Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജമ്മുവിൽ വീണ്ടും പാക് വെടിവയ്‌പ്പ്; ഒരു കരസേനാ ജവാന് വീരമൃത്യു; മൂന്ന് സൈനികർക്ക് പരിക്ക്

ജമ്മുവിൽ വീണ്ടും പാക് വെടിവയ്‌പ്പ്; ഒരു കരസേനാ ജവാന് വീരമൃത്യു; മൂന്ന് സൈനികർക്ക് പരിക്ക്

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മുകശ്മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പാക് വെടിവയ്പ്. ഒരു കരസേനാ ജവാൻ കൊല്ലപ്പെട്ടു. മൂന്നു സൈനികർക്ക് പരിക്കേറ്റു. സുന്ദർബൻ മേഖലയിലാണ് പാക് വെടിനിർത്തൽ കരാർ ലംഘിച്ചത്. പുൽവാമ ആക്രമണത്തിന് ശേഷം നിരവധി തവണ അതിർത്തിൽ സൈനികർക്ക് നേരെ പാക്കിസ്ഥാൻ ആക്രമണം നടത്തുന്നുണ്ട്. രാവിലെ 5.30 മുതലാണ് പാക്കിസ്ഥാൻ ഷെല്ലാക്രമണം തുടങ്ങിയത്.

പാക് ആക്രമണത്തെ തുടർന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പൂഞ്ച് സെക്ടറിലും പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP