Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഇന്നു നിങ്ങൾ എന്നെ വിഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവൻ എന്നു മുദ്രകുത്തി എഴുതി തള്ളുമായിരിക്കും;  ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും;'ഇതൊരു അഹങ്കാരിയുടെ ദാർഷ്ട്യമല്ല, വിഢിയുടെ വിലാപവുമല്ല, മറിച്ചു ഒരു കഠിനാധ്വാനിയുടെ ആത്മവിശ്വാസം; ടൊവിനോ തോമസ് 2011ൽ മംഗ്ലീഷിലെഴുതിയ കുറിപ്പ് വൈറലാകുന്നു

'ഇന്നു നിങ്ങൾ എന്നെ വിഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവൻ എന്നു മുദ്രകുത്തി എഴുതി തള്ളുമായിരിക്കും;  ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും;'ഇതൊരു അഹങ്കാരിയുടെ ദാർഷ്ട്യമല്ല, വിഢിയുടെ വിലാപവുമല്ല, മറിച്ചു ഒരു കഠിനാധ്വാനിയുടെ ആത്മവിശ്വാസം; ടൊവിനോ തോമസ് 2011ൽ മംഗ്ലീഷിലെഴുതിയ കുറിപ്പ് വൈറലാകുന്നു

മറുനാടൻ ഡെസ്‌ക്‌

കഠിനാധ്വാനം കൊണ്ട് തന്റേതായ ഒരിടം നേടാനാകുമെന്ന് പുതുതലമുറയ്ക്ക് തെളിയിച്ചു കൊടുത്ത ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ടൊവിനോ എന്ന സിനിമ മോഹിയിൽ നിന്ന് ടൊവിനോ തോമസ് എന്ന നായകന്റെ വളർച്ച. ആ വളർച്ച കൃത്യമായി രേഖപ്പെടുത്തുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ വിജയങ്ങൾ ആരും തനിക്ക് സുലഭമായി കൊണ്ടു തന്നതല്ല, മറിച്ച് കഷ്ടപ്പെട്ട് തേടി നടന്ന് എത്തിപ്പിടിച്ചതാണെന്ന് വ്യക്തമാക്കുന്നതാണ് കുറിപ്പ്.

കൈ നിറയെ ചിത്രവുമായി മിന്നി നിൽക്കുന്ന താരം 2011ൽ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുകയാണ്. പോസ്റ്റ് മഗ്ലീഷിലാണ് എന്നതും ശ്രദ്ധേയമാണ്. 'ഇന്നു നിങ്ങൾ എന്നെ വിഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവൻ എന്നു മുദ്രകുത്തി എഴുതി തള്ളുമായിരിക്കും. പക്ഷേ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും. അന്ന് നിങ്ങൾ എന്നെ ഓർത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ദാർഷ്ട്യമല്ല, വിഢിയുടെ വിലാപവുമല്ല, മറിച്ചു ഒരു കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ് ' എന്നായിരുന്നു ടൊവിനോ 2011 ജൂൺ 28ന് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.

പോസ്റ്റിട്ട് എട്ടു വർഷങ്ങൾ പിന്നിടുമ്പോൾ മലയാള സിനിമയിൽ തന്നെ മുൻനിരയിലുള്ള നായകന്മാരുടെ പട്ടികയിൽ ടൊവിനോ തോമസ് ഉണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആരാധകരെ നേടിയെടുക്കാനും, ഒട്ടനവധി നല്ല കഥാപാത്രങ്ങൾ ചെയ്യുവാനും ടൊവിനോക്ക് സാധിച്ചിട്ടുണ്ട്. തന്റേതായ ഒരിടം മലയാള സിനിമയിൽ നായകനായി തിളങ്ങുന്ന നടൻ തമിഴിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു.

2012ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെയാണ് ടൊവിനോ സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് സഹനടനായും വില്ലനായും മലയാളസിനിമയിൽ തന്റേതായ ഇടം നേടി. ഇന്ന് മലയാളത്തിലെ തിരക്കേറിയ നടന്മാരിൽ ഒരാളാണ് ടൊവിനോ.ടൊവിനോ എന്ന നടനെപ്പോലെ തന്നെ ടൊവിനോ എന്ന വ്യക്തിയും സമൂഹത്തിൽ വേറിട്ടു നിൽക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP