Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊടുത്താൽ കൊച്ചിയിലും കിട്ടും; തോമസ് മാഷിന് ഇപ്പോൾ അതു മനസിലായി; സോണിയാജിയുടെ സ്ഥാനത്ത് രാഹുൽജി വന്നതോടെ മാഷിന്റെ പിടി അയഞ്ഞു; തിരുതയ്ക്കും കരിമീനും ഡിമാന്റില്ലാതായി; ഉമ്മനും ചെന്നിയും ഒത്തുപിടിച്ച് പാവം തോമസിനെ വെട്ടി; ബിജെപിയിൽ ചേരുന്ന കാര്യം ആലോചിക്കുന്നു; മോദിയും അമിത് ഷായും മീൻ കഴിക്കില്ല; അതാണ് ഒരേയൊരു പ്രതിബന്ധമെന്ന് അഡ്വ.എ.ജയശങ്കർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: എറണാകുളത്ത് സീറ്റ് കിട്ടാത്തതിനെ തുടർന്ന് കെ.വി.തോമസ് കോൺഗ്രസിനോട് പിണങ്ങിയെന്നും, ബിജെപിയിലേക്ക് ചേക്കേറുന്നെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ, അത്തരം പ്രചാരണങ്ങൾ തോമസ് മാഷ് തള്ളി. തന്റെ പാർട്ടി കോൺഗ്രസ് തന്നെയാണെന്നും പാർട്ടിക്ക് ക്ഷീണ് വരുന്നതൊന്നും താൻ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സന്ദർഭത്തിൽ കെ.വി.തോമസിന്റെ രാഷ്ട്രീയ ജീവിതം ചുരുങ്ങിയ വാക്കുകളിൽ അവലോകനം ചെയ്യുകയായണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ.ജയശങ്കർ. സോണിയ ഗാന്ധിയുടെ സ്ഥാനത്ത് രാഹുൽ ഗാന്ധി വന്നതോടെ തോമസ് മാഷിന്റെ സ്വാധീനം കുറഞ്ഞു. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒത്തുചേർന്ന് മാഷിനെ വെട്ടി, ജയശങ്കർ വിലിയിരുത്തി.

ഫേസ്‌ബുക്ക് കുറിപ്പിലേക്ക്:

കൊടുത്താൽ കൊച്ചിയിലും കിട്ടും; തോമസ് മാഷിന് ഇപ്പോൾ അതു മനസിലായി; സോണിയാജിയുടെ സ്ഥാനത്ത് രാഹുൽജി വന്നതോടെ മാഷിന്റെ പിടി അയഞ്ഞു; തിരുതയ്ക്കും കരിമീനും ഡിമാന്റില്ലാതായി; ഉമ്മനും ചെന്നിയും ഒത്തുപിടിച്ച് പാവം തോമസിനെ വെട്ടി; ബിജെപിയിൽ ചേരുന്ന കാര്യം ആലോചിക്കുന്നു; മോദിയും അമിത് ഷായും മീൻ കഴിക്കില്ല; അതാണ് ഒരേയൊരു പ്രതിബന്ധമെന്ന് അഡ്വ.എ.ജയശങ്കർ

1984ൽ സിറ്റിങ് മെമ്പറായ സേവ്യർ അറക്കലിന്റെ പേരു വെട്ടിയിട്ടാണ് കെ കരുണാകരൻ കെവി തോമസിനെ എറണാകുളത്ത് സ്ഥാനാർത്ഥിയാക്കിയത്. അന്ന് അറക്കൽ പരിഭവിച്ചു; വരാപ്പുഴ ആർച്ച് ബിഷപ്പ് പ്രതിഷേധിച്ചു. കരുണാകരൻ കുലുങ്ങിയില്ല. ഇന്ദിരാഗാന്ധി കൊലചെയ്യപ്പെട്ട സഹതാപ തരംഗത്തിൽ തോമസ് മാഷ് ജയിച്ചു. 89ലും 91ലും ജയം ആവർത്തിച്ചു.

ഫ്രഞ്ച് ചാരക്കേസിൽ ചീത്തപ്പേരു കേൾപ്പിച്ച മാഷ് 1996ൽ തോറ്റു. ഇടതു സ്വതന്ത്രനായി മത്സരിച്ച സേവ്യർ അറക്കൽ വിജയിച്ചു. ഒരു മധുര പ്രതികാരം.

കരുണാകരന്റെ കരുണാ കടാക്ഷത്താൽ തോമസ് മാഷ് എറണാകുളം DCC പ്രസിഡന്റായി. ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രൊഫ ആന്റണി ഐസക്കിനെയും നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ലിനോ ജേക്കബിനെയും കാലുവാരി തോല്പിച്ചു.

2001ൽ എറണാകുളത്തു നിന്ന് നിയമസഭാംഗമായി. കരുണാകരൻ വാശിപിടിച്ചു തോമസിനെ മന്ത്രിയാക്കി. (അങ്ങനെ ഉമ്മൻ ചാണ്ടിയുടെ അവസരം ഇല്ലാതാക്കി). മന്ത്രിയായ ഉടൻ മാഷ് ലീഡറെ തള്ളിപ്പറഞ്ഞ് ആന്റണിയുടെ വിശ്വസ്തനായി. 2004ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ തോമസ് മാഷിനെ ഒഴിവാക്കി. പകരം ഡൊമിനിക്ക് പ്രസന്റേഷനെ മന്ത്രിയാക്കി.

2006ലെ വി എസ് തരംഗത്തിലും മാഷ് ജയിച്ചു കയറി. അതേസമയം ഡൊമിനിക്കിനെ പാരവെച്ചു തോല്പിച്ചു. അതാണ് തോമസ് മാഷ്.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ, ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എകെ ആന്റണിയും നിർദേശിച്ച പേര് ഹൈബി ഈഡന്റെയായിരുന്നു. വരാപ്പുഴ മെത്രാൻ കത്തുകൊടുത്തതും ഹൈബിക്കു തന്നെ. പക്ഷേ, റോബർട്ട് വാദ്രയെ വട്ടം പിടിച്ചു തോമസ് മാഷ് സീറ്റ് 'വാങ്ങി'. ഭൂരിപക്ഷം കുറഞ്ഞു എങ്കിലും ജയിച്ചു. പിജെ കുര്യനെയും പിസി ചാക്കോയെയും വെട്ടി കേന്ദ്ര മന്ത്രിയായി. 2014ൽ വീണ്ടും ജയിച്ചു. പിഎസി ചെയർമാനായി.

സോണിയാജിയുടെ സ്ഥാനത്ത് രാഹുൽജി വന്നതോടെ മാഷിന്റെ പിടി അയഞ്ഞു. തിരുതയ്ക്കും കരിമീനും ഡിമാന്റില്ലാതായി. ഉമ്മനും ചെന്നിയും ഒത്തുപിടിച്ച് പാവം തോമസിനെ വെട്ടി. ഹൈബി ഈഡനാണ് ഇത്തവണ സ്ഥാനാർത്ഥി. തിരുതയല്ല, സരിതയാണ് ഇക്കുറി എറണാകുളത്തിന്റെ ഐശ്വര്യം.

തോമസ് മാഷ് വളരെ ഖിന്നനും ക്ഷുഭിതനുമാണ്. ബിജെപിയിൽ ചേരുന്ന കാര്യം ആലോചിക്കുന്നു. നരേന്ദ്ര മോദിയും അമിത് ഷായും മീൻ കഴിക്കില്ല. അതാണ് ഒരേയൊരു പ്രതിബന്ധം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP