Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരാണ് ശ്രീദേവിയുടെ മധ്യവയസ്‌കനായ കാമുകൻ? സസ്‌പെൻസ് നിറച്ചെത്തിയ പ്രിയ വാര്യർ ചിത്രം ശ്രീദേവി ബംഗ്ലാവിലെ പുതിയ ടീസറും ചർച്ചയാകുന്നു

ആരാണ് ശ്രീദേവിയുടെ മധ്യവയസ്‌കനായ കാമുകൻ? സസ്‌പെൻസ് നിറച്ചെത്തിയ  പ്രിയ വാര്യർ ചിത്രം ശ്രീദേവി ബംഗ്ലാവിലെ പുതിയ ടീസറും ചർച്ചയാകുന്നു

പ്രിയ വാരിയർ നായികയായെത്തുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ രണ്ടാമത്തെ ടീസർ റിലീസ് ചെയ്തു..പതിവ് പോലെ തന്നെ ഇത്തവണയും ചില സംശയങ്ങൾ ബാക്കിവച്ചാണ് ടീസർ അവസാനിക്കുന്നത്. മധ്യവയസ്‌കനായ ഒരു കാമുകനൊപ്പമുള്ള രംഗങ്ങളാണ് ഇത്തവണ ചിത്രത്തിലെ ടീസറിൽ കാണിക്കുന്നത്. പ്രിയാ വാര്യർ ചിത്രത്തിൽ ശ്രീദേവിയായി വേഷമിടുന്നു.

പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഈ ഹിന്ദി ചിത്രം പൂർണമായും ലണ്ടനിൽ ചിത്രീകരിച്ചിരിക്കുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ ആദ്യ ടീസർ തരംഗമാകുക മാത്രമല്ല വിവാദമാകുകയും ചെയ്തു. ശ്രീദേവി ബംഗ്ലാവിനെതിരെ നടി ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ രംഗത്തു വന്നതാണ് ബോളിവുഡിൽ വിവാദങ്ങൾക്ക് തുടക്കമിട്ടത്.

ശ്രീദേവിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നതെന്നും നടിയുടെ മരണവുമായി ബന്ധപ്പെട്ട ചില രംഗങ്ങൾ ട്രെയിലറിൽ ഉണ്ടെന്ന സംശയവുമായിരുന്നു ഇതിന് കാരണമായത്.പ്രിയാംഷു ചാറ്റർജി, ആസിം അലി ഖാൻ, മുകേഷ് റിഷി തുടങ്ങി ഹിന്ദിയിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. ആറാട്ട് എന്റർടെയ്ന്മെന്റ്ിന്റെ ബാനറിൽ ചന്ദ്രശേഖർ എസ് കെ, മനിഷ് നായർ, റോമൻ ഗിൽബെർട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മെയ് മാസം ചിത്രം തിയറ്ററുകളിലെത്തും.എഴുപത് കോടി ബജറ്റിലാണ് ചിത്രം പൂർത്തിയാകുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP