Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൂണ്ടുവിരൽ ഉയർത്തി കാണിക്കുകയോ തെറി വിളിക്കുകയോ പൊതുനിരത്തിൽ തർക്കത്തിൽ ഏർപ്പെടുകയോ ചെയ്താൽ അകത്താവും; ഫേസ്‌ബുക്കിലൂടെ എതിരാളികളെ തെറി വിളിക്കുന്നവർ അറിയുക നിങ്ങൾ സ്വയം കുരുക്കൊരുക്കുകയാണ്; യുഎഇയിൽ ജീവിക്കുമ്പോൾ പണി കിട്ടാൻ ഇടയുള്ള ചെറിയ കാര്യങ്ങൾ ഇവ

ചൂണ്ടുവിരൽ ഉയർത്തി കാണിക്കുകയോ തെറി വിളിക്കുകയോ പൊതുനിരത്തിൽ തർക്കത്തിൽ ഏർപ്പെടുകയോ ചെയ്താൽ അകത്താവും; ഫേസ്‌ബുക്കിലൂടെ എതിരാളികളെ തെറി വിളിക്കുന്നവർ അറിയുക നിങ്ങൾ സ്വയം കുരുക്കൊരുക്കുകയാണ്; യുഎഇയിൽ ജീവിക്കുമ്പോൾ പണി കിട്ടാൻ ഇടയുള്ള ചെറിയ കാര്യങ്ങൾ ഇവ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ബ്രിട്ടനിൽ നിയമങ്ങൾ കർക്കശമല്ലാത്തതിനാൽ സോഷ്യൽ മീഡിയയിലൂടെയോ അല്ലാതെയോ ആരെയെങ്കിലും തെറി വിളിച്ചാലോ അപമാനിക്കുന്ന ആംഗ്യം കാണിച്ചാലോ പ്രത്യേക ശിക്ഷയൊന്നും ലഭിക്കില്ലെന്നുറപ്പാണ്. എന്നാൽ ഇതേ ലാഘവത്തോടെ നിങ്ങൾ ദുബായിലേക്കോ അല്ലെങ്കിൽ യുഎഇയിലെ മറ്റേതെങ്കിലും ഭാഗത്തേക്കോ പോകാൻ ഒരുങ്ങുന്നുവെങ്കിൽ അകത്താകുമെന്നുറപ്പാണ്. അതായത് അവിടുത്തെ കടുത്ത നിയമങ്ങളെക്കുറിച്ച് ബോധവാന്മാരല്ലെങ്കിൽ ജയിലിൽ അടയ്ക്കപ്പെടുമെന്ന് പ്രത്യേകം ഓർക്കുക. ഇത് പ്രകാരം യുഎഇയിൽ വച്ച് ചൂണ്ട് വിരൽ ഉയർത്തി കാണിക്കുകയോ അല്ലെങ്കിൽ തെറി വിളിക്കുകയോ പൊതു നിരത്തിൽ തർക്കത്തിൽ ഏർപ്പെടുകയോ ചെയ്താൽ അകത്താവുമെന്നുറപ്പാണ്. ഫേസ്‌ബുക്കിലൂടെ എതിരാളികളെ തെറി വിളിക്കുന്നവരും സ്വയം കുരുക്കൊരുക്കുകയാണെന്ന് തിരിച്ചറിഞ്ഞാൽ നന്നായിരിക്കും. യുഎഇയിൽ ജീവിക്കുമ്പോൾ പണി കിട്ടാൻ സാധ്യതയുള്ള ചെറിയ കാര്യങ്ങളെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്.

യുഎഇയിൽ ഓൺലൈനിലൂടെയോ അല്ലാതെയോ ദൈവനിന്ദ നടത്തുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് പ്രത്യേകം ഓർക്കുക.ഇതിനാൽ ഹോളിഡേയ്ക്കും മറ്റും യുഎഇയിലേക്ക് പോകുന്ന ബ്രിട്ടീഷുകാർ നാട്ടിലെ സ്വാതന്ത്ര്യത്തോടെ പെരുമാറിയാൽ അകത്താകുകയോ അല്ലെങ്കിൽ കടുത്ത പിഴ നൽകേണ്ടി വരുകയോ ചെയ്യുമെന്ന് ഈ അവസരത്തിൽ ബ്രിട്ടീഷ് അധികൃതർ കടുത്ത മുന്നറിയിപ്പേകുന്നുണ്ട്. സംഭാഷണങ്ങളിലും ലിഖിത ആശയവിനിമയങ്ങളിലും മോശപ്പെട്ട ഭാഷ ഉപയോഗിക്കുന്നവർക്കെതിരെ കടുത്ത നടപടികളാണ് ദുബായ് അധികൃതർ സ്വകരിച്ച് വരുന്നത്.

ഇതിനാൽ ബ്രിട്ടീഷുകാർ ദുബായിലേക്ക് ഹോളിഡേയ്ക്ക് പോകുമ്പോൾ തങ്ങളുടെ പെരുമാറ്റത്തിലും ഭാഷാപ്രയോഗത്തിലും കടുത്ത ശ്രദ്ധ പുലർത്തിയാൽ നന്നായിരിക്കും. നടുവിരൽ ഉയർത്തിക്കാട്ടുക, പോലുള്ള ചെയ്തികളെ അമാന്യമായ പ്രവർത്തിയായും മറ്റൊരാളെ അപമാനിക്കുന്ന ആംഗ്യമായുമാണ് കണക്കാക്കുകയെന്നാണ് യുഎഇ പീനൽ കോഡിലെ ആർട്ടിക്കിൽ 373 മുന്നറിയിപ്പേകുന്നു. ദൈവനിന്ദ തീർത്തും നിരോധിച്ചിരിക്കുന്ന യുഎഇയിൽ ' എഫ്' ൽ തുടങ്ങുന്ന തെറി ഉപയോഗിക്കുന്നത് കടുത്ത കുറ്റമായിട്ടാണ് കണക്കാക്കുന്നതെന്നും ഇവിടുത്തെ നിയമം മുന്നറിയിപ്പേകുന്നു. ഇത്തരം തെറികൾ മൊബൈൽ ഫോണിലെ സംസാരത്തിലും ചാറ്റിലും ഉപയോഗിക്കുന്നതിനും ഇവിടെ കടുത്ത വിലക്കുണ്ടെന്ന് പ്രത്യേകം ഓർക്കുക.

പ്രൈവറ്റ് മെസേജ് എന്ന നിലയിൽ വാട്സാപ്പ് ആശയവിനിമയങ്ങളിൽ മോശം വാക്കുകളുപയോഗിക്കുന്നതും നിയമലംഘനമായിട്ടാണ് യുഎഇയിൽ കണക്കാക്കുന്നത്. ഇത് കണ്ടുപിടിക്കപ്പെട്ടാൽ കനത്ത പിഴയോ അല്ലെങ്കിൽ മറ്റ് ശിക്ഷകളോ ഏറ്റ് വാങ്ങേണ്ടി വരുമെന്നുറപ്പാണ്.ഭാഷക്ക് പുറമെ വിവാദമായ ഇമോജി ഐക്കണുകൾ ഉപയോഗിക്കുന്നതും ഇവിടെ ശിക്ഷാർഹമായ കുറ്റമാണ്.ഇത്തരക്കാർ 45,000 പൗണ്ടിന് തുല്യമായ തുക പിഴയായി നൽകേണ്ടി വരും. അല്ലെങ്കിൽ നാട് കടത്തലിനോ ജയിൽ ശിക്ഷക്കോ വിധേയരാകേണ്ടിയും വരും.

ചെയ്ത കുറ്റം എത്രത്തോളം ഗുരുതരമാണെന്നതിനെ ആശ്രയിച്ചാണ് ശിക്ഷ നിർണയിക്കുന്നത്.ഇത്തരത്തിൽ ശിക്ഷ ലഭിച്ച ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ഒരു ബ്രിട്ടീഷ് എസ്റ്റേറ്റ് ഏജന്റ് ദുബായിൽ വച്ച് ഒരു കാർ ഡീലർക്ക് മോശപ്പെട്ട സന്ദേശം വാട്സാപ്പിലൂടെ അയച്ചതിനെ തുടർന്ന് ജയിലിൽ ആയത് കുറച്ച് കാലം മുമ്പാണ്. യാസീൻ കില്ലിക്കിനാണ് ഈ ദുര്യോഗമുണ്ടായത്. ഇയാൾ വാങ്ങിയ വോക്സ് വാഗൻ ഗോൾഫിനെ ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് ഇയാൾ കാർ ഡീലറെ അപമാനിക്കുന്ന സന്ദേശം അയച്ച് വെട്ടിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP