Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി മേലാൽ ട്രാഫിക്ക് നിയമം തെറ്റിക്കരുത്; റാസൽഖൈമയിൽ യുവാവിന് കോടികൾ പിഴയിട്ട് പൊലീസ്; 23കാരൻ നിയമം തെറ്റിച്ചത് 1251 തവണ; പിഴയിടാക്കുന്നത് രണ്ടു കോടി 17 ലക്ഷത്തിൽ അധികം രൂപ

ഇനി മേലാൽ ട്രാഫിക്ക് നിയമം തെറ്റിക്കരുത്; റാസൽഖൈമയിൽ യുവാവിന് കോടികൾ പിഴയിട്ട് പൊലീസ്; 23കാരൻ നിയമം തെറ്റിച്ചത് 1251 തവണ; പിഴയിടാക്കുന്നത് രണ്ടു കോടി 17 ലക്ഷത്തിൽ അധികം രൂപ

മറുനാടൻ ഡെസ്‌ക്‌

റാസൽഖൈമ; ഈ പിഴയടച്ച് തീരുന്നതോടെ യുവാവ് ട്രാഫിക്ക് നിയമലംഘനം മതിയാക്കും. 1251 തവണ ട്രാഫിക് നിയമം ലംഘിച്ച യുവാവിനെ റാസൽഖൈമ പൊലീസ് പിടികൂടി. 23 വയസ്സുള്ള എമിറാത്തി യുവാവിന് 1,158,000 ദിർഹം (ഏകദേശം രണ്ടു കോടി 17 ലക്ഷത്തിൽ അധികം രൂപ) മാണ് പിഴ ശിക്ഷ വിധിച്ചത്.

റാസൽഖൈമ പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുക ട്രാഫിക് പിഴയായി ചുമത്തുന്നതെന്ന് അധികൃതർ പറഞ്ഞു. യുവാവ് 1251 തവണ ട്രാഫിക് നിയമങ്ങൾ ലംഘിച്ചുവെന്ന് മാപുറ പൊലീസ് ചീഫ് കേണൽ വലീദ് മുഹമ്മദ് ജുമ അറിയിച്ചു. പൊലീസ് അപ്രതീക്ഷിതമായ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. കാലാവധി കഴിഞ്ഞ ഡ്രൈവിങ്ങ് ലൈസൻസ് ആയിരുന്നു യുവാവിന്റെ കൈവശം ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

1200 തവണ അമിത വേഗത്തിനാണ് യുവാവിനെതിരെ കേസുള്ളത്. 51 തവണ കാർ തടഞ്ഞു വയ്ക്കാനും ഉത്തരവുണ്ടായിരുന്നുവെന്ന് കേണൽ പറഞ്ഞു. ഇയാൾക്കെതിരെ മറ്റു ട്രാഫിക് നിയമ ലംഘന കേസുകളുമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP