Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇതിലും മികച്ച ആചാരം സ്വപ്‌നങ്ങളിൽ മാത്രം; മദ്യം ഇവിടെ നിഷിദ്ധമല്ല; ക്ഷേത്രത്തിൽ നടവരവായി ലഭിച്ചത് 101 കുപ്പി ഓൾഡ് മങ്ക്; കുപ്പികൾ കാഴ്ചവയ്ക്കുന്നത് പാണ്ഡവരെ ഇല്ലാതാക്കാൻ ഇറങ്ങിത്തിരിച്ച ദുര്യോധനന്

ഇതിലും മികച്ച ആചാരം സ്വപ്‌നങ്ങളിൽ മാത്രം; മദ്യം ഇവിടെ നിഷിദ്ധമല്ല; ക്ഷേത്രത്തിൽ നടവരവായി ലഭിച്ചത് 101 കുപ്പി ഓൾഡ് മങ്ക്; കുപ്പികൾ കാഴ്ചവയ്ക്കുന്നത് പാണ്ഡവരെ ഇല്ലാതാക്കാൻ ഇറങ്ങിത്തിരിച്ച ദുര്യോധനന്

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: പലവിധ ആചരങ്ങൾ കേരളത്തിലും പുറത്തുമായി നാം കേട്ടിട്ടുണ്ട്. അതിൽ പലതും വിചിത്രങ്ങളുമായിരുന്നു. മാത്രമല്ല ആചാരങ്ങൾ സംരക്ഷിക്കാനും ലംഘിക്കാനും നിരവധി പുകിലുകളും കേരളത്തിൽ നമ്മൾ നേരിട്ടു കണ്ടതാണ്. ഇത് പാർട്ടികൾ മുതലെടുത്ത് പല പൊല്ലാപ്പും ഇവിടെ നടത്തിയിരുന്നു. തുടർന്ന് ആചാര സംരക്ഷകരും പൊലീസും തെരുവിൽ ഏറ്റുമുട്ടുക കൂടി ചെയ്തതോടെ എല്ലാം അവതാളത്തിലുമായി.

പറഞ്ഞു വരുന്നത് മറ്റൊരു ആചാരത്തെക്കുറിച്ചാണ് വിചിത്രവും കൗതുകവും ഉണർത്തുന്ന മറ്റൊരു ആചാരത്തെക്കുറിച്ച്. കൊല്ലം ജില്ലയിലാണ് വിചിത്രമായ ആചാരം വച്ചു പുലർത്തുന്ന ക്ഷേത്രമുള്ളത്. ഒരു പക്ഷേ ഇന്ത്യയിലെ തന്നെ ഏക ദുര്യോധന ക്ഷേത്രമായ കൊല്ലം ജില്ലയിലെ പോരുവഴി പെരുവിരുതി മലനട ക്ഷേത്രത്തിൽ. ക്ഷേത്രത്തിൽ മാർച്ച് 22 ന് നടക്കുന്ന ഉത്സവാഘോഷത്തിന് മുന്നോടിയായി കിട്ടിയ നടവരവിൽ ഏറ്റവും ശ്രദ്ധേയമായത് മദ്യകുപ്പികളാണ്.

ഒന്നും രണ്ടുമല്ല ഓൾഡ് മങ്കിന്റെ 101 കുപ്പിയാണ് നടവരവായി ക്ഷേത്രത്തിലേക്ക് ലഭിച്ചത്. വടക്കൻ കേരളത്തിൽ തെയ്യങ്ങൾ കെട്ടിയാടുമ്പോൾ നാടൻ കള്ള് ഉപയോഗിച്ചിരുന്നു. എന്നാൽ 1954 ൽ ഉത്പാദനം തുടങ്ങിയ 42.8 ശതമാനം ആൽക്കഹോൾ അടങ്ങിയ ഓൾഡ് മങ്ക് ക്ഷേത്രത്തിലെ നടവരവായതിന് പല കഥകളാണ് പ്രചരിക്കുന്നത്.

ഇവിടെ കൗരവരിൽ ദുര്യോധനൻ മുതൽ ദുശ്ശളവരെ 101 പേർക്കും മലനട ഗ്രാമത്തിൽ ക്ഷേത്രങ്ങളുണ്ട്. ഈ 101 പേർക്കായാണ് 101 കുപ്പി റം കാഴ്ചവെക്കുന്നത്. പാണ്ഡവരെ ഇല്ലാതാക്കാൻ ഇറങ്ങിത്തിരിച്ച ദുര്യോധനന് മലനടയിലെത്തിയപ്പോൾ ദാഹം തോന്നി. അടുത്തുള്ള വീട്ടിലെത്തി വെള്ളം ചോദിച്ചപ്പോൾ വീട്ടുകാരി കള്ളാണ് നൽകിയത്.

ഇതിന്റെ സ്മരണയ്ക്കായാണ് ഇപ്പോൾ ഓൾഡ് മങ്ക് ക്ഷേത്രത്തിലേക്ക് നൽകുന്നത്. ഏതായാലും കാലങ്ങളായുള്ള ആചാരമാണ് അതിനാൽ അത് തെറ്റിക്കരുതെന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. പോരുവഴി പെരുവിരുതി ക്ഷേത്രോത്സവത്തിന് ക്ഷണിച്ചു കൊണ്ടുള്ള കിരൺ ദീപുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP