Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഷ്ട്രത്തിന് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് വേവലാതിയുണ്ട്; പക്ഷേ കക്ഷി രാഷ്ട്രീയമല്ല; രാഷ്ട്രീയം എനിക്ക് അറിഞ്ഞൂകൂടാത്ത കാര്യം; ഫേസ്‌ബുക്കിൽ ലൈവിലെത്തി രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മോഹൻലാൽ; ഒപ്പം ലൂസിഫറിന്റെ വിശേഷങ്ങൾ പങ്ക് വച്ച് പൃഥി, ടോവീനോ, മഞ്ജു, സൂര്യ എന്നിവരും; വിഡീയോ കാണാം

രാഷ്ട്രത്തിന് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് വേവലാതിയുണ്ട്; പക്ഷേ കക്ഷി രാഷ്ട്രീയമല്ല; രാഷ്ട്രീയം എനിക്ക് അറിഞ്ഞൂകൂടാത്ത കാര്യം; ഫേസ്‌ബുക്കിൽ ലൈവിലെത്തി രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മോഹൻലാൽ; ഒപ്പം ലൂസിഫറിന്റെ വിശേഷങ്ങൾ പങ്ക് വച്ച് പൃഥി, ടോവീനോ, മഞ്ജു, സൂര്യ എന്നിവരും; വിഡീയോ കാണാം

സൂപ്പർസ്റ്റാർ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. ചിത്രത്തിൽ മോഹൻലാലും മഞ്ജു വാര്യരുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്ക് വച്ച് താരങ്ങൾ ഫേസ്‌ബുക്കിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ. വൈകിട്ട് നാലരയ്ക്ക് ഫേസ്‌ബുക്കിൽ താൻ ഒരു സർപ്രൈസുമായി എത്തുമെന്ന വാക്ക് പാലിച്ചാണ് മോഹൻലാൽ ലൈവിലെത്തുന്നത്.

ഫേസ്‌ബുക്കിന്റെ തന്നെ ഹൈദരാബാദ് ഓഫീസിൽ നിന്ന് മോഹൻലാലുമായുള്ള ലൈവ് സംഭാഷണം നാലരയ്ക്ക് ആരംഭിച്ചത്..ചെന്നൈ എയർപോർട്ടിൽ നിന്ന് പൃഥ്വിരാജും മുംബൈയിൽ നിന്ന് മഞ്ജു വാര്യരും കൊച്ചിയിൽ നിന്ന് ടൊവീനോ തോമസും സൂര്യ, ആന്റണി പെരുമ്പാവൂർ, മോഹൻലാലിന്റെ ഭാര്യ സുചിത്ര എന്നിവരൊക്കെ പലപ്പോഴായി രസകരമായ സംവാദത്തിന്റെ ഭാഗമായി.

തന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് നേരത്തേ ഉയർന്ന വാർത്തകളെക്കുറിച്ച് സംസാരിച്ചായിരുന്നു മോഹൻലാലിന്റെ തുടക്കം.41 വർഷമായി സിനിമയിൽ അഭിനയിക്കുന്ന തനിക്ക് കക്ഷിരാഷ്ട്രീയമില്ലെന്ന് എല്ലാവർക്കുമറിയാമെന്നും രാഷ്ട്രീയത്തിലേക്ക് തൽക്കാലമില്ലെന്നുമായിരുന്നു മോഹൻലാലിന്റെ ഇതേക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മോഹൻലാലിന്റെ പ്രതികരണം.ലൂസിഫർ ഒരു പാവം സിനിമയാണെന്ന് നടൻ മോഹൻലാലും പറഞ്ഞു. കുള്ളന്റെ ഭാര്യ എന്ന ചിത്രത്തിൽ കുള്ളനായി അഭിനയിച്ച ജിനു ബെന്നാണ് പരിപാടി അവതരിപ്പിച്ചത്. ഫേസ്‌ബുക്കിൽ ജോലി ചെയ്യുകയാണ് ജിനു.

'എനിക്ക് അറിയാവുന്ന കാര്യമേ ചെയ്യാൻ താൽപര്യമുള്ളൂ. ഒരു സിനിമയിൽ അഭിനയിച്ചുവെന്ന് പറഞ്ഞ് രാഷ്ട്രീയത്തിലിറങ്ങാൻ കേരളത്തിൽ പറ്റില്ല. എനിക്ക് അങ്ങനെ ഒരു ആഗ്രഹമില്ല.' മോഹൻലാൽ പറഞ്ഞു.പൃഥ്വിരാജും ടൊവീനോയും ലൂസിഫറിലെ മോഹൻലാൽ അനുഭവത്തെക്കുറിച്ച് പറഞ്ഞപ്പോൾ ലൂസിഫറും കുഞ്ഞാലിമരയ്ക്കാരും ഒരുമിച്ചഭിനയിച്ച മുൻചിത്രങ്ങളും അടക്കമുള്ള ഓർമ്മകൾ മഞ്ജു പങ്കുവച്ചു. മോഹൻലാലിനൊപ്പം ഈയിടെ അഭിനയിച്ച കാപ്പാൻ എന്ന സിനിമയിലെ അനുഭവമായിരുന്നു സൂര്യയ്ക്ക് പറയാനുള്ളത്. മോഹൻലാലിന്റെ അഭിനയം കണ്ടാൽ അദ്ദേഹം ക്യാമറയ്ക്കുവേണ്ടി അഭിനയിക്കുന്നതുപോലെ തോന്നില്ലെന്ന് സൂര്യ പറഞ്ഞു. കാപ്പാനിൽ ലാൽ പ്രധാനമന്ത്രിയുടെ റോളിലാണെന്നും ചിത്രത്തിൽ അദ്ദേഹത്തിന്റെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഓഫീസറാണ് താനെന്നും സൂര്യ പറഞ്ഞു.

ചിത്രം ലോകമെമ്പാടുമുള്ള 1500ൽ അധികം തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ലൈവിലെത്തിയ ആന്റണി പെരുമ്പാവൂർ പറഞ്ഞു. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവർത്തകനായാണ് മോഹൻലാൽ എത്തുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ വിവേക് ഒബ്‌റോയ് ആണ് വില്ലൻ. കലാഭവൻ ഷാജോൺ, ഇന്ദ്രജിത്ത്, ടോവിനോ തോമസ്, സംവിധായകൻ ഫാസിൽ, മംമ്ത മോഹൻദാസ്, ജോൺ വിജയ് എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്. ആശിർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP