന്ത്യ വലിയ വില നൽകേണ്ടി വന്നിരുന്നു. ഇതിന്റെ പേരിൽ കടുത്ത വിമർശനങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന യുവതാരത്തിനെ പിന്തുണച്ച് മുൻ ഒാസ്‌ട്രേലിയൻ നായകനും ഇതിഹാസതാരവുമായ റിക്കി പോണ്ടിങ് രംഗത്ത്. ഐ.പി.എല്ലിൽ പന്തിന്റെ ടീം ഡൽഹി ക്യാപ്പിറ്റലിന്റെ മുഖ്യ പരിശീലകനാണ് പോണ്ടിങ്.

ലോകകപ്പിൽ ധോനിക്ക് പകരക്കാരനാകാൻ കെൽപ്പുള്ള താരമാണ് ഋഷഭ് പന്തെന്നാണ് പോണ്ടിങ് പറഞ്ഞത്. ഐപിഎല്ലിൽ മികച്ച് പ്രകടനം നടത്താൻ ഋഷഭിന് കഴിഞ്ഞാൽ ഇക്കാര്യങ്ങളെല്ലാം മറന്നുപോകും. ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലെ രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പന്തിനേക്കാൾ മികച്ച ഒരാളെ എനിക്ക് കാണാൻ സാധിച്ചിട്ടില്ല എന്നും പോണ്ടിങ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP