Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്റെ മകനെ അന്നേരം കിട്ടിയിരുന്നെങ്കിൽ കൊന്നുകളഞ്ഞേനേ..; റോഷനും ഗുണ്ടകളും ചേർന്ന് മകന്റെ സുഹൃത്തായ ഡോക്ടറെ തല്ലിച്ചതച്ചത് നിർമ്മാതാവ് ആൽവിന്റെ ഏഴുവയസ്സുകാരിയായ മകളുടെ മുന്നിൽവച്ച്; ആക്രമണം കണ്ട ഷോക്കിൽ പരീക്ഷപോലും എഴുതാൻ കഴിയാതെ ആൽവിന്റെ കുഞ്ഞുമകൾ; കാമിനിയുമായി ബന്ധം ആരോപിച്ച് റോഷൻ നടത്തിയ ആക്രമണം കൃത്യമായി വിവരിച്ച് ആൽവിൻ ആന്റണിയുടെ കുടുംബം

എന്റെ മകനെ അന്നേരം കിട്ടിയിരുന്നെങ്കിൽ കൊന്നുകളഞ്ഞേനേ..; റോഷനും ഗുണ്ടകളും ചേർന്ന് മകന്റെ സുഹൃത്തായ ഡോക്ടറെ തല്ലിച്ചതച്ചത് നിർമ്മാതാവ് ആൽവിന്റെ ഏഴുവയസ്സുകാരിയായ മകളുടെ മുന്നിൽവച്ച്; ആക്രമണം കണ്ട ഷോക്കിൽ പരീക്ഷപോലും എഴുതാൻ കഴിയാതെ ആൽവിന്റെ കുഞ്ഞുമകൾ; കാമിനിയുമായി ബന്ധം ആരോപിച്ച് റോഷൻ നടത്തിയ ആക്രമണം കൃത്യമായി വിവരിച്ച് ആൽവിൻ ആന്റണിയുടെ കുടുംബം

ആർ പീയൂഷ്

കൊച്ചി: തന്റെ കൂടെ പ്രവർത്തിക്കുന്ന സഹ സംവിധായികയുമായി മകന് ബന്ധമുണ്ടെന്നാരോപിച്ച് സിനിമാ നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട്ടിൽ കയറി സംവിധായകൻ റോഷൻ ആൻഡ്രൂസ് കാണിച്ചത് കണ്ണിൽച്ചോരയില്ലാത്ത ക്രൂരതയെന്ന് ആൽവിന്റെ പത്‌നി. വീട്ടിൽ കയറിവന്ന് റോഷൻ ആൻഡ്രൂസും ഗുണ്ടകളും ചേർന്ന് ഭർത്താവിനെയും മകന്റെ സുഹൃത്തിനേയും തല്ലിച്ചതയ്ക്കുകയായിരുന്നു എന്നാണ് മറുനാടനോട് ആൽവിൻ ആന്റണിയുടെ പത്‌നി ഏൻജലീന പറയുന്നത്. ഏഴുവയസ്സുകാരിയായ മകളുടെ മുന്നിലിട്ടാണ് ആൽവിനെയും മകന്റെ സുഹൃത്തായ ഡോക്ടറേയും തല്ലിച്ചതച്ചത്. ഇതോടെ ഈ ആക്രമണം കാണേണ്ടിവന്ന കുഞ്ഞുമോൾ പരീക്ഷയെഴുതാൻ പോലും പറ്റാത്തതത്ര തകർന്നുപോയന്നും ആ അമ്മ പറയുന്നു.

ഏൻജലീന മറുനാടനോട് പ്രതികരിച്ചതിന്റെ ചുരുക്കം ഇങ്ങനെ:

അവർ വന്നത് പ്രശ്നം രമ്യതയിൽ പരിഹരിക്കാനാണ് എന്നു പറഞ്ഞാണ്. കഴിഞ്ഞ രാത്രിയിൽ പ്രശ്നം പറഞ്ഞു തീർക്കാനാണ് എന്നു പറഞ്ഞ് റോഷൻ ആൽവിൻ ആന്റണിയുടെ വീട്ടിലേക്ക് എത്തിയത്. ആൽവിൻ ആന്റണിയുടെ മകൻ ആൽവിൻ ജോൺ ആന്റണിയുടെ സുഹൃത്തായ ഡോക്ടറെക്കൂടി റോഷൻ ഇവിടേക്ക് വരാൻ ഫോണിൽ വിളിച്ചു നിർദ്ദേശിച്ചിരുന്നു. മുമ്പ് ഒരു തവണ ഇത്തരത്തിൽ ഒരു ചർച്ചയും നടന്നു. അ്ന്ന് പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ഇതുകൊണ്ടാണ് ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് രണ്ടാമതും അവസരം ഒരുക്കിയത്.

ഇതിൻ പ്രകാരം ഡോക്ടർ കൂടി ആൽവിൻ ആന്റണിയുടെ വീട്ടിലെത്തി. 12.05 ആയപ്പോൾ വീടിന്റെ മുകൾ നിലയിൽ ഇവർ താമസിക്കുന്ന മുറിയിലേക്ക് റോഷനും സുഹൃത്തുക്കളായ സുശീൽ, നവാസ് എന്നിവരും വന്നു. സൗമ്യമായിട്ടാണ് റോഷൻ ആദ്യം പെരുമാറിയത്. ഈ സമയം വീട്ടിൽ ആൽവിൻ ആന്റണിയും ഭാര്യ എഞ്ചലീന ആന്റണിയും ഏഴാംക്ലാസ്സുകാരിയായ മകളും മകന്റെ സുഹൃത്തായ ഡോക്ടറും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

റോഷന്റെ ഭീഷണി ഉണ്ടായിരുന്നതിനാൽ മകൻ ആൽവിൻ ജോൺ ആന്റണിയെ നേരത്തെ തന്നെ വീട്ടിൽ നിന്നും മാറ്റിയിരുന്നു. സംസാരത്തിനിടയിൽ മകനെ കാണണമെന്ന് റോഷൻ ആൻഡ്രൂസ് ആവശ്യപ്പെട്ടു. മകനിവിടെ ഇല്ലെന്നും എവിടെ പോയിരിക്കുവാണെന്ന് അറിയില്ലെന്നും ആൽവിൻ ആന്റണി പറഞ്ഞു.

ഇതോടെ, മകന്റെ സുഹൃത്തായ ഡോക്ടറുടെ നേരെ തിരിഞ്ഞ് അവൻ എവിടെയാണ് എന്ന് ചോദിച്ചു. ഡോക്ടർ അപ്പോൾ തനിക്കറിയില്ല എന്നു പറഞ്ഞു. ഇതോടെ അതുവരെ സൗമ്യമായി സംസാരിച്ചിരുന്ന റോഷൻ ആൻഡ്രൂസിന്റെ മുഖഭാവവും ശബ്ദവും മാറി. ഡോക്ടർക്ക് അറിയാം അവൻ എവിടെയുണ്ടെന്ന് എന്നായി സംസാരം. ഡോക്ടറെ അങ്ങ് പൊക്കുവാ. ഡോക്ടറെ പൊക്കിയാൽ അവൻ എവിടെയുണ്ടെങ്കിലും പറന്നുവരും എന്നു പറഞ്ഞ് കൊണ്ട് താഴേക്ക് പോയി ഒപ്പം വന്ന ഗുണ്ടകളെ വീട്ടിലേക്ക് വിളിച്ചു കയറ്റി.

ഇതോടെ, ഇരുപത്തഞ്ചോളം ഗുണ്ടകൾ വീട്ടിനകത്തേക്ക് ഇരച്ചു കയറുകയും ഡോക്ടറെ പിടിച്ചു കൊണ്ടു പോകാൻ ശ്രമം നടത്തുകയും ചെയ്തു. എതിർത്ത ഡോക്ടറെ റോഷൻ ആദ്യം ഇടതു ചെകിട്ടത്ത് അടിച്ചു. പിന്നെ തലങ്ങും വിലങ്ങും അടിച്ചു താഴെയിട്ടു. ഇതോടെ പേടിച്ചരണ്ട ഏഞ്ചലീനയും ആൽവിൻ ആന്റണിയും മകളും ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. എന്നാൽ ഏഞ്ചലീനയ്ക്കും മകൾക്ക് നേരെയും റോഷൻ ആൻഡ്രൂസ് അതിക്രമം കാട്ടി. അവരെ പിടിച്ചു തള്ളി. ഈ സമയം ഡോക്ടറെ നിലത്തിട്ട് ചവിട്ടുകയും ഇടിക്കുകയും ചെയ്തു. ക്രൂര മർദ്ദനം തുടർന്നു ഗുണ്ടകൾ.

പ്രശ്നം വഷളാകുമെന്ന് കണ്ടതോടെ ഏഞ്ചലീന മകളെ ഒരു റൂമിലേക്ക് പിടിച്ചു കയറ്റി. പിന്നീട് ഡോക്ടറുടെ കൈയിൽ പിടിച്ചു അകത്തേക്ക് വലിച്ചു. എന്നാൽ ഗുണ്ടകൾ ഡോക്ടറുടെ കാലിൽ പിടിച്ചു വലിച്ച് പുറത്തേക്ക് മാറ്റാൻ ശ്രമിച്ചു. എന്നാൽ വേഗം തന്നെ ഡോക്ടറെ അവർ റൂമിലേക്ക് വലിച്ചു കയറ്റി വാതിൽ അകത്ത് നിന്നും പൂട്ടി. ഇതോടെ ഗുണ്ടകൾ വാതിൽ തകർക്കാൻ ശ്രമിച്ചപ്പോൾ ആൽവിൻ ആന്റണി പൊലീസിനെ വിളിച്ചു വരുത്തുമെന്നും കേസുകൊടുക്കുമെന്നും പറഞ്ഞതോടെയാണ് റോഷൻ ആൻഡ്രൂസും ഗുണ്ടകളും പിൻവാങ്ങിയത്. തിരിച്ചു പോകുന്നതിനിടയിൽ മകനെതിരെ സഹസംവിധായികയായ തന്റെ സുഹഡത്തിനെ കൊണ്ട് പീഡന പരാതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അതേസമയം, അക്രമം നടന്ന വിവരം ഉടൻ തന്നെ പൊലീസിനെ അറിയിച്ചു. എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്ഥലത്തെത്തുകയും മർദ്ദനമേറ്റവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പിന്നീട് ഇന്ന് രാവിലെ സൗത്ത് എസ്‌ഐയുടെ നേതൃത്വത്തിൽ പൊലീസെത്തി മൊഴി എടുത്തു. അക്രമത്തിൽ വീടിനുള്ളിലെ ഗ്ലാസ്സുകൾ പൊട്ടിയെതൊഴിച്ചാൽ മറ്റ് നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.

മർദ്ദനം നടക്കുന്നതിനിടെ ഡോക്ടർ തന്റെ മൊബൈൽ ഫോണിൽ ദൃശ്യങ്ങളെല്ലാം അക്രമം നടത്തിയവർ അറിയാതെ പകർത്തിയിരുന്നു. ഇന്ന് ഈ ദൃശ്യങ്ങൾ പൊലീസിന് കൈമാറി. ദൃശ്യങ്ങൾ തെളിവായി ഉൾപ്പെടുത്തി പരാതി നൽകിയിരിക്കുന്നതിനാൽ റോഷൻ ആൻഡ്രൂസ് കൂടുതൽ കുരുക്കിലായിരിക്കുകയാണ്. ഇപ്പോൾ സിനിമാ മേഖലയിലെ പ്രമുഖരെ കൊണ്ട് പ്രശ്നം ഒത്തു തീർപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാൽ ഒരു വിധത്തിലുള്ള ഒത്തു തീർപ്പിനും തയ്യാറല്ല എന്നാണ് കുടുംബം പറയുന്നത്.

ആക്രമണത്തെ പറ്റി ആൽവിന്റെ കുടുംബം പറയുന്നത്

സിനിമയിൽ മാത്രമേ താൻ ഇത്തരം ഗുണ്ടാ അക്രമണങ്ങൾ കണ്ടിട്ടുള്ളൂ എന്നാണ് ഏൻജലീന പറയുന്നത്. തടിമാടന്മാരായ, ആറടിയിൽ കൂടുതൽ പൊക്കമുള്ളവരായിരുന്നു വീട്ടിൽ എത്തിയത്. റോഷൻ ഒന്നും അറിയാത്ത ഡോക്ടറെ മർദ്ദിക്കുന്നത് കണ്ടപ്പോൾ അവർ തേടി വന്ന എന്റ മകനെ കൈയിൽ കിട്ടിയരുന്നുവെങ്കിൽ കൊന്നു കളയുമായിരുന്നു. അത്രക്ക് ദേഷ്യത്തോടെയാണ് അയാൾ പെരുമാറിയത്. കേട്ടാൽ അറക്കുന്ന അസഭ്യവാക്കുകൾ പറഞ്ഞായിരുന്നു ഞങ്ങളുടെ മേലുള്ള അതിക്രമം.

ഏഴാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകളുടെ മുന്നിൽ വച്ചായിരുന്നു ഈ ക്രൂരത. അവൾ ആകെ പേടിച്ചിരിപ്പാണ്. പരീക്ഷക്ക് പോകാൻ പോലും കഴിയാത്ത മാനസികാവസ്ഥയിലാണ്. ആൽവിൻ ആന്റണിയുടെ ഭാര്യ ഏഞ്ചലീന ആന്റണി പറയുന്നു.അർദ്ധ രാത്രിയിൽ നടന്ന ഗുണ്ടാ അക്രമണത്തിന്റെ ഞെട്ടലിൽ നിന്നും ആൽവിൻ ആന്റണിയും കുടുംബവും ഇതുവരെ മുക്തരായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP