Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ കരീന കപൂറും സമ്മതിച്ചു ഇത് ലക്ഷങ്ങൾ മാസ ശമ്പളം വാങ്ങുന്ന ആയ; തൈമൂറിന്റെ ആയയുടെ മാസ ശമ്പളം ഒന്നരലക്ഷം; വാർത്തകളിൽ താരമായി സാവിത്രി  

ഒടുവിൽ കരീന കപൂറും സമ്മതിച്ചു ഇത് ലക്ഷങ്ങൾ മാസ ശമ്പളം വാങ്ങുന്ന ആയ; തൈമൂറിന്റെ ആയയുടെ മാസ ശമ്പളം ഒന്നരലക്ഷം; വാർത്തകളിൽ താരമായി സാവിത്രി   

മറുനാടൻ ഡെസ്‌ക്‌

താരങ്ങളുടെ മക്കളും ബന്ധുക്കളും സുഹൃത്തുക്കളുമോക്കെ വാർത്തകളിൽ ഇടംപിടിക്കുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാൽ ഒരു ആയ സ്ഥിരം വാർത്തകളിൽ നിറയുന്നത് അസാധാരണമാകും. ജനിച്ച ദിവസം മുതൽ വാർത്തകളിൽ ഇടം നേടിയ താരപുത്രനായിരുന്നു കരീനയുടേയും സെയ്ഫ് അലി ഖാന്റേയും മകൻ തൈമൂർ. ഒപ്പം തെമൂറിന്റെ ആയ സാവിത്രിയും ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. കാരണം മറ്റൊന്നുമല്ല. ഇത് വെറും ആയ അല്ല ലക്ഷങ്ങൾ മാസ ശമ്പളം പറ്റുന്ന ആയയാണ് സാവിത്രി എന്നതു തന്നെ. ഇത് സംബന്ധിച്ച വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നെങ്കിലും സ്ഥിരീകരണം ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ കരീന തന്നെ ഇതിൽ വ്യക്തത വരുത്തുന്നുണ്ട്.

ഒന്നര ലക്ഷം രൂപയാണ് സാവിത്രിയുടെ മാസശമ്പളം. കരീനയൊ സെയ്ഫൊ ഇക്കാര്യത്തെ കുറിച്ച് നേരത്തെ പ്രതികരിച്ചിരുന്നില്ല. ഇവരുടെ കുടുംബാംഗങ്ങൾ ഇക്കാര്യം പുറത്തുവിട്ട സാഹചര്യത്തിലാണ് സംഭവം ശരിവെയ്ക്കുന്ന പ്രതികരണം കരീനയുടെഭാഗത്തുനിന്നും ഉണ്ടായത്. കുഞ്ഞിന്റെ സന്തോഷവും സുരക്ഷിതത്വവും ആണ് തനിക്ക് വലുത്, അതിനായി എത്ര ചെലവാകുന്നുവെന്നു കണക്കാക്കാറില്ല എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

അച്ഛനേക്കാളും അമ്മയേക്കാളും സാവിത്രിയാണ് തൈമൂറിനൊപ്പം കൂടുതൽ സമയവും ഉണ്ടാവാറുള്ളത്. കുട്ടിയോടൊപ്പം സാവിത്രി വിദേശയാത്രയും പോകാറുണ്ട്. പ്ലേസ്‌കൂളിൽ കൊണ്ടുവിടുന്നതും തിരികെ കൊണ്ടുവരുന്നതുമെല്ലാം ആയയാണ്. പലപ്പോഴും സാവിത്രിയുടെ ഒക്കത്തിരുന്നു വരുന്ന തൈമൂറിനെയാണ് ആരാധകർക്ക് കാണാൻ സാധിക്കുക. അധിക ജോലിയുള്ള മാസങ്ങളിൽ ഒന്നേമുക്കാൽ ലക്ഷം രൂപവരെ ശമ്പളം കൂടാറുണ്ട്. എപ്പോഴും തൈമൂറിനൊപ്പം ഉള്ളതുകൊണ്ട് തന്നെ അധികം ചിത്രങ്ങളിലും സാവിത്രിയും ഉണ്ടാകും.

നിലവിൽ തൈമൂറിനുള്ളപോലെ ധാരാളം ഫാൻസ് പേജുകളും സമൂഹമാധ്യമ പേജുകളുമുള്ള ആയ ആണ് തൈമൂറിന്റെ നാനി സാവിത്രിക്കും. ഒരു അഭിമുഖത്തിൽ അബ്ബാസ് ഖാന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെയാണ് കരീന ഇക്കാര്യം വ്യക്തമാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP