Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിനക്ക് മരിക്കണോ...? അല്ല നീ മരിക്കുകയാണ്; ഹീത്രൂവിൽ 19കാരനെ കുത്തിയത് എല്ലാ മുസ്ലീമുകളും മരിക്കട്ടെ എന്ന് ആക്രോശിച്ച്; ഇസ്ലാമോഫോബിയ പടർന്ന് പിടിക്കുമ്പോൾ എങ്ങോട്ട് പോയാലും ഓടാവുന്ന പോലെ പരിസരബോധം ഉണ്ടാവുക

നിനക്ക് മരിക്കണോ...? അല്ല നീ മരിക്കുകയാണ്; ഹീത്രൂവിൽ 19കാരനെ കുത്തിയത് എല്ലാ മുസ്ലീമുകളും മരിക്കട്ടെ എന്ന് ആക്രോശിച്ച്; ഇസ്ലാമോഫോബിയ പടർന്ന് പിടിക്കുമ്പോൾ എങ്ങോട്ട് പോയാലും ഓടാവുന്ന പോലെ പരിസരബോധം ഉണ്ടാവുക

മറുനാടൻ ഡെസ്‌ക്‌

ഹീത്രൂ: ഹീത്രൂ എയർപോർട്ടിന് സമീപത്ത് ശനിയാഴ്ച നടന്ന ഒരു കത്തിക്കുത്ത് ഓരോ മലയാളിക്കുമുള്ള താക്കീതാണ്. ഇസ്ലാമോഫോബിയ പടർന്ന് പിടിക്കുന്ന ഈ കാലത്ത് എങ്ങോട്ട് ചെന്നാലും എന്തെങ്കിലും ഒരു വംശീയ വെറിയന്റെ കത്തിക്ക് ഇരയായെന്ന് വരാം. ഏഷ്യൻ നിറമുള്ളവരെല്ലാം മുസ്ലീമുകൾ ആണെന്ന് ധരിക്കുന്നതിനാൽ ഞാൻ കൃസ്ത്യാനിയാണെന്നോ ഹിന്ദു ആണെന്നോ കരുതി ധൈര്യം പുലർത്തിയിട്ട് കാര്യമില്ല.എങ്ങോട്ടിറങ്ങിയാലും ചുറ്റിനും ഒരു കണ്ണുണ്ടാവുകയും ഇത്തരം ക്രിമിനലുകളിൽ നിന്നും ഓടി രക്ഷപ്പെടുകയും മാത്രമാണ് വഴി. ഇന്നലെ ഹീത്രോവിന് സമീപത്ത് സറെയിൽ നടന്ന സംഭവത്തിൽ ഇസ്ലാമോഫോബിയ ബാധിച്ച 50 കാരൻ 19 കാരനെ കുത്തിയത് നിനക്ക് മരിക്കണോ...? അല്ല നീ മരിക്കുകയാണ് എന്ന് ആക്രോശിച്ചാണ്. എല്ലാ മുസ്ലീങ്ങളും മരിക്കട്ടെ എന്ന് ഇയാൾ ആക്രോശിക്കുകയും ചെയ്തിരുന്നു. ഈ വിധത്തിൽ ഇസ്ലാമോഫോബിയ പടർന്ന് പിടിക്കുമ്പോൾ എങ്ങോട്ട് പോയാലും ഓടാവുന്ന പോലെ പരിസരബോദം ഉണ്ടായിരുന്നാൽ നന്നായിരിക്കും.

തീവ്രവലതുവംശീയതയാൽ പ്രചോദിപ്പിക്കപ്പെട്ടുള്ള തീവ്രവാദ ആക്രമണമാണ് ഹീത്രോവിന് അടുത്ത് നടന്നിരിക്കുന്നതെന്നാണ് പൊലീസ് വിശദീകരിച്ചിരിക്കുന്നത്. ഈ സംഭവത്തിൽ കൊലപാതക ശ്രമ കുറ്റം ചുമത്തി 50 കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് സ്റ്റാൻവെല്ലിന് സമീപത്തുള്ള മുസ്ലിം പള്ളികൾക്ക് കടുത്ത പൊലീസ് സംരക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ബേസ്ബോൾ ബാറ്റും കത്തിയും കൊണ്ടായിരുന്നു ഹീത്രോവിന് സമീപത്ത് 19കാരൻ ആക്രമിക്കപ്പെട്ടത്. വെളുത്തവർഗക്കാർക്ക് അധീശത്വം വേണമെന്ന് കത്തിക്കുത്ത് നടത്തുന്നതിന് മുമ്പ് ഈ 50 കാരൻ ആക്രോശിക്കുന്നുണ്ടായിരുന്നുവെന്നാണ് സ്റ്റാൻവെല്ലിലെ വയോല അവന്യൂവിലെ താമസക്കാർ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

കുത്തേറ്റ 19കാരന് ജീവന് ഭീഷണിയുള്ള പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോഴും അയാൾ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ടിട്ടില്ല. അറസ്റ്റിലായ 50 കാരൻ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് വിധേയനാണ്. വെള്ളിയാഴ്ച ന്യൂസിലാൻഡിലെ ക്രിസ്റ്റ് ചർച്ചിലെ രണ്ട് മുസ്ലിം പള്ളികളിൽ തീവ്രവലതുവംശീയ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടതിന്റെ പിറ്റേ ദിവസമാണ് ഹീത്രോവിനടുത്ത് ഈ ആക്രമണവും നടന്നിരിക്കുന്നതെന്നത് കടുത്ത ആശങ്കയാണ് ജനിപ്പിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിൽ ജനിച്ച ബ്രെന്റൻ ടാറന്റാണീ കൂട്ടക്കൊല നടത്തിയിരിക്കുന്നത്.

ഹീത്രോ എയർപോർട്ടിന് സമീപത്ത് സറെയിൽ ശനിയാഴ്ച നടന്ന കത്തിക്കുത്തിനെ അപലപിച്ച് പ്രധാനമന്ത്രി തെരേസ മെയ്‌ രംഗത്തെത്തിയിട്ടുണ്ട്. ഈ തീവ്രവാദ സംഭവത്തെ എമർജൻസി സർവീസുകൾ സമയോചിതമായി കൈകാര്യം ചെയ്തതിൽ അവർ നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരം വലതുവംശീയ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ബ്രിട്ടീഷ് സമൂഹത്തിൽ സ്ഥാനമില്ലെന്നും തെരേസ പറയുന്നു. ശനിയാഴ്ച രാത്രി 10.30നായിരുന്നു ഈ സംഭവത്തെ തുടർന്ന് സറെ പൊലീസ് ഇവിടേക്ക് കുതിച്ചെത്തിയത്. ആക്രമണകാരി കത്തി കൊണ്ടും ബേസ് ബോൾ ബാറ്റ് കൊണ്ടും സമീപത്തെ നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ വരുത്തിയിരുന്നു.

ഒരു കൂട്ടം യുവാക്കൾക്ക് നേരെ സമീപിച്ച ആക്രമി ഇതിലൊരാൾക്ക് മരിക്കണമോ എന്ന് ചോദിച്ചിരുന്നു.തുടർന്ന് 19കാരനെ ആഞ്ഞ് കുത്തുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു.താൻ എല്ലാ മുസ്ലീങ്ങളെയും കൊല്ലാൻ പോവുകയാണെന്നും ഇവിടെ വെളുത്ത വർഗക്കാരുടെ മേധാവിത്വം വരണമെന്നും ആക്രമി ഉച്ചത്തിൽ പലതവണ വിളിച്ച് പറഞ്ഞിരുന്നുവെന്നും ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു.കഴിഞ്ഞ കുറച്ച് കാലങ്ങളായി ഈ ആക്രമി ഈ വിധത്തിൽ തീവ്ര വംശീയ നിലപാടുകൾ പുലർത്തിയിരുന്നുവെന്നും വംശീയത ആക്രോശിച്ച് കൊണ്ട് തെരുവിലിറങ്ങാറുണ്ടായിരുന്നുവെന്നും ഇവിടുത്തുകാർ വെളിപ്പെടുത്തുന്നു.

ശനിയാഴ്ചത്തെ സംഭവത്തിന് ശേഷം സായുധ ഓഫീസർമാരും ഹെലികോപ്റ്ററും അടങ്ങുന്ന സംഘത്തെ ഉപയോഗിച്ചാണ് പൊലീസ് ത്വരിത ഗതിയിലുള്ള തെരച്ചിൽ നടത്തി ആക്രമിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഇവിടുത്തെ സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ഏത് തീവ്രവാദ പ്രവർത്തനത്തെ നേരിടാനും ഒരുമിച്ച് നിലകൊള്ളുമെന്നാണ് ഹോം സെക്രട്ടറി സാജിദ് ജാവിദ് ശനിയാഴ്ചത്തെ സംഭവത്തെ തുടർന്ന് പ്രതികരിച്ചിരിക്കുന്നത്.

യുകെയിൽ പ്രത്യേകിച്ച് ലണ്ടനിൽ കഴിഞ്ഞ കുറച്ച് കാലമായി കത്തിക്കുത്തുകൊലപാതകങ്ങൾ പെരുകി വരുന്ന പ്രവണയതയാണുള്ളത്. മുസ്ലീങ്ങൾ അടക്കമുള്ള ഏഷ്യൻ വംശജരാണ് ഇത്തരം ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും കൂടുതലായി ഇരകളായിത്തീരുന്നത്. ഇക്കാരണത്താലാണ് മലയാളികൾ അടക്കം ഏഷ്യൻ മുഖമുള്ളവർ കടുത്ത ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്ന മുന്നറിയിപ്പ് ശക്തമായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP