Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗ്രൂപ്പു തർക്കത്തിൽ ഉടക്കി വടകരയിലെ സ്ഥാനാർത്ഥി നിർണയം നീളുന്നു; ജയരാജനെതിരെ പൊരുതാൻ പൊതു സമ്മതനായ സ്ഥാനാർത്ഥി വേണമെന്ന് വടകരയിലെ കോൺഗ്രസുകാർ; ഡൽഹിയിലേക്ക് പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും ഫോൺ പ്രവാഹം; വടകരയിൽ എതിരാളികൾ ഇല്ലാതെ തലയെടുപ്പോടെ ജയരാജൻ

ഗ്രൂപ്പു തർക്കത്തിൽ ഉടക്കി വടകരയിലെ സ്ഥാനാർത്ഥി നിർണയം നീളുന്നു; ജയരാജനെതിരെ പൊരുതാൻ പൊതു സമ്മതനായ സ്ഥാനാർത്ഥി വേണമെന്ന് വടകരയിലെ കോൺഗ്രസുകാർ; ഡൽഹിയിലേക്ക് പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും ഫോൺ പ്രവാഹം; വടകരയിൽ എതിരാളികൾ ഇല്ലാതെ തലയെടുപ്പോടെ ജയരാജൻ

കെഎം സന്തോഷ്

കോഴിക്കോട്: വടകര മണ്ഡലത്തിൽ പൊതു സമ്മതനായ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ ഫോൺകോൾ പ്രവാഹം. വടകരയിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നറിഞ്ഞതോടെയാണ് പ്രാദേശിക നേതാക്കളും പ്രവർത്തകരും കേരളത്തിൽ നിന്ന് സ്ഥാനാർത്ഥി നിർണയത്തിനായി ഡൽഹിയിൽ എത്തിയ നേതാക്കളെ തുടരെത്തുടരെ വിളിക്കുന്നത്. വടകര മണ്ഡലത്തിലെ ഇപ്പോളത്തെ ചിത്രം നേതാക്കളെ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട് ഇവർ. വടകരയിൽ വേണ്ടത് മണ്ഡലത്തിലുടനീളം ചലനം സൃഷ്ടിക്കാൻ പറ്റുന്ന ഒരു സ്ഥാനാർത്ഥിയെയാണ്. അതികായനായ ജയരാജനെ വടകരയിൽ മലർത്തിയടിക്കണമെങ്കിൽ ജനകീയനായ സ്ഥാനാർത്ഥി തന്നെ വേണ്ടി വരും.

ഗ്രൂപ്പുകൾ മാനദണ്ഡമാക്കിയുള്ള സീറ്റ് വീതം വെപ്പ് ഒഴിവാക്കണം. ഇങ്ങനെ വീതം വയ്‌പ്പിന്റെ പേരിൽ മണ്ഡലത്തിൽ ഒരു സ്വാധീനവും ഇല്ലാത്തവരെ കൊണ്ടുവരരുത്. അങ്ങിനെ വന്നാൽ പ്രചാരണത്തിനു പോലും ഇറങ്ങില്ലെന്നും ഇവർ നേതാക്കളെ അറിയിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി നിർണം വൈകുന്നതിലും്അണികൾ നിരാശരാണ്. സാമൂഹ്യ മാധ്യമങ്ങളിൽ പലരും പ്രതികരിച്ചു തുടങ്ങിയിട്ടുമുണ്ട്.ഗ്രൂപ്പ് തർക്കത്തിനിടയിൽ കൃപേഷിന്റേയും ശരത്ലാലിന്റേയും രക്തസാക്ഷിത്വം മറന്നു പോകരുത് എന്നാണ് വടകരയിലെ ഒരു കോൺഗ്രസ് പ്രവർത്തകന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. മുല്ലപ്പള്ളിയില്ലെങ്കിൽ വടകരയിൽ ജയരാജൻ ജയിക്കുമെന്ന് മറ്റൊരു പ്രവർത്തകന്റെ പോസ്റ്റ്. സപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനാണ് വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി. ജയരാജനെന്ന കരുത്തനായ സ്ഥാനാർത്ഥിക്കെതിരെ ആരെങ്കിലും മത്സരിച്ചാൽ പോര കരുത്തനായ സ്ഥാനാർത്ഥി തന്നെ വേണമെന്നാണ് ആവശ്യം. ഇത് കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾക്കും ബോധ്യമുണ്ട്.

ജയരാജനെതിരെ മത്സരിക്കുന്ന സ്ഥാനാർത്ഥി കരുത്തനാവണമെന്ന അഭിപ്രായം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച ആർഎംപിക്കുമുണ്ട്. മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വടകരയിൽ സ്ഥാനാർത്ഥിയാവണമെന്ന ആവശ്യം ഇപ്പോഴും മുല്ലപ്പള്ളി രാമചന്ദ്രനു മേൽ ശക്തമാണ്. സ്ഥാനാർത്ഥി നിർണയം നീളുന്ന സാഹചര്യത്തിൽ ഇന്ന് വടകരയിൽ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് കൺവെൻഷനും മാറ്റി വച്ചു.

ഇടത് സ്ഥാനാർത്ഥി പി. ജയരാജൻ പ്രചാരണ രംഗത്തിറങ്ങി എട്ടു ദിവസം പിന്നിട്ടു. എന്നിട്ടും യുഡിഎഫിന് സ്ഥാനാർത്ഥിയുടെ പേരു പോലും പറയാനായിട്ടില്ല. ശക്തമായ പോരാട്ടം കാഴ്ചവെക്കേണ്ട സമയത്ത് ഗ്രൂപ്പുകളിച്ച് സ്ഥാനാർത്ഥി നിർണയം നീട്ടുന്നതിന് കടുത്ത വില നൽകേണ്ടി വരുമെന്നാണ് വയകരയിലെ കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. ഇന്നു കൂടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കിൽ വടകരയിലെ കോൺഗ്രസിൽ പൊട്ടിത്തെറി ഉറപ്പാണ്. വടകരയിലെ പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും വികാരം ഉൾക്കൊള്ളണമെന്നാണ് നേതാക്കളും കരുതുന്നത്. അല്ലാത്ത പക്ഷം അത് പ്രചാരണ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് അവർ ഭയക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP